Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൗളീന, നിനക്കെന്തു തോന്നി...

paulina-movie

സാന്റിയാഗോ മിത്രെയുടെ രണ്ടാമത്തെ സിനിമയാണു പൗളീന. സിനിമ തീരുമ്പോള്‍ പ്രേക്ഷകന്‍ ഒട്ടെറെ സന്ദേഹങ്ങളുടെ നടുവിലായിപ്പോകുന്നുവെന്നതാണു പോളിനയുടെ സവിശേഷത. ചിലരുടെ മനസിലെന്താണെന്നു കണ്ടെത്താനോ മനസിലാക്കാനോ കഴിയാതെ പോകു സന്ദര്‍ഭങ്ങളില്‍ നാം നിരാശരായിത്തീരും. നാം ജീവിക്കുന്ന ലോകത്തിന്റെ അനീതിയോടും ക്രൂരതകളോടും എങ്ങനെ പ്രതികരിക്കുന്നുവെതിനെ ആശ്രയിച്ചാണല്ലോ നമ്മുടെ നീതിബോധം വിലയിരുത്തപ്പെടുക. എന്താണു നീതി,എന്താണു കുറ്റം,എന്താണു ശിക്ഷ എന്നീ ചോദ്യങ്ങള്‍ പോലെ പ്രധാനപ്പെട്ടതാണ് ഒരാള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന പ്രവൃത്തിയെന്താണെന്നതും.

സിനിമയുടെ തുടക്കത്തില്‍ നാം സാക്ഷിയാകുന്നതു പൗളീനയും അച്ഛനും തമ്മിലുള്ള നീണ്ട സംഭാഷണത്തിനാണ്. പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന അഭിഭാഷകയായ പോളിന, തന്റെ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് അര്‍ജന്റീനയുടെയും പരാഗ്വേയുടെയും അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലെ സ്‌കൂളില്‍ അധ്യാപികയായി പോകാന്‍ തീരുമാനിക്കുകയാണ്. ഇത് പ്രദേശത്തെ ജഡ്ജി കൂടിയായ പിതാവ് എതിര്‍ക്കുന്നു. സിനിമയുടെ തുടക്കത്തിലെ സംഭാഷണത്തില്‍ നിന്നുതന്നെ രണ്ടുപേരുടെയും സ്വഭാവം വ്യക്തമാണ്. മകളെ വളരെ സ്‌നേഹിക്കുന്ന അദ്ദേഹം അവര്‍ക്ക് ഒരുദിവസം നിയമലോകത്തു വലിയ ഭാവിയുണ്ടെന്നു വിശ്വസിക്കുന്നു.

അവളെപ്പോലെ കഴിവുള്ള ഒരാള്‍ വേണ്ടാ ഗ്രാമത്തിലെ സ്‌കൂളില്‍ പഠിപ്പിക്കാന്‍. എന്നാല്‍, പോളിന കരുതുന്നത് തന്റെ പിതാവ് റീയാക്ഷനറി ആണൊണ്. അഭിഭാഷകജോലിയും പിഎച്ച്ഡിയും തനിക്കൊന്നുമല്ലെന്നും സ്‌കൂള്‍ അധ്യാപികയായിരുന്ന് അവിടെ ഗ്രാമത്തില്‍ സാമൂഹികമാറ്റമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് അവളുടെ വിശ്വാസം. അവള്‍ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സ്വന്തം അഭിപ്രായങ്ങളുമായി തനിച്ചുനില്‍ക്കുന്നു. കാമുകനും പൗളീനയുടെ പുതിയ സംരംഭത്തോടു താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ, മറ്റൊരാളുടെ ഉപദേശങ്ങള്‍ക്കോ മാര്‍ഗനിര്‍ദേശങ്ങള്‍ക്കോ വഴങ്ങുന്നവളല്ല പൗളീന. അവള്‍ ഗ്രാമത്തിലേക്കു പോകുന്നു. അവളുടെ ആദ്യ രണ്ടു ക്ലാസുകളും ഇടയ്ക്ക് നിര്‍ത്തേണ്ടിവന്നു. ആദ്യത്തേതില്‍ കുട്ടികളെല്ലാമിറങ്ങിപ്പോകുന്നു. രണ്ടാമത്തേതില്‍ രണ്ടു ആണ്‍കുട്ടികള്‍ തമ്മിലുള്ള അടിപിടിയിലും.

അവരുടെ എതിര്‍പ്പുകളെയും സ്വഭാവങ്ങളെയും മനസിലാക്കാന്‍ അവള്‍ക്കു കഴിയുന്നില്ല. ഒരു ദിവസം രാത്രി വൈകി താമസസ്ഥലത്തേക്കു വരുന്ന അവളെ സ്‌കൂളിലെ തന്നെ ഒരു സംഘം കുട്ടികളുടെ ശാരീരിക അതിക്രമത്തിന് ഇരയാക്കുന്നു. നാം മനസിലാക്കുത് അവളെ അവര്‍ ആളുമാറി ബലാല്‍സംഗം ചെയ്യുന്നുവൊണ്. അവര്‍ കാത്തുനിത് മറ്റൊരാളെയായിരുന്നു.

paulina

്ഈ കഥ ഇവിടം വരെ യുക്തിഭദ്രമാണെന്നോ ഋജുവായ ഗതിയിലാണെന്നോ നമുക്കു പറയാം. എന്നാല്‍, ഈ സംഭവത്തിനുശേഷമുള്ള പൗളീനയുടെ തീരുമാനങ്ങളും പ്രവൃത്തികളുമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മറ്റു കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകനും ആശയക്കുഴപ്പത്തിലായിപ്പോകുന്നു. പൗളീനയുടെ മനസിലെന്താണ്. ജീവിതത്തില്‍ അവള്‍ സ്‌നേഹിക്കുത് എന്തിനെയാണ്. കാരണം ബലാല്‍സംഗത്തിന് ഇരയായ ഒരാള്‍ ആ അതിക്രമത്തിന്റെ ഫലമായ ഗര്‍ഭം ചുമക്കാന്‍ സന്നദ്ധയാകാറില്ല. അനീതിയുടെ കറ എത്രയും വേഗം ഇല്ലായ്മ ചെയ്യാനാണു നോക്കുക. എന്നാല്‍ അവളാകട്ടെ ആ ഗര്‍ഭം ചുമക്കാനും കുഞ്ഞിനെ പ്രസവിക്കാനും തീരുമാനിക്കുന്നു. തന്നെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടും അവള്‍ അവര്‍ക്കെതിരെ ഒന്നും ചെയ്യുന്നില്ല. പൊലീസ് അവരെ പിടികൂടുമ്പോഴും അവരെ ശിക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവരല്ല തന്നെ ആക്രമിച്ചതെന്നാണ് അവള്‍ മൊഴി കൊടുത്തത്.

തനിക്ക് സ്‌റ്റോക്കോം സിന്‍ഡ്രോം (അഥവാ അക്രമിയോട് ഇരയ്ക്കു തോന്നുന്ന അടുപ്പവും വിധേയത്വവും) അല്ലെന്നുകൂടി അവള്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ കാമുകനില്‍നിന്നു പ്രതീക്ഷിക്കാതെ ഗര്‍ഭം ധരിച്ചാല്‍ താന്‍ ഉടന്‍ ഗര്‍ഭച്ഛിദ്രം നടത്തുമെന്ന് അര്‍ത്ഥശങ്കയില്ലാതെ പറയുന്ന പൗളീന, ബലാല്‍സംഗത്തിന്റെ ഫലമായ കുഞ്ഞിനെ പ്രസവിക്കാന്‍ തീരുമാനിക്കുന്നു. എന്താണ് ഇതിന്റെ പൊരുള്‍, അവളുടെ പിതാവിനും ആര്‍ക്കും അതു മനസിലാകുന്നില്ല. പൗളീന പറയുന്നു-താന്‍ ഇര തന്നെയാണ്. അക്രമിയോടു തനിക്കു വെറുപ്പോ സഹാനുഭൂതിയോ ഒന്നുമില്ല. തന്റെ ജീവിതം എങ്ങനെയായിത്തീര്‍ന്നോ അതുപോലെ മുന്നോട്ടു പോകാനാണ്, അതേ സ്‌കൂളില്‍ അധ്യാപികയായി, അവളുടെ നിശ്ചയം.

ബലാല്‍സംഗത്തിന് ഇരയായി തീരുന്ന ഒരാളുടെ ജീവിതം അതിനുശേഷം എങ്ങനെയായിരിക്കുമെന്നതു കൂടി ഈ സിനിമ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടാകാം. ബലാല്‍സംഗത്തിന്റെ ഇരയ്ക്ക് നിയമം അനുവദിക്കുന്ന ചില പരിഹാരമാര്‍ഗങ്ങള്‍ ഉണ്ട്. മതസദാചാരവും പാരമ്പര്യവും അനുവദിക്കുന്ന വേറെയും ചിലതുണ്ട്. ഇതിനപ്പുറം രാഷ്ട്രീയ നൈതികതയെ അടിസ്ഥാനമാക്ിയതുണ്ടാകാം. അപ്പോഴും ഒരു വ്യക്തിയുടെ തീരുമാനങ്ങളിലെ യുക്തിയോ പ്രായോഗികതയോ വിശകലനങ്ങള്‍ക്കു വഴങ്ങുന്നതാകണമെന്നുമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.