Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരുഷകാമനകൾ തീയറ്ററിനകത്തും പൂത്തുലഞ്ഞ ലവ്

love-3d

ഐഎഫ്എഫ്കെ തുടങ്ങിയ ദിനം മുതൽ ഡെലിഗേറ്റുകളുടെ ചൂടൻ ചർച്ചാവിഷയമായിരുന്നു ലവ്. ഇന്നലെ അർധരാത്രിയോടെ നിശാഗന്ധിയിലെ താൽക്കാലിക തിയറ്ററിൽ പൂത്തുലഞ്ഞ ലവിന്റെ വിശേഷങ്ങ‌ൾ പെരുവെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത ഒരു ഡെലിഗേറ്റിന്റെ വാക്കുകളിലൂടെ.

ലവ്ന്റെ സംവിധായകൻ ഗാസ്പർ നോയിയുടെ ഇറിവേഴ്സിബിൾ 2002ൽ മേളയിൽ പ്രദർശിപ്പിച്ചുണ്ട്. ഭ്രമാത്മകതയും ഭാവനയും രതിയുമൊക്കെ അതിലുമുണ്ടായിരുന്നെങ്കിൽ ഇത്രത്തോളം ഇല്ലായിരുന്നു. 28 വയസ്സുകാരനായ ഒരുപുരുഷന്റെ രതി ഓർമകളിലൂടെയുള്ള സഞ്ചാരമാണ് ലവ്. അയാളുടെ ജീവിതത്തിൽ വന്നുപോയ സ്ത്രീകളോടൊപ്പമുള്ള നിമിഷങ്ങളാണ് ചിത്രത്തിലുടനീളം. ഭാര്യയും മകനുമുണ്ടെങ്കിലും കാമുകിയെ ഉപേക്ഷിക്കാനാവാത്ത അയാളുടെ ഭ്രമാത്മകമായ മാനസികാവസ്ഥകളാണ് ചിത്രത്തിന്റെ പ്രമേയം.

love-movie

നായകനായ മര്‍ഫിയ്ക്കും കാമുകിയായ ഇലക്ട്രയ്ക്കും ഇടയിലേയ്ക്ക് കടന്നുവരുന്ന സ്ത്രീയാണ് ഓമി. ഇവരുടെ അയല്‍വാസി. അതിതീവ്രമായ ലൈംഗികപരീക്ഷണങ്ങള്‍ക്കിടെ മര്‍ഫിയ്ക്കും ഇലക്ട്രയ്ക്കും ഒപ്പം ഓമിയും കിടക്കപങ്കിടുന്നു. മര്‍ഫിയും ഓമിയും തമ്മിലുള്ള ലൈംഗിക ബന്ധം വീണ്ടും തുടരുന്നു. ഒടുവില്‍ ഓമി ഗര്‍ഭിണയാകുന്നു. ഇക്കാര്യം അറിഞ്ഞതോടെ ഇലക്ട്ര മര്‍ഫിയെ ഉപേക്ഷിച്ച് പോകുന്നു. രണ്ട് വര്‍ഷം നീണ്ട ബന്ധം അവസാനിയ്ക്കുന്നു. ഓമിയ്ക്കും മർഫിയ്ക്കും ഒരു പെൺകുഞ്ഞ് ജനിക്കും, ജീവിതം പ്രശ്നങ്ങളില്ലാതെ പോകുന്ന വേളയിൽ ഒരു ദിവസം അപ്രതീക്ഷിതമായി ഇലക്ട്രയുടെ മാതാവ് മര്‍ഫിയെ വിളിയ്ക്കുന്നു. ഇതോടെ തന്റെ പഴയ പ്രണയ, ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ഓര്‍മകളിലേക്ക് മടങ്ങുകയാണ് മര്‍ഫി. മർഫിയായി കാൾഗൾസ്മാനും ഓമിയായി ക്ലാരാ ക്രിസ്ത്യനും ഇലക്ട്രയായി അയോമി മുയോക്കും വേഷമിട്ടിരിക്കുന്നു.

Love Official Trailer 1 (2015) - Aomi Muyock, Karl Glusman Movie HD

രണ്ടരമണിക്കൂർ സിനിമയിൽ ഒന്നരമണിക്കൂറും സെക്സ് തന്നെയാണ്. 3ഡിയിൽ രണ്ടരമണിക്കൂർ ദൈർഘ്യമുള്ള ഇത്തരം ഒരു സിനിമ ചിലർക്കെങ്കിലും അസഹനീയമായി തോന്നാം. രതിയുടെ അതിപ്രസരമുള്ള ചൂടൻ രംഗങ്ങൾ വരുമ്പോൾ അതിനനുസരിച്ചുള്ള ശബ്ദങ്ങൾ തീയറ്റിറനകത്തു നിന്നും ഉയർന്നിരുന്നു. സബ്ടൈറ്റിലുകളില്ലാത്തതു കാരണം ഇത്തരം ശബ്ദങ്ങൾ ചിലസമയത്ത് സിനിമാആസ്വാദനത്തിന് കല്ലുകടിയായിട്ടുണ്ട്. താൽകാലിക തിയറ്ററായതിനാൽ ഡയലോഗുൾ കേൾക്കാൻ ആളുകളുടെ ശബ്ദം തടസ്സമായിരുന്നു. ഐഎഫ്എഫ്കെയിലെ എന്റെ പത്താമത്തെ വർഷമാണിത്. രതികാമനകളും നഗ്നതാപ്രദർശനവുമുള്ള സിനിമകൾ ഇതിനുമുമ്പും ചലച്ചിത്രമേളയിൽ കണ്ടിട്ടുണ്ട്, പക്ഷെ 3ഡിയിൽ ഇതാദ്യമാണ്. പുരുഷകേന്ദ്രീക്രിതമായ സമൂഹത്തിന്റെ പച്ചയായ തുറന്നുകാട്ടലാണ് സിനിമ. പുരുഷന്റെ കാഴ്ച്ചപ്പാടിലെ സ്ത്രീശരീരത്തിന്റെ ആവിഷ്ക്കാരമാണ് ലവ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.