Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യവികാരങ്ങളുടെ വീട്

the-painted-house-movie

ഇന്ത്യയിൽ ഒരു വലിയ സ്ക്രീനിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന തങ്ങളുടെ ആദ്യ സംരംഭമാണെന്ന മുഖവുരയാണ് ‘ചായം പൂശിയ വീട്’ എന്ന ചിത്രത്തിന്റെ സംവിധായകരായ സതീഷ് ബാബു സേനനും, സന്തോഷ് ബാബു സേനനും നൽകിയത്. തങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ കത്രിക വയ്ക്കാൻ സെൻസർ ബോർഡിന് പോലും അധികാരമില്ലെന്ന നിലപാടിൽ ഉറച്ചു നിന്നതിനാൽ ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇന്ത്യൻ പനോരമയിലോ മറ്റ് ഇന്ത്യൻ ഫെസ്റ്റിവലുകളിലോ അതിനാൽ തന്നെ ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിട്ടില്ല. സംവിധായകരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം പോലെതന്നെ പ്രേക്ഷകരുടെ ആസ്വാദന സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ഇവർ തയാറല്ല.

തന്റേതായ സ്വന്തം ചിന്താ ലോകത്തിലെ പ്രഗത്ഭരായ എഴുത്തുകാരനാണ് ഗൗതം(കലാധരൻ). ഇദ്ദേഹം താമസിക്കുന്ന ‘ ചായം പൂശിയ വീട്ടിലേ’ക്ക് രണ്ട് പ്രത്യേക സാഹചര്യങ്ങളിൽ ക്ഷണിക്കപ്പെടാത്ത അതിഥികളായി കടന്നുവരുന്ന രണ്ടുപേർ. ഈ രണ്ടുപേരുടെ ചെയ്തികൾ ഗൗതമിന്റെ മനസിനെ അലട്ടുന്നതുപോലെ തന്നെ പ്രേക്ഷക മനസിനേയും അലട്ടുന്നു.

The Painted House (CHAAYAM POOSIYA VEEDU)

മലയാള സമൂഹത്തിന്റെ പ്രതീകമായി ഗൗതമിനെ സംവിധായകൻ ചിത്രീകരിക്കുമ്പോൾ ചായം പൂശിയ മനുഷ്യമനസിനുള്ളിൽ അടക്കി വച്ചിരിക്കുന്ന മൃദുലവികാരങ്ങളുടെ തുറന്നുകാട്ടലുകളും സിനിമയിൽ കൊണ്ടുവരുന്നു.

നന്മ-തിന്മ, സ്നേഹം-വിദ്വേഷം, ജീവിതം-മരണം എന്നിങ്ങനെ പല അവസ്ഥകളെ തമ്മിൽ സംവദിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നു. വെറും മൂന്നു കഥാപാത്രങ്ങൾ നൂറ്റിയൊന്ന് മിനിറ്റ് ദൃശ്യവിരുന്ന് ഒരുക്കുമ്പോൾ സംവദിപ്പിക്കാൻ ഉദ്ദേശിച്ചത് പൂർണതയിൽ എത്തിയോ എന്നത് ചോദ്യചിഹ്നമായി പ്രേക്ഷകമനസിൽ അവശേഷിക്കുന്നു.

kaladharan-actor

മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത അല്ലെങ്കിൽ െസൻസർ ബോർഡിന്റെ കത്രിക വീഴാത്ത സിനിമ പ്രദർശിപ്പിച്ചു എന്നത് വിപ്ലവകരം. നന്മയുടെ മുഖം മൂടി അണിഞ്ഞ എന്നാൽ ചെറുമക്കളുടെ പ്രായമുള്ള കുട്ടിയുടെ പോലും നഗ്നത ആസ്വദിക്കാൻ ശ്രമിക്കുന്ന മനുഷ്യമനസിന്റെ വികലത കാണിക്കാൻ മലയാള സിനിമയിൽ ആദ്യമായി പൂർണമായും നഗ്നതയുൾപ്പെടുത്തിയെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

എവിടെനിന്നോ വന്നു എവിടേക്കോ പോയ അഞ്ജാത കഥാപാത്രങ്ങൾ ഒടുവിൽ തന്റെ നന്മ തിന്മകൾക്കിടയിൽ സ്വയം തിരിച്ചറിയപ്പെട്ട് നെഞ്ചുപൊട്ടി മരിക്കുന്ന നായകൻ. തന്റെ നല്ല അറിവുകളിലേക്ക് ഇടയ്ക്കിടെ നായകൻ തിരികെ എത്തുന്നുണ്ട്. ചുംബന സംമരത്തിൽ നിന്നും മാതൃചുംബനം വരെ എത്തിനിൽക്കുന്നു നായകന്റെ ചിന്തകൾ, നീറുന്ന നിരവധി ചോദ്യങ്ങൾ ബാക്കിയാക്കി പ്രേക്ഷകമനസിന് പൂർണതയിൽ എത്തിക്കാതെ സിനിമ അവസാനിക്കുന്നു.

akram-neha

ചിലപ്പോൾ ഇനി ഒരു രീതിയിലും പ്രദർശിപ്പിക്കപ്പെടാൻ ഇടയില്ലാത്ത ‘ചായം പൂശിയ വീട്’ നന്മ അഭിനയിക്കുന്ന കപടമായ സ്വഭാവങ്ങളുടെ പ്രതീകമാണ്. ചിന്താത്മകമായാണ് സിനിമ ഉടനീളം ചിത്രീകരിക്കുന്നത്. ഇരുപതിൽതാഴെ മാത്രം അണിയറപ്രവർത്തകർ ഒത്തുചേർന്ന സിനിമ കുറേ നല്ല സിനിമകൾക്കുള്ള ഭാവി ചൂണ്ടിക്കാണിക്കുന്നു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.