Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനി കാത്തിരിക്കുന്ന ആ കബാലി റിവ്യു

rajini-bahadur ബഹദൂറിനൊപ്പം രജനി

ഉത്സവ പ്രതീതി പകര്‍ന്നു കബാലി പറന്നിറങ്ങി. ഇതുവരെ കണ്ട രജനീകാന്തിൽ നിന്നൊരു മാറി നടത്തമെന്നും മറ്റുമുള്ള സിനിമാ നിരൂപണങ്ങൾ ഗൂഗിളിലും സമൂഹമാധ്യമങ്ങളിലും പൊടിപൊടിക്കുന്നു. സിനിമാ പ്രേമികളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമൊക്കെ ഇതിലേക്കു ഉറ്റുനോക്കുന്നു. പക്ഷേ ഒരു കാര്യം അറിയുമോ? സാക്ഷാൽ സ്റ്റൈൽ മന്നന് അറിയേണ്ടത് ഈ റിവ്യൂ ഒന്നുമല്ല. സംവിധായകർ സൃഷ്ടിച്ച അസാധാരണമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകന്റെ മനസിലിടം നേടിയ താരം ജീവിതത്തിൽ തീർത്തും സാധാരണക്കാരനാണ്. രജനീകാന്ത് അറിയാൻ കൊതിക്കുന്ന നിരൂപണവും അങ്ങനെയുള്ളൊരാളിന്റെയാണ്. തന്റെ പടത്തെ കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തലിനു രജനീകാന്ത് കാത്തിരിക്കുന്നത് ഇദ്ദേഹത്തെയാണ്.

ആരാണെന്നല്ലേ. അദ്ദേഹമൊരു ബസ് ഡ്രൈവറാണ്. ചെന്നൈയിലെ തീയറ്ററുകളിൽ ടിക്കറ്റ് കിട്ടുവാൻ ആരാധകർ തിരക്കു കൂട്ടുമ്പോൾ തീയറ്ററുകാർ മത്സരിക്കുകയാണ് ഈ മനുഷ്യനെ അതിഥിയായി കിട്ടുവാൻ. അദ്ദേഹത്തെയും കുടുംബത്തെയും തങ്ങളുടെ തീയറ്ററിലിരുത്തി ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണിച്ചുകൊടുക്കുവാൻ. കാരണം ബഹദൂറും കുടുംബവും സിനിമ കാണുവാന്‍ വന്നാൽ അത് രജനീകാന്തു വന്നതിനു തുല്യമാണെന്നും അതേ അനുഭൂതിയാണു സമ്മാനിക്കുന്നതെന്നുമാണു തീയറ്ററുകാരുടെ പക്ഷം. രജനീകാന്തും കാത്തിരിക്കുകയാണ് തന്റെ സിനിമകളുടെ ആദ്യ പ്രദർശനം കണ്ടു ബഹദൂർ വിളിച്ചു പറയുന്ന അഭിപ്രായമറിയുവാന്‍.

രജനീകാന്തും പി. രാജ് ബഹദൂറും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് വര്‍ഷങ്ങൾക്കു മുന്‍പാണ്. ഇദ്ദേഹം ഓടിച്ചിരുന്ന ബസിലെ കണ്ടക്ടറായിരുന്നു രജനീകാന്ത്. ശ്രീനഗറിൽ നിന്ന് കെമ്പേഗൗഡയിലേക്കും തിരിച്ചും ദിവസേന എട്ടു പ്രാവശ്യം സർവീസ് നടത്തുന്ന ബസിലായിരുന്നു 1970 തൊട്ടുള്ള മൂന്നു വർഷം തന്റെ ജീവിതം ചിട്ടപ്പെടുത്തിയത്. രാജ ബഹദൂറുമായി അന്നു തുടങ്ങിയ സ്നേഹബന്ധം ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായിട്ടും താരപദവിയും സമ്പത്തും നിറയെ വന്നിട്ടും രജനീകാന്ത് കൈവിട്ടില്ല.

പകൽ ബസിലെ കണ്ടക്ടർ പണിയും രാത്രി നാടകവുമായി ജീവിച്ച രജനിയെ സിനിമയിലേക്കു നോക്കുവാൻ പ്രോത്സാഹിപ്പിച്ചതും ചെന്നൈയിലേക്കു രണ്ടു വർഷത്തെ സിനിമാ പഠനത്തിനയച്ചു പഠിപ്പിച്ചതും ഇദ്ദേഹമാണു. ആ പ്രതിഭ തിരിച്ചറിഞ്ഞിട്ടു തന്നെയായിരുന്നു ഇങ്ങനെ ചെയ്തത്. സിനിമാ പഠനത്തിനിടയ്ക്കാണു സംവിധായകൻ കെ.ബാലചന്ദറിന്റെ ശ്രദ്ധ രജനീകാന്തിലേക്കെത്തുന്നതും അപൂർവ രാഗങ്ങള്‍ എന്ന സിനിമയിലേക്കു ക്ഷണിക്കുന്നതും. അവിടന്നു തുടങ്ങിയ തേരോട്ടമാണു കബാലിയെന്ന നെരുപ്പിൽ എത്തിനിൽക്കുന്നത്.

പക്ഷേ താൻ സഹായിച്ച കാര്യങ്ങളുടെ ക്രെഡിറ്റൊന്നും എങ്ങും പറഞ്ഞുകൊണ്ടു ചെല്ലാറില്ല ഇദ്ദേഹം. എല്ലാം രജനീകാന്തിന്റെ പ്രതിഭയ്ക്കു കിട്ടിയ അംഗീകാരം എന്നാണ് ഇദ്ദേഹം പറയുന്നത്. വലിയൊരു താരമാകണം രജനീകാന്തെന്ന് ആഗ്രഹിച്ചിരുന്നു. അതു സാധിച്ചു. വാക്കുകൾ കൊണ്ടു വിവരിക്കാവുന്നതിനും അപ്പുറത്തേക്കു രജനീകാന്ത് വളർന്നു പോയി.

ബംഗലുരുവിൽ എന്നെത്തിയാലും എയർപോർട്ടിലേക്കു കാറുമായി വരുവാൻ ബഹദൂറിനെ രജനീകാന്ത് വിളിക്കും. പിന്നെ കുറച്ചു ദിവസം കൂട്ടുകാരന്റെ വീട്ടിൽ. താരമായി വളർന്നപ്പോൾ ഡ്രൈവർ പണി ഉപേക്ഷിച്ചു തനിക്കൊപ്പം കൂടുവാൻ രജനീകാന്ത് പലവട്ടം ബഹദൂറിനെ ക്ഷണിച്ചിരുന്നു. പക്ഷേ അതെല്ലാം ബഹദൂർ നിരസിച്ചിട്ടേയുള്ളൂ. സ്നേഹത്തിൽ പൊതിഞ്ഞ സുഹൃത്ബന്ധത്തിനിടയിലേക്കു ഒരു കരടുപോലും വന്നു പോകരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണത്.... 

Your Rating: