Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാസ്കർ സുന്ദരികളും സുന്ദരന്മാരും

leo

ഓസ്കർ, ഗ്രാമി, ബാഫ്ത എന്നിങ്ങനെ ലോകോത്തര പുരസ്കാര വേദികളേതുമാകട്ടെ ലോകം ഉറ്റുനോക്കുന്നത് അവാർഡുകളിലേക്ക് മാത്രമല്ല. ചുവപ്പൻ പരവതാനിയിലൂടെ അവരുടെ പ്രിയ താരങ്ങൾ കടന്നുപോകുന്നത് കാണുവാൻ കൂടിയാണ്. ഇത്തവണത്തെ ഓസ്കറിൽ ഏറ്റവും സുന്ദരമായ വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് ആരാണ് എത്തുന്നതെന്നറിയാനുള്ള കൗതുകത്തിന് ഇതാ ഉത്തരം.

ലിയോയും കേറ്റും

leo-kate

ഓസ്കറിന് മുന്നോടിയായുള്ള ചർച്ചകളിൽ ചിന്തകളിൽ ഏറ്റവുമധികം തവണ പറഞ്ഞുകേട്ട പേര് ലിയോ എന്നു തന്നെ. റെഡ് കാർപ്പറ്റിലൂടെ ടൈറ്റാനിക്കിലെ പ്രണയനായികയുടെ കൈപിടിച്ച് നടന്നുപോയ കാഴ്ച ഈ ഓസ്കറിലെ ഏറ്റവും മനോഹരമായ ദൃശ്യം തന്നെയായിരുന്നു. പാശ്ചാത്യ പുരുഷന്റെ പരമ്പരാഗത വസ്ത്രമണിഞ്ഞ് ലിയോയും കറുത്ത ഓഫ് ഷോൾഡർ ഗൗണണിഞ്ഞ് കേറ്റ് വിൻസ്‌ലേറ്റും എത്തിയ കാഴ്ച കാമറക്കണ്ണുകൾക്ക് ഒപ്പിയെടുത്ത് മതിയായില്ല. ‌

ഗാഗയുടെ വരവ്

GAGA1

പാട്ടിനുള്ള ഓസ്കർ നോമിനേഷന്‍ നേടിയ ലേഡീ ഗാഗയുടെ കടന്നുവരവും രാജകീയമായിരുന്നു. തൂവെള്ള ഓഫ് ഷോൾഡർ ഗൗണിൽ കാമുകൻ ടെയ്‌ലർ കിന്നിയുടെ കൈപിടിച്ച് പിന്നെ കാമറകൾക്ക് മുന്നിൽ നിന്ന് അവനൊരു മുത്തം പങ്കിട്ട് നൽകിയാണ് വേദിയിലേക്ക് പോയത്.

പ്രിയം പ്രിയങ്കരം

pri

ഓസ്കറിൽ ഇന്ത്യയ്ക്കെന്തു കാര്യമെന്ന് ചോദിക്കല്ലേ. നമ്മുടെ ചിത്രങ്ങളൊന്നും നോമിനേഷനിൽ ഇടം നേടിയില്ലെങ്കിലും പ്രിയങ്ക ചോപ്രയെന്ന പ്രിയ നടി അവിടെ ഇന്ത്യൻ സാന്നിധ്യമറിയിച്ചു. ഓസ്കർ വേദിയിൽ ഏറ്റവും സുന്ദരിയായി തന്നെയാണ് പ്രിയങ്കയെത്തിയത്. പൂക്കൾ തുന്നിപ്പിടിച്ച തൂവെള്ള ഓഫ് ഷോൾഡർ മെർമെയ്ഡ് ഗൗൺ. ഒഴുകി നടക്കുന്ന പോലുള്ള കുപ്പായത്തിൽ പ്രിയങ്ക ഇന്ത്യൻ സൗന്ദര്യത്തെയും പാശ്ചാത്യ ഭംഗിയേയും ഒരുപോലെ അലങ്കരിച്ചു.

ക്ലാസിക് സുന്ദരി റൂണി

ROONEY-1

അമേരിക്കൻ നായിക റൂണി മാരയും കണ്ണഞ്ചിപ്പിച്ചു കളഞ്ഞു. മുടി മേലേ മടക്കിക്കെട്ടി ചുണ്ടിൽ ചുവപ്പണിഞ്ഞ് തൂവെള്ളയിൽ കല്ലു പതിപ്പിച്ച ഗൗണണിഞ്ഞ റൂണി ക്ലാസിക് നായികയുടെ ഭംഗി പകർന്നു.

സിമ്പിൾ ആൻഡ് ഹമ്പിൾ

തിളക്കമാർന്ന കടും പച്ച ഗൗണിൽ സിമ്പിൾ ആൻഡ് ഹമ്പിൾ ആയാണ് മികച്ച നടിക്കുള്ള നോമിനേഷൻ നേടിയ സാവോറിസ് റോനൻ ചുവപ്പൻ പരവതാനിയിലെ താരമായത്. ഇതേ പുരസ്കാരത്തിന്റെ പ്രതീക്ഷയിലെത്തിയ ബ്രീ ലാർസന്റെ ഗൗൺ കടും നീലനിറത്തിലുള്ളതായിരുന്നു. തിളങ്ങുന്ന വെള്ള കല്ലുകളാൽ തീർത്ത അരപ്പട്ട കൂടിയായപ്പോൾ സാവോറിസിനേക്കാൾ അൽപം കൂടി ബ്രീ സുന്ദരിയായില്ലേയെന്നൊരു സംശയം

Olivia Wilde

ഒലീവിയ

ഗൗണുകളിൽ നിറങ്ങളിൽ തൂവെള്ളയോടാണോ എല്ലാവർക്കും ഇഷ്ടം? ഇത്തവണത്തെ ഓസ്കറിൽ ഏറ്റവും മനോഹരമായി വസ്ത്രമണിഞ്ഞ് എത്തിയവരെല്ലാം മാലാഖമാരെ പോലെയായിരുന്നുവെന്ന് പറയാതിരിക്കാനാകില്ല. അതിൽ ഏറ്റവും വ്യത്യസ്തമായത് ഒലീവിയ വിൽഡെ തന്നെ. വൈഡൂര്യ മാലയും കമ്മലുമണിഞ്ഞ് ഒഴുകി നടക്കുന്ന ഗൗണിലെത്തിയ ഒലീവിയ കാഴ്ചക്കാരുടെ കണ്ണുകളെ കുറേ നേരം കവർന്നു വച്ചു.

നീലയുടെ സുന്ദരി

brie

എബിസി ചാനലിന്റെ മോഡേൺ ഫാമിലിയെന്ന പരിപാടിയലൂടെ പ്രശസ്തയായ സോഫിയ വെർഗാര നീലയുടെ വകഭേദമായ ഡെനിം നിറത്തിലുള്ള ഗൗൺ പാറിപ്പറപ്പിച്ചായിരുന്നു സോഫിയയുടെ വരവ്. കടും നിറങ്ങളിലെ ഗൗണിൽ സ്വർണ നിറം പരീക്ഷിച്ച മാർഗറ്റ് റോബിയയെ അഭിനന്ദിക്കാതെ വയ്യ. ചിറകുകൾ മാടിയൊതുക്കിയ ഒരു സ്വർണ പക്ഷിയെ പോലെ സുന്ദരിയായിരുന്നു അവളും.

Your Rating: