Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി പരാജയപ്പെട്ടാൽ ?

kabali-rajinikanth

കബാലി... കബാലി... സിനിമാലോകം മുഴുവൻ അല്ലെങ്കിൽ ലോകസിനിമ മുഴുവൻ‌ അശരീരി പോലെ ഇൗ പേര് മുഴങ്ങുകയാണ്. നീണ്ട കാത്തിരിപ്പിനു ശേഷം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി തീയറ്ററിലെത്തുന്ന സ്റ്റൈൽമന്നൻ രജനീകാന്തിന്റെ ഇൗ ചിത്രം പ്രതീക്ഷകൾ കാക്കുമോ ? അതോ പുലി പോലെ വന്ന് എലി പോലെ പോയ സിനിമകളുടെ പട്ടികയിലേക്ക് കബാലിയും എഴുതി ചേർക്കപ്പെടുമോ ?

Kabali Teaser | Neruppu Da Song Teaser | Rajinikanth | Pa Ranjith | Santhosh Narayanan

രജനികാന്തിന്റെ താരമൂല്യത്തെപ്പറ്റിയോ ആരാധകബാഹുല്യത്തെക്കുറിച്ചോ ആർക്കും ഒരു സംശയവുമില്ല. ഇന്ത്യയിലെന്നല്ല അങ്ങ് ജപ്പാനിൽ വരെ രജനി ആവേശവുമാണ്. എന്നാൽ അദ്ദേഹത്തിന്റെ കഴിഞ്ഞ 2 സിനിമകളായ കൊച്ചടയാനും ലിങ്കയും ബോക്സോഫീസിൽ കനത്ത പരാജയങ്ങളായിരുന്നു എന്നത് വിസ്മരിക്കാനാത്ത വസ്തുതയാണ്. നിർമാതാവിനും വിതരണക്കാർക്കും രജനി പൈസ തിരിച്ചു കൊടുക്കേണ്ട അവസ്ഥ വരെയെത്തിച്ച സിനിമകളായിരുന്നു രണ്ടും. സൂപ്പർതാരങ്ങളുടെ സിനിമകൾ വൻ തുക മുടക്കി വാങ്ങുന്ന വിതരണക്കാരെയാണ് പരാജയങ്ങൾ ഏറ്റവുമധികം ബാധിക്കുക. മോശമല്ലാത്ത രീതിയിൽ സിനിമ ഒാടിയാലും ഇവർക്ക് മുടക്കുമുതൽ തിരിച്ചു കിട്ടിയെന്നു വരില്ല.

Kabali Tamil Movie Making | Rajinikanth | Pa Ranjith | Santhosh Narayanan | V Creations

അതായത് നായകൻ രജനികാന്ത് ആണെങ്കിലും ചിത്രം നല്ലതല്ലെങ്കിൽ പരാജയപ്പെടുമെന്ന് തെളിയിക്കുകയായിരുന്നു ഇൗ രണ്ടു സിനിമകളും. കൊച്ചടയാൻ ഗ്രാഫിക്സ് ആയിരുന്നു എന്ന് ന്യായീകരിക്കാമെങ്കിലും അവസാനഭാഗത്തെ ചില കോമാളിത്തരങ്ങൾ ഒഴിച്ചാൽ തരക്കേടില്ലാത്ത ചിത്രമായിരുന്നു ലിങ്ക. മുമ്പിറങ്ങിയ യന്തിരനും ശിവാജിയും ഹിറ്റായിരുന്നെങ്കിൽ ഇടയ്ക്കിറങ്ങിയ കുചേലൻ കനത്ത പരാജയമായിരുന്നു.

kabali-dubai

ചുരുക്കത്തിൽ രജനിയെ സംബന്ധിച്ച് കബാലി നിർണായകമായ ഒരു ചുവടാണ്. കബാലി വിജയിച്ചാലും പരാജയപ്പെട്ടാലും രജനികാന്ത് എന്ന താരത്തിനെയോ അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിനെയോ അത് കാര്യമായി ബാധിക്കില്ലായിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ താരമൂല്യത്തിന് ഇടിവുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. രജനിയെ മാത്രം കണ്ട് സിനിമ എടുക്കണോ എന്ന് നിർമാതാക്കൾ പോലും ഒന്നാലോചിച്ചേക്കാം.

kabali-bus

ഇനി വരാനിരിക്കുന്ന യന്തിരൻ 2–വിനെ പോലും കബാലിയുടെ വിധി ബാധിച്ചേക്കാം. തിരഞ്ഞെടുത്ത വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിക്കുന്ന രജനിയുടെ കരിയർ ഗ്രാഫിൽ ഒരു ചെറു പരാജയം പോലും വലുതായി കാണപ്പെടും. രജനികാന്ത് സൂപ്പർ സ്റ്റാറായി തന്നെ തുടരുമെങ്കിലും അത് തീയറ്ററുകളിലല്ല ആരാധകമനസ്സിലാണെന്നു പോലും വാദഗതികൾ വന്നേക്കാം.

kabali-trend

സംവിധാനം ചെയ്ത രണ്ടു സിനിമകളും സൂപ്പർ ഹിറ്റാക്കിയ ആളാണ് പി രഞ്ജിത്. വിജയം നേടി എന്നു മാത്രമല്ല അദ്ദേഹത്തിന്റെ സിനിമകൾക്ക് സാധാരണ തമിഴ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഒരു മികവും അവകാശപ്പെടാനുണ്ടായിരുന്നു. റിയലിസ്റ്റിക് സിനിമകൾ ഒരുക്കിയ അദ്ദേഹം ഒരു സൂപ്പർ ഹീറോയെ നായകനാക്കി ചിത്രം ഒരുക്കുമ്പോൾ ഫലം എന്തായിരിക്കും എന്ന് കാത്തിരുന്നു കാണേണ്ടി വരും. പടം വിജയിച്ചാൽ ശങ്കറിനും മുകളിൽ എത്താം. ഇനി പരാജയപ്പെട്ടാലോ കുറച്ചു നാളത്തെ വനവാസത്തിനു ശേഷം തിരിച്ചെത്തുകയുമാകാം.

kabali-neww

നിർമാതാവായ കലൈപുലി എസ് താണുവിനെ സംബന്ധിച്ച് കബാലി ഒന്നുമല്ല ഇപ്പോൾ. ഒരുപാട് സിനിമകൾ നിർമിച്ചിട്ടുള്ള അദ്ദേഹത്തിന് കബാലി സാധാരണ ബജറ്റിൽ‌ ഒതുങ്ങിയ ചിത്രമാണ്. ഇത് പരാജയപ്പെട്ടാലും വലിയ തട്ടുകേടൊന്നും സംഭവിക്കാനില്ല. വിജയിച്ചാലോ ഒരു സൂപ്പർ ബമ്പർ അടിച്ചതു പോലെ. ഇനി അങ്ങോട്ട് ജീവിതകാലം മുഴുവൻ സിനിമ പിടിക്കാൻ കബാലി തരുന്ന ലാഭം മാത്രം മതിയായിരിക്കും.

rajini-3

ഒരു സിനിമയുടെ വിജയപരാജയങ്ങൾ പ്രധാനമായും നിർണയിക്കുക നിർമാതാവ്, നായകൻ, സംവിധായകൻ എന്നിവരുടെ ഭാവി ആകും. അങ്ങനെ നോക്കിയാൽ കബാലി ഏറ്റവും നിർണായകമാകുക രജനിക്ക് തന്നെയാണ്. ചിത്രത്തിന്റെ പരാജയം നിർമാതാവിനും സംവിധായകനും ഏൽപിക്കുന്ന ആഘാതത്തിന്റെ പതിന്മടങ്ങിൽ സൂപ്പർ താരത്തെ ബാധിക്കും. ഇനി വിജയിച്ചാലോ ? രത്നക്കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.

അമിത പ്രതീക്ഷകളുമായെത്തുന്ന ചിത്രങ്ങൾ വിജയിക്കാനുള്ള സാധ്യത വളരെ ചുരുക്കമാണെന്നുള്ളതാണ് ഇതു വരെയുള്ള ചരിത്രം നമുക്ക് കാട്ടിത്തരുന്നത്. പക്ഷേ കബാലിയെ അങ്ങനെ കാണേണ്ട എന്നാണ് ഭൂരിപക്ഷ അഭിപ്രായം. കാരണം രജനി തന്നെ. ഹാ ഹാ ഹാ ഹാ...രജനി ഡാ... വിജയിക്കാതെ എവിടെ പോകാനാടാ...  

Your Rating: