Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേതനഗരത്തിൽ വികാര വിസ്ഫോടനങ്ങൾ

project-of-the-century

ലാറ്റിൻ അമേരിക്കൻ നവതരംഗ പാരമ്പര്യത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട് കനമുള്ള കാഴ്ചയനുഭവം എത്തുന്നു. ജർമനി, സ്വിറ്റ്സർലൻഡ്, ക്യൂബ, ജർമനി സംയുക്തസംരംഭമായ ‘ദ പ്രോജക്ട് ഓഫ് ദ സെഞ്ച്വറി’ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോൽസവത്തിലെ മൽസരവിഭാഗത്തിൽ. ക്യൂബൻ ചലച്ചിത്രകാരനായ കാർലോസ് എം.ക്വിന്റലയാണ് സംവിധായകൻ.

റോട്ടർഡാം രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ പ്രധാനപ്പെട്ട മൂന്നു ടൈഗർ അവാർഡുകളിൽ ഒന്ന് ചിത്രം സ്വന്തമാക്കി. പതിഞ്ഞ ദൃശ്യപരിചരണവും ചൂടൻ രംഗങ്ങളും നിശിത രാഷ്ട്രീയ വിശകലനവുംകൊണ്ട് ചിത്രം ഐഎഫ്‌എഫ്‌കെയിലും ചർച്ചാവിഷയമാകുമെന്ന് ഉറപ്പ്. ഒട്ടേറെ ചലച്ചിത്രോൽസവങ്ങളിൽ പ്രേക്ഷക പ്രശംസ നേടിയ ‘ദ സ്വിമ്മിങ് പൂൾ’(2013) എന്ന ചിത്രത്തിന്റെ സംവിധായകൻകൂടിയാണ് കാർലോസ്.

THE PROJECT OF THE CENTURY (La Obra del Siglo) by Carlos Machado Quintela - CLIP 1

ദക്ഷിണ ക്യൂബയിലെ തുറമുഖ നഗരമായ ജറാഗ്വയാണ് പ്രോജക്ട് ഓഫ് ദ സെഞ്ച്വറിയുടെ കഥാപരിസരം. സോവിയറ്റ് കാലത്ത് 1982ൽ ഇവിടെ ക്യൂബ–റഷ്യ സഹകരണത്തിൽ ആണവ റിയാക്ടർ നിർമിക്കാൻ പദ്ധതിയുണ്ട ായിരുന്നു. റിയാക്ടറിന്റെ നിർമാണത്തിനായി എത്തിയ തൊളിലാളികൾക്ക് താമസിക്കുന്നതിനു നിർമിച്ചതായിരുന്നു ജറാഗ്വ നഗരം. യുഎസ്‌എസ്‌ആറിന്റെ ന്യൂക്ലിയർ ഹബ് ആയി ജറാഗ്വയെ മാറ്റുകയായിരുന്നു ലക്ഷ്യം. എന്നാൽ ശീതയുദ്ധാനന്തരം സോവിയറ്റ് യൂണിയൻ തകർന്നതോടെ 1992ൽ പദ്ധതി മുടങ്ങി. ജറാഗ്വാ നഗരം ഉപേക്ഷിക്കപ്പെട്ടു. എങ്കിലും തൊഴിലാളികളിൽ പലരും പിന്നീട് തിരിച്ചുപോയില്ല. അവർ കുടുംബത്തോടൊപ്പം അവിടെ തുടർന്നു. തൊളിലാളികളുടെ തന്നെ ഭാഷയിൽ ജറാഗ്വ ഒരു പ്രേത നഗരമാണ്; അവിടത്തെ ജീവിതം അതിലേറെ വരണ്ടതും. അങ്ങനെ ജറാഗ്വയിൽ എത്തിയ ഒരു തൊളിലാളിയുടെ ജീവിതത്തെ ചരിത്ര–രാഷ്ട്രീയ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ചിത്രം.

റഷ്യ–ക്യൂബ ആണവ പദ്ധതി സംബന്ധിച്ച് വിപുലമായ പഠനം സംവിധായകൻ നടത്തിയിട്ടുണ്ട ് വർഷങ്ങൾക്കു ശേഷം പുടിൻ ഭരണകൂടം പദ്ധതി പുനരാരംഭിക്കാൻ സഹായം വാഗ്‌ദാനം ചെയ്‌തെങ്കിലും ക്യൂബ താൽപര്യം കാണിച്ചില്ല. ശിഥിലമായിക്കൊണ്ടിരിക്കുന്ന വർത്തമാന ഗ്രാമീണ ക്യൂബയുടെ നേർച്ചിത്രമാണ് സിനിമ കാട്ടിത്തരുന്നതെന്നു പറയുന്നു പ്രമുഖ നിരൂപകർ. കറുപ്പിലും വെളുപ്പിലുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആണവ പ്രോജക്ടിൽ എൻജിനീയറായി എത്തിയ റാഫേൽ, അയാളുടെ അച്ഛൻ, ഇരുപത്തിമൂന്നുകാരനായ മകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ത്രീ മസ്‌കിറ്റിയേഴ്‌സ് എന്ന പ്രശസ്‌ത സിനിമയിലെ കഥാപാത്ര നിസ്സഹായാവസ്ഥകളെ ചിലപ്പോഴെങ്കിലും ഓർമിപ്പിക്കുന്നുണ്ട് ഈ ചിത്രം. മന്ദതാളത്തിലുള്ള ആഖ്യാനവും സങ്കീർണ ബിംബാവലികളും ഉള്ളതിനാൽ ആസ്വാദനത്തിൽ അതീവ ജാഗ്രത ആവശ്യപ്പെടുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.