Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹസ്യബന്ധങ്ങളുടെ ‘സീക്രട്ട്’

secret-movie

നിങ്ങള്‍ക്കറിയില്ല ഞാനെന്റെ കുട്ടികളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്. അവരാണ് എന്റെ എല്ലാം...അലി ഇത് പറയുമ്പോള്‍ സീക്രട്ട് എന്ന ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന് എല്ലാം വ്യക്തമാണ്. അവര്‍ക്കറിയാം തന്റെ രണ്ടു പെണ്മക്കളെക്കാള്‍ അലി ശ്രദ്ധിക്കുന്നത് അവരുടെ ചാരിത്ര്യശുദ്ധിയിലാണണെന്ന്. രണ്ടുപേരില്‍ മൂത്തവളായ സെമ പ്രശ്‌നക്കാരിയല്ല, പക്ഷേ ഇളയവള്‍ ദുരുവിന്റെ കാര്യം അങ്ങനെയല്ല. ഇടയ്ക്കിടെ രണ്ടു മക്കളെയും മെഡിക്കല്‍ പരിശോധനയ്‌ക്കെന്നും പറഞ്ഞ് കൊണ്ടു പോകും അലി. സെമയ്ക്ക് സാധാരണ പരിശോധനകളേയുള്ളൂ. പക്ഷേ ദുരുവിനെ ഒന്നു കാര്യമായിത്തന്നെ പരിശോധിക്കണമെന്നു പറയും ആ അച്ഛന്‍. ഡോക്ടര്‍ക്കും അറിയാം എന്താണ് ഈ കാര്യമായ പരിശോധനയെന്ന്.

പക്ഷേ ഏറ്റവുമൊടുവില്‍ പരിശോധനയ്ക്കു വന്നപ്പോള്‍ ഡോക്ടര്‍ തന്നെ പറഞ്ഞു-അലി, ഇതിവിടെ വച്ചു നിര്‍ത്തിക്കോ..പനിനീര്‍പ്പൂ പോലെ പരിശുദ്ധയാണ് ദുരു. ഇനിയൊരിക്കല്‍ക്കൂടി കന്യകാത്വ പരിശോധനയ്ക്ക് അവളെ കൊണ്ടുവരരുത്. അലി സമ്മതിച്ചു. ആ നിമിഷത്തിനു കാത്തിരിക്കുകയായിരുന്നു ദുരു. അവളിപ്പോള്‍ അച്ഛനു മുന്നില്‍ നല്ല കുട്ടിയാണ്. അതിന്റെ ബലത്തില്‍ കോളജില്‍ നിന്ന് രണ്ടു ദിവസത്തെ യാത്രയ്ക്ക് പോകാന്‍ അവസരം ചോദിച്ചു. പണ്ടൊരിക്കല്‍ കൂട്ടുകാരിയുടെ വീട്ടില്‍ പഠിക്കാനെന്നും പറഞ്ഞ്് പോയതിന് ദുരുവിനെ തിരികെ നട്ടപ്പാതിരായ്ക്ക് വിളിച്ചു വരുത്തിയ ആളാണ് അലി. പക്ഷേ ഇത്തവണ സമ്മതിക്കാതെ തരമില്ലായിരുന്നു അലിക്ക്. അങ്ങലെ ദുരു ഒരു യാത്ര പോവുന്നു. കോളജില്‍ നിന്നല്ല, അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ വാര്‍ധക്യത്തിലെത്തിയ അച്ഛന്‍ മാഹിറിനൊപ്പം. തെറ്റും ശരിയും, പ്രണയവും പാപവും, മനസ്സും മതങ്ങളും ഇവയെല്ലാം തമ്മിലുള്ള ഏറ്റുമുട്ടലാണ് സലിം എവ്‌സി സംവിധാനം ചെയ്ത സീക്രട്ട് പിന്നീടങ്ങോട്ട് കൈകാര്യം ചെയ്യുന്നത്.

secret

കന്യകാത്വത്തിന് ജീവനെക്കാള്‍ പ്രാധാന്യം കല്‍പിക്കുന്ന ഒരു തലമുറ. അവരില്‍ നിന്നുയിര്‍ക്കൊണ്ട പുതുതലമുറയുടെ കാര്യം നേരെ വ്യത്യസ്തമാണ്. അവര്‍ പുതുയുഗസ്വാതന്ത്ര്യത്തിന്റെ രുചി വല്ലാതെ ആസ്വദിക്കുന്നവരാണ്. എല്ലാ വിലക്കും പൊട്ടിച്ചെറിഞ്ഞു ജീവിക്കാനാണ് അവര്‍ക്കിഷ്ടം. ദുരുവാകട്ടെ അക്കാര്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റം വരെ ഉപയോഗപ്പെടുത്തുന്നുണ്ട്. പക്ഷേ ആ യാത്രയ്്‌ക്കൊടുവില്‍ അവള്‍ക്കും യാഥാസ്ഥിതിക സമൂഹത്തിനു മുന്നില്‍ കീഴങ്ങേണ്ടി വരുന്നു. അതൊരു പൂര്‍ണമായുള്ള കീഴടങ്ങല്‍ തന്നെയാണ്. എന്നിരുന്നാലും പലപ്പോഴും ദുരൂഹമാണ് ഈ പെണ്‍കുട്ടിയുടെ ഓരോ നീക്കങ്ങളും. തന്റെ അച്ഛന്റെ പ്രായമുള്ള ഒരാളെ പൂര്‍ണമായും തന്നിലേക്കു നിറയാന്‍ അനുവാദം നല്‍കുന്ന അവള്‍ ആ രാത്രി ഇരുട്ടുവെളുക്കും മുന്‍പേ അയാളെ ശല്യക്കാരന്‍ എന്നു വിളിച്ച് ആട്ടിയകറ്റുന്നു്ണ്ട്. അതേസമയം മാഹിറാകട്ടെ ഇനിയുള്ള നാളുകളില്‍ എങ്ങനെയായിരിക്കും തന്റെ ജീവിതം എന്ന ആശയക്കുഴപ്പത്തിലും.

secret-movie-image

ദുരുവിന്റെ മാത്രം കഥയല്ല സീക്രട്ട്. രഹസ്യങ്ങളുള്ളത് അവള്‍ക്കു മാത്രവുമല്ല. മാഹിറിനും അലിയ്ക്കുമെല്ലാം രഹസ്യജീവിതങ്ങളുണ്ട്. അതിനെല്ലാം അവരവരുടേതായ ന്യായങ്ങളുമുണ്ട്. വീട്ടില്‍ കര്‍ക്കശക്കാരനായ അച്ഛനാണ് അലി. പക്ഷേ അയാള്‍ക്കൊരു രഹസ്യബന്ധമുണ്ട്. ഒരു വിദേശി സ്ത്രീയുമായി. അതിനയാള്‍ പറയുന്ന ന്യായമിങ്ങനെ-എന്റെ മതം പറയുന്നത് അന്യമതക്കാരിയായ ഒരാളുമായുള്ള ബന്ധത്തില്‍ തെറ്റില്ല എന്നാണ്. സ്വന്തം മതത്തിലുള്ളയാളാണെങ്കിലേ പ്രശ്‌നമുള്ളൂ. കണിശക്കാരമായ അലി ഇത്തരം തന്റേതായ ന്യായങ്ങളിലൂടെ നയിക്കുന്ന ജീവിതം ലംഗികതയുടെ കാര്യത്തിലാണെങ്കില്‍പ്പോലും ‘വന്യം’ എന്നേ വിശേഷിപ്പിക്കാനാകൂ. മാഹിറാകട്ടെ അന്നേരം ആകെ ആശയക്കുഴപ്പത്തിലാണ്. മകളുടെ കൂട്ടുകാരിയുമായാണ് അദ്ദേഹത്തിന്റെ അവിഹിത ബന്ധം. പക്ഷേ ഒരു ഘട്ടത്തില്‍ അദ്ദേഹം സുഹൃത്തിനോട് ചോദിക്കുന്നുണ്ട്-ദുരുവിനെ ഞാന്‍ വിവാഹം ചെയ്യുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ അപ്പോള്‍ ലഭിക്കുന്ന ഉത്തരം പക്ഷേ സമൂഹം അതെങ്ങനെ അംഗീകരിക്കും എന്നതായിരുന്നു.

Secret movie

സമൂഹം അടിച്ചേല്‍പ്പിക്കുന്ന എവിടെയും എഴുതപ്പെടാത്ത നിയമങ്ങളെ മറികടക്കാന്‍ പുതുതലമുറ സമരമുറകളിലൂടെയുള്ള കേരളത്തിന്റെ മുന്നേറ്റം ശക്തമായിരിക്കെ സീക്രട്ട് നമ്മുടെ സാമൂഹിക സാഹചര്യത്തിലും ഏറെ പ്രസക്തമാകുന്നുണ്ട്. പാരമ്പര്യത്തിനൊപ്പം നീങ്ങണമെന്നു പറയുന്ന ഒരു വിഭാഗം, അത്തരം യാഥാസ്ഥിതിക ചട്ടക്കൂടുകളെ പൊട്ടിച്ചെറിയണമെന്ന് മറ്റൊരു കൂട്ടര്‍. ആത്യന്തികമായി വിജയം നേടാനാകുന്നത് ആര്‍ക്കെന്നതാണു ചോദ്യം. ഇതിന്റെ ഉത്തരമാണ് സീക്രട്ട് തേടുന്നത്. എന്നിട്ട് അത് ലഭിക്കുന്നുണ്ടോ...? ആ അവസരം പ്രേക്ഷകനു വിട്ടു നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.