Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീളൻമുടിയും വിക്കും: വേറിട്ടൊരു ലുക്കും ഫീലും ഈ പാട്ടിന്!

solo-world-of-sekhar-music

അത്രയ്ക്കു ചടുലതാളമാണ് പാട്ടിന്, എങ്ങനെയീ പാട്ടു പാടിയെന്ന് കേട്ടിരിക്കുമ്പോൾ നമുക്ക് തോന്നിപ്പോകും. പാട്ടിന്റെ ഈ ചന്തത്തിന്റെ അത്ര തന്നെയുണ്ട് ദൃശ്യങ്ങളുടെയും ചേല്. നീളൻമുടിയും വിക്കുമുള്ള ദുൽക്കർ കഥാപാത്രവും അവന്റെ പ്രണയാഭ്യർഥനയും എത്ര കണ്ടിരുന്നിലും മതിവരില്ല. നായികയുടെ കണ്ണിലെ തിളക്കവും അവളുടെ വർത്തമാനവും അതീവ രസകരമാണ്. സോലോ എന്ന ചിത്രത്തിലെ വേൾഡ് ഓഫ് ശേഖറിലെ സംഗ കട്ടി  എന്ന പാട്ട് അത്രമാത്രം നെഞ്ചോടു ചേരുന്നു. വേറിട്ട ലുക്കിലുള്ള ദുൽക്കറും അവനെ പ്രണയിക്കുന്ന പെണ്ണും കൂട്ടുകാരും എല്ലാം മറന്നുള്ള അവരുടെ ആഘോഷനിമിഷങ്ങളും എത്ര കണ്ടാലും കേട്ടാലും മതിവരില്ല. 

Sez On The Beat ആണ് ഈ പാട്ട് ചിട്ടപ്പെടുത്തിയത്. അങ്കുര്‍ എങ്കോൾ ജോഹർ, രാഘവ് ജോക്ക്, ചിന്ന പൊണ്ണ് എന്നിവർ ചേർന്നാണീ ഗാനം എഴുതിയതും പാടിയതും. കാത്തിരിക്കുകയാണ് സോലോ എന്ന ചിത്രത്തിനായി. പുതിയൊരു ദുൽക്കർ സൽമാൻ ചിത്രം എന്നതിനപ്പുറം ഏറെ ദൂരേയ്ക്ക് ആകാംക്ഷയെ കൊണ്ടുപോയി അതിന്റെ പോസ്റ്ററും പാട്ടുകളുമെല്ലാം. സോലോയിലെ നാലു കഥകളിലൊന്നായ, വേൾഡ് ഓഫ് ശേഖറിലെ ഈ ഗാനം ആ കൗതുകത്തെ വീണ്ടുമേറെ ദൂരേയ്ക്കു കൊണ്ടുപോകുകയാണ്. 

Read More: Music News