Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്റ്റ് വാച്ച് ഞായർ–ഡിസംബർ 6

must-watch

ഫ്രം എഫാർ ( വെനസ്വേല )

വനിതാ സംവിധായക ലൊറെൻസോ വിഗാസിന്റെ ആദ്യചിത്രം 72– ാം വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ. ഈ അംഗീകാരം നേടുന്ന ആദ്യത്തെ ലാറ്റിൻ അമേരിക്കൻ സിനിമ. ഡോക്യുമെന്ററികളിലൂടെ കഴിവു തെളിയിച്ച സംവിധായകയുടെ ഫീച്ചർ സിനിമയിലേക്കുള്ള ശക്തമായ കടന്നുവരവ്. കാരക്കാസ് ലൈംഗിക ദാഹം ശമിപ്പിക്കാൻ കാരക്കാസ് നഗരത്തിന്റെ തെരുവുകളിൽ ആൺകുട്ടികളെ തേടിനടക്കുന്ന മധ്യവയസ്കൻ പ്രധാന കഥാപാത്രം. അയാളും കെണിയിൽ വീഴുന്ന ഒരു ചെറുപ്പക്കാരനും തമ്മിലുള്ള അസാധാരണമായ സ്വവർഗ്ഗ സ്നേഹത്തിന്റെ കഥ പറയുന്നു. 93 മിനിറ്റ് . സംവിധായകൻ– ലോറെൻസോ വിഗാസ് . ന്യൂ സ്ക്രീൻ 1– രാവിലെ 8.45.

From Afar | offcial trailer (2015)

സ്റ്റാൻഡിങ് ടോൾ ( ഫ്രാൻസ് )

ജുവനൈൽ കോടതിയുടെ അകത്തും പുറത്തുമായി ജീവിതം ചെലവഴിക്കുന്ന മലോണി എന്ന ബാലന്റെ കഥ. ആറുവയസ്സുള്ളപ്പോൾ അവനെ അമ്മ ഉപേക്ഷിച്ചു. ആർക്കും വേണ്ടാതായ മലോണിയെ ഒരു കുടുംബം പിന്തുടരുന്നു. അഴുക്കുചാലുകളിൽനിന്നും രക്ഷപ്പെടുത്തപ്പെട്ട ബാലൻ കർശന നിമയങ്ങൾ അനുശാസിക്കുന്ന ഒരു വിദ്യാലയത്തിലേക്ക് അയയ്ക്കപ്പെടുന്നു. അവിടെവച്ചു പരിചയപ്പെടുന്ന കൗമാരക്കാരി അവനിൽ പ്രതീക്ഷകളും സ്നേഹവും നിറയ്ക്കുന്നു. 119 മിനിറ്റ്. സംവിധായകൻ–ഇമ്മാനുവൽ ബെർകോട്ട് . ധന്യ. ഉച്ചയ്ക്കു 11.30

Standing Tall

വോൾഫ് ടോട്ടം ( ചൈന )

സാംസ്കാരികവിപ്ലവകാലത്തെ ചൈനയുടെ കഥ. പ്രസിദ്ധമായ സമകാലീന ചൈനീസ് നോവലിന്റെ ചലച്ചിത്രാവിഷ്കാരം. 1989ൽ ടിയാനൻമെൻ സ്ക്വയർ പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഒരുവർഷം തടവിലായിരുന്ന ബെയ്ജിങ്ങിലെ രാഷ്ട്രതന്ത്ര വിദഗ്ധനും എഴുത്തുകാരനുമായ ലൂ ചിയാമിൻ, ചിയാൻ റോങ് എന്ന തൂലികനാമത്തിൽ എഴുതിയ നോവലാണിത്. 600 പേജുള്ള നോവൽ ചൈനയിൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയത് നിരീക്ഷരെ അദ്ഭുതപ്പെടുത്തിയിരുന്നു. സ്വേച്ഛാധികാരത്തോടും സംഘചിന്തയോടും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം ഏറെ പ്രതീക്ഷകളെടെ പേക്ഷകർ കാത്തിരിക്കുന്നു. രാജ്യാന്തര ചലച്ചിത്രോൽവത്തിന്റെ ഉദ്ഘാടന ചിതം കാണാൻ അവസരമില്ലാത്തവർക്കു കിട്ടുന്ന സുവർണാവസരം. 121 മിനിറ്റ്. സംവിധായകൻ– ഴാക് അനോ. രമ്യ. ഉച്ചയ്ക്കു 02.30

Wolf Totem - Official Trailer - In Theaters September

ബോപം (കസഖ്സ്ഥാൻ)

വനിതാ സംവിധായകയുടെ ‘ബോപം’ വരണ്ടുപോയ അരൾകടൽത്തീരത്തു തനിയെ ജീവിക്കുന്ന പതിനാലുവയസുള്ള റയാൻ എന്ന ആൺകുട്ടിയുടെ കഥ പറയുന്നു. മൽസര വിഭാഗത്തിലെ ശക്മായ സാന്നിധ്യം. കസഖ്സ്ഥാനിലെ ഏറ്റവും വലിയ സിനിമാനിർമാണക്കമ്പനിയായ സൺ പ്രൊഡക്ഷൻ ഉടമയാണ് സംവിധായക. ബോപം ആറാമത്തെ സിനിമ. കസഖ്സ്ഥാന് എണ്ണവരുമാനത്തിൽനിന്നുള്ള സമ്പത്ത് ഉണ്ടെങ്കിലും അരൾതീരം ഏറ്റവും ദരിദ്രമായ മേഖലയാണ്. നിസ്സാര വരുമാനക്കാരായ പാവങ്ങളാണ് അവിടെ താമസം. 77 മിനിറ്റ് . സംവിധായകൻ–സന്നാ ഇസ്സബയേവ. നിശാഗന്ധി വൈകിട്ട് 06.15

ധീപൻ ( ഫ്രാൻസ് )

Dheepan

ഫ്രഞ്ച് സംവിധായകൻ ഴാക്ക് ഓദിയയുടെ പുതിയ ചിത്രം. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ മുറിവുകളിൽ നിന്നു പാരീസിലേക്കു രക്ഷപ്പെടുന്ന യുവാവിന്റെയും ബന്ധുക്കളായി കൂടെകൂട്ടുന്ന യുവതിയുടെയും കുട്ടിയുടെയും കഥ പറയുന്ന ചിത്രം. ഇന്ത്യൻ ചലച്ചിത്രോൽസവത്തിൽ മികച്ച അഭിപ്രായം. ടൈറ്റിൽ റോളിൽ അഭിനയിക്കുന്നതു നോവലിസ്റ്റും കവിയും മുൻ തമിഴ് പോരാളിയുമായ ആന്റണിദാസൻ യേശുദാസൻ. 119 മിനിറ്റ് . സംവിധായകൻ– ഴാക്ക് ഓദിയ .നിശാഗന്ധി രാത്രി 10.30

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.