Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിമുടി ഗ്ലാമറായി പ്രിയങ്ക ചോപ്ര

priyanka-oscar

തേരേറി വരുന്ന ഒരു രാജകുമാരിയാണെന്ന് തോന്നുന്നു. ഓസ്കർ റെഡ് കാര്‍പ്പെറ്റിലെ ആദ്യ വരവിന് കുറിച്ച് പ്രിയങ്ക ചോപ്രയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. പ്രിയങ്കയ്ക്ക് മാത്രമല്ല അവരെ കണ്ടുനിന്നവർക്കും അങ്ങനെ തോന്നിയിരിക്കാം. ഓഫ് ഷോൾഡർ ഗൗണണിഞ്ഞ് ചുവപ്പൻ പരവതാനിയിലെത്തി നമസ്തേ പറഞ്ഞ് തുടങ്ങിയ ഓസ്കർ യാത്ര പ്രിയങ്ക മനോഹരമാക്കി.

priyanka-movie

ചുവപ്പൻ ലിപ്സ്റ്റിക്കും നെറുകയിൽ നിന്ന് രണ്ടായി പകുത്ത് ഒതുക്കത്തിൽ കെട്ടിവച്ച മു‌ടിയും ഡയമണ്ട് കമ്മലും ഭംഗിക്ക് കൂടുതൽ മിഴിവേകി. സെക്സി ആൻഡ് ബ്യൂട്ടിഫുൾ എന്ന വിശേഷണം പൂർണമായും ചേരും. ഓസ്കർ വേദിയിലെ ഇന്ത്യയുടെ അഭിമാനമായി പ്രിയങ്ക ചോപ്ര.

ഓസ്കർ റെഡ് കാർപറ്റിലേക്കുള്ള ആദ്യ കടന്നുവരവ് തന്നെ ഗംഭീരം. ലീ ഷ്രൈബർക്കൊപ്പം ഓസ്കർ വേദിയിലേക്ക് പ്രൗഡോജ്വലമായി കടന്നുവന്നു ഈ ഇന്ത്യൻ സുന്ദരി. ഏറ്റവും മികച്ച എഡിറ്റിങിനുള്ള ഓസ്കറാണ് പ്രിയങ്ക പ്രഖ്യാപിച്ചത്.

priyank-image

സുഹൈർ മുരാദി തുന്നിക്കൊടുത്ത സ്ട്രാപ്‌ലെസ് ഗൗണണിഞ്ഞ് കാമറയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചു പ്രിയങ്ക. ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രങ്ങൾ പങ്കുവച്ചും പ്രിയങ്ക ആദ്യ ഓസ്കർ അനുഭവം ആഘോഷമാക്കി. മനോഹരമായ കമ്മലുകളിൽ കൈ ചേർത്തുവച്ചിരിക്കുന്ന ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.

movie-priyanka

ഡയമണ്ടുകൾ പെൺകുട്ടികളുടെ അടുത്ത സുഹൃത്തുക്കൾ....ആ സുഹൃത്ത് പ്രിയങ്കയുടെ ഭംഗി ഏറെയാക്കി എന്നു പറയാതിരിക്കാനാകില്ല. അത്രയേറെ തിളക്കമുണ്ടായിരുന്നു ആ ചിരിക്കും ആ സാന്നിധ്യത്തിനും.

Your Rating: