Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്റ്റ് വാച്ച് ശനി–ഡിസംബർ 5

must-watch-moview

മൗണ്ടൻസ് മേ ഡിപാർട്( ചൈന )

ചിത്രത്തിനു മൂന്നു ഭാഗങ്ങൾ. തുടക്കം 1999– ൽ. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുന്ന ലോകം. രണ്ടാം ഭാഗം നാം സമകാലികചൈന. മൂന്നാം ഭാഗം 2025 ലെ ഓസ്ട്രേലിയ. സംവിധായകന്റെ എട്ടാമത്തെ ഫീച്ചർചിത്രം. ദുരുഹതയുണർത്തുന്ന കഥാപാത്രങ്ങൾ. സങ്കീർണമായ ആഖ്യാനശൈലി. ആഗോളപശ്ഛാത്തലത്തിൽ ചൈന നേരിടുന്ന പ്രതിസന്ധികൾ ഒരു സ്ത്രീയുടെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളിലൂടെ ആവിഷ്കരിക്കുന്നു. മുതലാളിത്തത്തിന്റെ കടന്നാക്രമണത്തിൽ ആത്മാവു നഷ്ടപ്പെടുന്ന മനുഷ്യന്റെ മൂകവേദനകളുടെ ചലച്ചിത്രഭാഷ്യം. 131 മിനിറ്റ്. സംവിധായകൻ– ജിയാ ഷാങ്ഘേ. രമ്യ –രാവിലെ 09.15.

Mountains May Depart

റൈറ്റ് നൗ, റോങ് ദെൻ ( സൗത്ത് കൊറിയ)

ഒരേസംഭവത്തെത്തന്നെ രണ്ടുതവണ കാണിച്ച്, കഥാപാത്രങ്ങളിലും പശ്ചാത്തലത്തിലും ‌ മാറ്റങ്ങൾ വരുത്താതെ, പ്രേക്ഷകനെ അമ്പരപ്പിക്കുന്ന സിനിമാക്കാഴ്ചയാണ് ‘റൈറ്റ് നൗ റോങ് ദെൻ’. സൗത്ത് കൊറിയയിൽ ഈ വർഷമിറങ്ങിയ മികച്ച 10 സിനിമകളിലൊന്ന്. സൗത്ത് കൊറിയൻ സംവിധായകൻ ഹോങ് സാങ്–സൂവിന്റെ ഏറ്റവും പുതിയ ചിത്രം ‌പരീക്ഷണ സിനിമ. 121 മിനിറ്റുള്ള ചിത്രം രാജ്യാന്തരതലത്തിൽ മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി. കൊറിയൻ ഫോക്കസ് വിഭാഗത്തിൽ പ്രദർശനം. 121 മിനിറ്റ്. സംവിധായകൻ– ഹോങ് സാങ്–സൂവ് . കൈരളി –2.00 മണി

RIGHT NOW, WRONG THEN

ഐൻ ( മലയാളം )

ചലച്ചിത്രമേളകളിലെ പരിചിത മുഖമാണു സിദ്ധാർത്ഥ് ശിവ. ദേശീയ അംഗീകാരം നൂറ്റൊന്നു ചോദ്യങ്ങൾ എന്ന സിനിമയിലൂടെ വലിയ പ്രതീക്ഷയുണർത്തിയെങ്കിലും സഹീർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ നിരൂപകരെ നിരാശരാക്കി. പുതിയ ചിത്രത്തിന്റെ പ്രധാന ആകർഷണം മുസ്തഫ എന്ന നവാഗതന്റെ അസാധ്യ അഭിനയം. പുതുമകൾ സമ്മാനിക്കാൻ സംവിധാനയകനു കഴിയുമോയെന്ന് പ്രേക്ഷകർ ഉറ്റുനോക്കുന്നു. സംവിധായകൻ– സിദ്ധാർത്ഥ് ശിവ . 116 മിനിറ്റ് ന്യൂ സ്ക്രീൻ 1 – വൈകിട്ട് 06.30.

IN MALAYALAM MOVIE TRAILER

കിഡ് ( ബ്രസീൽ ) രാജ്യാന്തര ചലച്ചിത്രോൽസവ ജൂറി അധ്യക്ഷന്റെ ഏറ്റവും പുതിയ ചിത്രം. ബ്രസിലിന്റെ ബദൽ സിനിമ പ്രസ്ഥാനത്തിൽപ്പെടുന്ന പ്രമുഖനാണ് ജൂലിയോ ബ്രസാനി. പ്രശസ്തമായ ക്ലാസിക്കുകൾക്കു സിനിമാഭാഷ്യം ചമയ്ക്കുന്നതിൽ വിദഗ്ധനാണു ബ്രസാനി. ബോർഹസിന്റെ കഥയിൽ പ്രചോദനമുൾക്കുണ്ടു സൃഷ്ടിച്ച കിഡ് യുവദമ്പതികളെ പിന്തുടരുന്നു. അവരുടെ ഹർഷോൻമാദങ്ങൾക്കിടെ നടക്കുന്ന കുറ്റകൃത്യം നാടകീയ മാറ്റങ്ങൾ വരുത്തുന്നു; ദമ്പതികളുടെ ജീവിതത്തിലും ചിത്രത്തിലും. 76 മിനിറ്റ് . സംവിധായകൻ–ജൂലിയോ ബ്രസാനി . ന്യൂ സ്ക്രീൻ 3 –വൈകിട്ട് 9.30

ദ് ഹൈ സൺ (ക്രൊയേഷ്യ )

The High Sun - trailer

വംശീയ വിദ്വേഷത്തിന്റെയും സംഘർഷത്തിൽ പശ്ഛാത്തലത്തിൽ ഇതൾ വിരിയുന്ന മൂന്നു കഥകളുടെ സമാഹാരം. മൂന്നു ഭാഗങ്ങളിലും പ്രധാനറോളുകളിൽ അഭിനയിക്കുന്നത് ഒരേ അഭിനേതാക്കൾ. 1991 , 2001, 2011 വർഷങ്ങളിലാണു കഥ നടക്കുന്നത്. തിഹാന ലോസോവിക്കും ഗോരാൻ മർകോവിക്കും പ്രധാനവേഷങ്ങൾ അവിസ്മരണീയമാക്കി. മനുഷ്യൻ സൃഷ്ടിക്കുന്ന അതിർത്തികളെ അതിലംഘിക്കുന്ന ശാരീരിക ചോദനകളുടെ കഥ പറയുന്ന ചൂടൻചിത്രം. 123 മിനിറ്റ്. സംവിധായകൻ–ദാലിബോർ മറ്റാനിക്. നിശാഗന്ധി രാത്രി 10.30

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.