Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യാൻമറിൽ സിനിമയ്ക്ക് സ്വാതന്ത്ര്യ പുലരി

let-pan-myanmar-movie

വിഖ്യാതമായ ടൈറ്റാനിക് എന്ന ചിത്രം മ്യാന്മറിലെ തിയറ്ററുകളിൽ എത്തുന്നത് രണ്ടു വർഷം മുൻപു മാത്രമാണ്. ടൈറ്റാനിക് മാത്രമല്ല ഹോളിവുഡിലെ ഒരു ചിത്രംപോലും വർഷങ്ങളായി മ്യാന്മറിൽ പ്രദർശിപ്പിക്കാറില്ലായിരുന്നു. എന്തിനേറെ, ബർമിസ് ഭാഷയിൽ നിർമിക്കപ്പെടുന്ന തട്ടുപ്പൊളിപ്പൻ തമാശ സിനിമകൾക്കല്ലാതെ മ്യാൻമാർ ഭരണകൂടം നിർമാണ അനുമതി പോലും നൽകിയിരുന്നില്ല. ഓങ് സാൻ സൂചിയിലൂടെ മ്യാൻമർ ജനാധിപത്യത്തിന്റെ സൂര്യോദയത്തിലേക്കു നടന്നടുക്കുമ്പോൾ അവിടത്തെ സിനിമാ ലോകത്തിനും ശുക്രദശ തുടങ്ങിയിരിക്കുകയാണ്. മൃതപ്രായമായിരുന്ന മ്യാൻമർസിനിമ പുതിയ ഊർജത്തിൽ ത്രസിക്കാൻ തുടങ്ങിയിരിക്കുന്നു. അതിനാൽ, 20ാം തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറെ പ്രസക്തമാകുന്നു കൺ‌ട്രി ഫോക്കസ് വിഭാഗത്തിലെ മ്യാൻമാർ സിനിമകളുടെ പ്രത്യേക പ്രദർശനങ്ങൾ.

രാജ്യത്തെ സ്വാതന്ത്ര്യസമര പോരാളിയായ തുൻ ഷീനിന്റെ അന്ത്യകർമങ്ങൾ ദൃശ്യവൽക്കരിക്കുന്നതായിരുന്നു മ്യാൻമറിലെ ആദ്യ സിനിമ. പിന്നീടുള്ള മ്യാൻമർ സിനിമയുടെ ചരിത്രത്തിലെങ്ങും ആ സ്വാതന്ത്ര്യത്തിന്റെ മരണമുണ്ടായിരുന്നുവെന്നത് ചരിത്രത്തിന്റെ ക്രൂരഫലിതം. ഭരണകൂടത്തിന്റെ അടിച്ചമർത്തൽ ഏറെ സഹിച്ചിട്ടുണ്ട ് മ്യാൻമറിലെ സിനിമാ ലോകം. ആദ്യകാലം മുതൽതന്നെ രാജ്യത്ത് സിനിമാ നിർമാണം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗം കൂടിയായിരുന്നു. അതുകൊണ്ട ുതന്നെ ബ്രിട്ടിഷ് അധീനതയിലായിരുന്ന കാലത്ത് ഒട്ടേറെ ചിത്രങ്ങൾ രാജ്യത്ത് നിരോധിക്കപ്പെട്ടു. എന്നാൽ സ്വാതന്ത്ര്യാനന്തരം 1950മുതൽ മ്യാൻമർ സിനിമയുടെ സുവർണ കാലഘട്ടം തുടങ്ങുകയായി. ശീതയുദ്ധകാലത്ത് ശക്തമായ രാഷ്ട്രീയ സിനിമകൾ രാജ്യത്ത് കൂടുതലായി നിർമിക്കപ്പെട്ടു.

Let Pan Red Cotton Silk Flower Trailer

എന്നാൽ 1962ൽ സോഷ്യലിസ്‌റ്റ് യുഗം ആരംഭിച്ചതോടെ കടുത്ത നിയന്ത്രണങ്ങൾ സിനിമകൾക്കു മേൽ വന്നു. സോഷ്യലിസ്‌റ്റ് ആശയങ്ങളുള്ള ചിത്രങ്ങൾ മാത്രമേ നിർമിക്കാവു എന്ന നിബന്ധന ഭരണകൂടം മുന്നോട്ടുവച്ചു. സർക്കാർ ചലച്ചിത്ര വ്യവസായത്തെ ഏറ്റെടുത്തു. ഏതാനും ചില ചിത്രങ്ങൾ സർക്കാർ നേരിട്ട് നിർമിക്കുക പോലുമുണ്ട ായി. ആ ഉദ്യമങ്ങൾ പരാജയപ്പെട്ടതോടെ സ്വകാര്യ വ്യക്തികൾക്ക് നിബന്ധനകളുടെ പുറത്ത് ചലച്ചിത്ര നിർമാണത്തിന് അനുമതി നൽകി.

1988ലെ സൈനിക അടിച്ചമർത്തലോടെ സിനിമ നിർമാണം പൂർണമായും നിയന്ത്രിക്കപ്പെട്ടു. സിനിമ പ്രവർത്തകർ രാഷ്ട്രീയത്തിൽ ഇടപെടുന്നത് വിലക്കി. ഇതോടെ ഹോം സിനിമ എന്ന നിലവാരമില്ലാത്ത മെലോഡ്രാമകൾ മാത്രം നിർമിക്കുന്നതായി തരംതാഴ്‌ന്നു മ്യാൻമറിലെ സിനിമലോകം. രാജ്യത്തെ നൂറുകണക്കിന് തീയറ്ററുകൾ പൂട്ടി. ഇന്ന് മ്യാമറിൽ ആകെയുള്ളത് 71 തീയറ്ററുകളാണ്. സോഷ്യലിസ്‌റ്റ് കാലത്തിനു മുൻപ് മ്യാൻമറിൽ 400 തീയറ്ററുകൾ ഉണ്ട ായിരുന്നു.

എന്നാൽ ഓങ് സാങ് സൂചിയിലൂടെ കാര്യങ്ങൾ ഇന്നു മാറ്റത്തിന്റെ പാതയിലെത്തിയിരിക്കുന്നു. 2011മുതൽ സ്വതന്ത്രമായ സിനിമാ നിർമാണം രാജ്യത്ത് അനുവദിക്കുന്നുണ്ട ്. വർഷങ്ങളായി ഉള്ളിൽ അടക്കിവച്ചിരുന്ന കത്തുന്ന വിഷയങ്ങളുടെ തിരക്കഥ തേച്ചുമിനുക്കി മ്യാമറിലെ പുതുതലമുറ സിനിമാക്കാർ ഇപ്പോൾ തിരക്കിട്ടുപ്പായുന്നു. 2011ൽ സെൻസർഷിപ്പിന് അയവുവന്നതോടെ ഒട്ടേറെ സിനിമാ പ്രവർത്തകരാണ് മ്യാൻമറിൽ ചലച്ചിത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

യാങ്കൂണിൽ മനുഷ്യാവകാശം സംബന്ധിച്ച ഡെക്യുമെന്ററി മേളകൾ ഇപ്പോൾ പതിവു കാഴ്‌ചയാണ്. സോവിയറ്റ് സംവിധായകർ 1917ലെ റഷ്യൻ വിപ്ലവാനന്തര ഗ്രാമീണ ജീവിതം പകർത്തിയതു മാതൃകയാക്കിയാണ് മ്യാൻമറിലെ ഫിക്ഷൻ സിനിമകളുടെ ഇപ്പോഴത്തെ സഞ്ചാരമെന്ന് ഫോബ്‌സ് മാസിക നിരീക്ഷിക്കുന്നുണ്ട ്.രാഷ്ട്രീയ ഹാസ്യ സിനിമകളാണ് ഇപ്പോൾ മ്യാൻമറിലെ ഹിറ്റ്‌ചാർട്ടിലുള്ളത്. പ്രധാനമായും ഡിവിഡികളിലൂടെയാണ് സിനിമകളുടെ റിലീസുകൾ അധികവും നടക്കുന്നതെന്നതും ശ്രദ്ധേയം.

എങ്കിലും മ്യാൻമറിലെ സിനിമാലോകത്തു നിന്നു ഭയത്തിന്റെ നിഴലുകൾ ഒഴിയുന്നില്ല. ഓരോ രാഷ്ട്രീയ നീക്കത്തെയും അവർ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. രാജ്യം പൂർണമായ ജനാധ്യപത്യത്തിന്റെ പാതയിൽ സഞ്ചരിക്കാൻ തുടങ്ങിയാലും ആ ഭയം അവരെ വിട്ടുപോകാൻ ദശകങ്ങൾ തന്നെ എടുക്കുമെന്ന് അവിടത്തെ പ്രമുഖ സംവിധായകർ തന്നെ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.