Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലയ്ക്കും ശില വെയ്ക്കുന്നു

ajith-god

താര ആരാധന മൂത്ത് ആരാധകർ വെള്ളിത്തിരയിലെ തങ്ങളുടെ ഇഷ്ട നായകന്മാർക്കും നായികമാർക്കും അമ്പലം പണിയുന്നതും ശില വെയ്ക്കുന്നതും അടുത്ത കാലം വരെ പതിവ് കാഴ്ചകൾ. താരങ്ങൾ തങ്ങൾക്ക് ശിലകളോ പാലഭിഷേകമോ നടത്തരുതെന്ന് പരസ്യമായി പ്രസ്താവനകൾ നടത്താറുണ്ടെങ്കിലും മനസു കൊണ്ട്  അങ്ങനെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം താരങ്ങളും. 

കമലഹാസൻ മാത്രണ് ഇത്തരം പ്രവർത്തികളിൽ നിന്നും തന്റെ ആരാധകരെ ബോധവത്കരണം നടത്തി വിലക്കിയത്. കമലഹാസനെ പോലെ ശക്തമായിട്ടല്ലെങ്കിലും അജിത്തും ആരാധകർക്ക് കടിഞ്ഞാണിട്ടിരുന്നു. എന്നാൽ അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് തല ആരാധകർ. അവർ തങ്ങളുടെ ആരാധനാ മൂർത്തിയായ തലയ്ക്ക് ശില സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കയാണ്. 

തമിഴ് നാട്ടിലെ കുംഭകോണത്ത് തല അജിത്തിന്റെ ശില അനാഛാദനം ചെയ്യുകയെന്ന് ആരാധകർ അറിയിച്ചു കഴിഞ്ഞു. മാത്രമല്ല നൂറു കണക്കിന് ആരാധകർ ഇതിനോടനുബന്ധിച്ച് രക്ത ദാനവും നടത്തുമെന്നും അറിയിച്ചിട്ടുണ്ട്