Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയറ് വീർക്കാൻ പാർവതി വെള്ളം കുടിച്ചു; ചാക്കോച്ചൻ

take-off-chakochan

കുഞ്ചാക്കോ ബോബന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളാണ് ട്രാഫിക്കും വേട്ടയും. രാജേഷ് പിള്ള എന്ന സംവിധായകനിൽ നിന്നുണ്ടായ ഈ രണ്ടുകഥാപാത്രങ്ങളും ചാക്കോച്ചന്റെ മനസ്സിനോട് ചേർന്നുനിൽക്കുന്നവയാണ്. രാജേഷ് പിള്ളയുടെ ഓർമ നിലനിർത്തി കുഞ്ചാക്കോ ബോബൻ പുതിയ ചിത്രവുമായി എത്തുന്നു. ചിത്രത്തിന്റെ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബൻ മനോരമ ഓൺലൈനിൽ....

∙ ടേക്ക് ഓഫ് എന്ന സിനിമ കുഞ്ചാക്കോ ബോബൻ എന്ന വ്യക്തിയുടെ ഹൃദയവുമായി എത്രമാത്രം ചേർന്നു നിൽക്കുന്നു? 

രാജേഷ്പിള്ളയ്ക്കുള്ള ആദരം കൂടിയാണ് ടേക്ക്ഓഫ്. രജേഷ്പിള്ള എന്ന സംവിധായന്റെ പേരും അതിൽ ഉൾപ്പെടുന്നതുകൊണ്ട് സ്വാഭാവികമായും എന്റെ ഹൃദയവുമായി ഏറെ ചേർന്നുനിൽക്കുന്നതാണ്. .2011ൽ  ട്രാഫിക്  മലയാളസിനിമയിൽ ഒരു വഴിത്തിരിവായിരുന്നു. അതേപോലെ തന്നെ ടേക്ക് ഓഫും വഴിത്തിരിവായിരിക്കും. രാജേഷ് പിള്ളയുടെ ഓർമ നിലനിർത്തുന്നത് കൊണ്ടുമാത്രമല്ല ടേക്ക് ഓഫുമായി സഹകരിച്ചത്. ഇത് ഒരു നല്ല സിനിമയും ആയിരിക്കും എന്നൊരു വിശ്വാസമുണ്ട്. 

take-off-chakochan-1

∙ രാജേഷ്പിള്ള ഇല്ലാത്ത ടേക്ക് ഓഫിനെക്കുറിച്ച് 

ടേക്ക് ഓഫിന്റെ സംവിധായകൻ മഹേഷ് നാരായണനായിരുന്നു ട്രാഫിക്കിന്റെ എഡിറ്റർ, അദ്ദേഹമാണ് മിലിയുടെ തിരക്കഥാകൃത്ത്. ഈ സിനിമ രാജേഷിനും കൂടി ഇഷ്ടപ്പെടുന്ന രീതിയിൽ ചെയ്യാൻ ഞങ്ങളെക്കാളും നന്നായി മഹേഷിനറിയാം. രാജേഷിന്റെ മനസ് മനസിലാക്കിയ എഡിറ്ററാണ് മഹേഷ്.  

ഫഹദും പാർവതിയും ഇതിന് മുമ്പ് രാജേഷിന്റെ സിനിമയിൽ അഭിനയിച്ചിട്ടില്ല.  കഥാപാത്രമായി മാറാൻ പാർവതി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ ഗർഭിണിയായിട്ട് അഭിനയിക്കുന്ന രംഗങ്ങളിൽ സ്വാഭാവികത ലഭിക്കാൻ ലിറ്ററുകണക്കിന് വെള്ളം കുടിച്ച് വയർ വീർപ്പിച്ചു, അധികം മേക്കപ്പ് ഒന്നും അവർ ഉപയോഗിച്ചിട്ടില്ല. സിനിമയുടെ ഷൂട്ടിങ്ങ് ഹൈദരാബാദിലും റാസൽഖൈമയിലുമായിരുന്നു. കൊടുംചൂടുളള സമയത്തായിരുന്നു ഷൂട്ടിങ്ങ്.   രാജേഷ് എന്ന സംവിധായകനോടുള്ള  സ്നേഹവും ബഹുമാനവും ഉള്ളതുകൊണ്ടാണ് എല്ലാവരും ഈ ബുദ്ധിമുട്ടുകളെല്ലാം മറന്ന് അഭിനയിച്ചത്. നിർമാതാക്കളായ ആന്റോ ജോസഫും ഷെബിൻബക്കറും സിനിമയെ ഏറെ സ്നേഹിക്കുന്നവരാണ്. അവരുടെ സഹകരണവും ഇതൊരു മികച്ച സിനിമയാക്കി മാറ്റാൻ സഹായിച്ചിട്ടുണ്ട്. 

vettah-rajesh

∙ ടേക്ക് ഓഫ് കഥയ്ക്കുവേണ്ടി നടത്തിയ ഗവേഷണം

അത് മഹേഷിന് അവകാശപ്പെട്ടിട്ടുള്ളതാണ്. മഹേഷ് ഈ സിനിമചെയ്യാൻ വരുമ്പോൾ ഇതല്ലായിരുന്നു ഉദ്ദേശിച്ചത്. ചെറിയ ഒരു സിനിമയെടുക്കുക എന്ന രീതിയിലായിരുന്നു ആദ്യം കഥപറയാൻ വന്നത്. പെട്ടെന്നു തന്നെ ചെയ്യാൻ പറ്റുന്ന സിനിമയാണ്. മുപ്പതു ദിവസത്തെ ഷൂട്ടിങ്ങിന്റെ ആവശ്യമേയുള്ളൂ.  എറണാകുളം പോലുള്ള സിറ്റിയിൽ പെട്ടെന്ന് ചെയ്യാം എന്നും പറഞ്ഞു. നല്ല കുടുംബസിനിമ എന്ന രീതിയിലാണ് ഇതിന്റെ ഔട്ട്‌ലൈൻ മഹേഷ് പറയുന്നത്. പിന്നീട് ആ കഥയിൽ മാറ്റം വരുത്തുകയും ചെറിയ സിനിമയെന്നതിലുപരി വലിയ സിനിമയാക്കുക എന്ന രീതിയിലേക്ക് മാറി. പ്രത്യേകിച്ച് ഒരു റിയൽ ലൈഫിൽ സംഭവിച്ച കഥയാണ് ടേക്ക് ഓഫ്. പ്രത്യേകിച്ച് കേരളത്തിന്റെ വരുമാനം ഗൾഫ്നാടുകളിൽ ജോലിചെയ്യുന്ന പ്രവാസികളുടെപൈസയാണ്. അതിൽ നല്ലൊരു ശതമാനം  ആരോഗ്യരംഗത്ത് ജോലിചെയ്യുന്നവരിൽ നിന്നാണ്. 

vettah-kunchako

അങ്ങനെയുള്ള ആൾക്കാരുടെ യഥാർഥ ജീവിതത്തെ സംബന്ധിക്കുന്ന സംഭവം അവരുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം കൂടിയാണ്. അതുകൂടാതെ അവരുടെ ജീവിതത്തിന്റെ നല്ലകാര്യങ്ങളും കൂടി കാണാൻ സാധിക്കുന്നു. മഹേഷ് ഒരുപാട് ഹോംവർക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് ആൾക്കാരുമായിട്ട് സംസാരിച്ച്  ജോലിയെക്കുറിച്ച് പഠിച്ച് കഴിഞ്ഞിട്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്. അതുകഴിഞ്ഞാണ് ഈ സിനിമയുടെ വലിപ്പം തന്നെ മാറി അത് എല്ലാവരേയും അതിശയിപ്പിച്ചു.പാർവതിയും, ഫഹദും, ആസിഫാണെങ്കിലും ഈ സിനിമയിലേക്ക് വരാനുള്ള കാരണം  ഈ സിനിമയുടെ പ്രാധാന്യമുള്ള വിഷയം തന്നെയാണ്. ഈ സിനിമ ഒരു നല്ല സിനിമയാണെന്നുള്ള ഉത്തമബോധ്യം ഉണ്ടായിരുന്നു. മഹേഷ് എന്ന എഴുത്തുകാരൻ, ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റർ  എന്നീ രീതിൽ അഭിനന്ദനം അർഹിക്കുന്നു. 

∙ ടേക്ക്ഓഫിലെ കഥാപാത്രത്തെക്കുറിച്ച്

ഒരു മെയിൽ നഴ്സാണ്. അധികവും ഡോക്ടർ കഥാപാത്രമാണ് ചെയ്തിരിക്കുന്നത്. മെയിൽനഴ്സിന്റെ വേഷം എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ചെയ്യുന്നത്. പാർവതിയുടെ ഭർത്താവായാണ് അഭിനയിക്കുന്നത്. ഇവരുടെ ജീവിതത്തിന്റെ പിന്നിലുണ്ടാകുന്ന സംഭവങ്ങളാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ട്രെയ്‌ലറും, ടീസറും കാണുമ്പോൾ നിരാശപ്പെടുത്താത രീതിയിലുള്ള സിനിമയായിരിക്കും എന്ന വിശ്വാസം ഉണ്ട്. ഗോപീസുന്ദർ ഈ സിനിമകണ്ടപ്പോൾ പറഞ്ഞത് വളരെ നന്നായിട്ടുണ്ട്. വർക്ക് ചെയ്ത സിനിമയിൽ ഏറ്റവും ലയിച്ച് ചെയ്ത സിനിമയാണ് എന്ന് പറഞ്ഞു. തിയറ്ററിൽ വരുമ്പോൾ അതേ രീതിയിൽ തന്നെ തൃപ്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു. 

chackochen-vettah-look

∙ ട്രാഫിക്കിൽ നിന്നും ടേക്ക് ഓഫിലേക്ക്

ട്രാഫിക്കിൽ ഒരു ഹൃദയം റോ‍ഡുമാർഗം കൊണ്ടുപോകുന്ന കഥയായിരുന്നു. ടേക്ക് ഓഫ് അന്യരാജ്യത്ത് നടക്കുന്ന സംഭവത്തെപറ്റി നടക്കുന്ന സംഭവമാണ്. ഹൃദയത്തിനുപകരം ആളുകളെയാണ് ഒരു രാജ്യത്തുനിന്ന് വേറൊരു രാജ്യത്തിലേക്ക് കണ്ടുവരുന്നത്. ഇത് ആളുകൾക്ക് അറിയാവുന്ന കാര്യമാണ്. ഹൃദയം മാറ്റിവയ്ക്കലിനെക്കുറിച്ച് ആളുകൾക്ക് അധികം അറിയാൻ പാടില്ലായിരുന്നു. നഴ്സുമാരുടെ കാര്യമായതുകൊണ്ട് പെട്ടെന്ന് അതുമായി പൊരുത്തപ്പെടാൻ കഴിയും. കേരളത്തിൽ എല്ലാ കുടുംബത്തിലും ഒരാളെങ്കിലും ഏതെങ്കിലും രീതിയിൽ നഴ്സിങ് ഫീൽഡുമായി ബന്ധപ്പെട്ടിട്ടുണ്ടാകും. 

∙ ടേക്ക്ഓഫിൽ പ്രതിഫലം വാങ്ങിച്ചിരുന്നില്ല എന്നറിഞ്ഞു. അതിനെക്കുറിച്ച്?

ലാഭം പ്രതീക്ഷിച്ച് ചെയ്ത് ഒരു സിനിമയല്ല ഇത്. യാതൊരുവിധ പ്രതിഫലവും വാങ്ങിയിട്ടില്ല. സിനിമയിൽ നിന്നും ലഭിക്കുന്ന ലാഭം രാജേഷിന്റെ കുടുംബത്തെ സഹായിക്കാനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുമായി ചെലവാക്കാനാണ് തീരുമാനം. കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ നിന്നും തെരുവിലേക്ക് ഇറക്കിവിട്ട രോഗിയായ അമ്മയ്ക്കും മകൾക്കുമാണ് ആദ്യസഹായം നൽകുന്നത്. സിനിമ റിലീസ് ചെയ്യുന്ന ഇരുപത്തിനാലാം തീയതി അഞ്ചുലക്ഷം രൂപ അവർക്ക് കൈമാറും.

take-off-second

∙ നായകവേഷത്തേക്കാളുപരി കഥയ്ക്ക് പ്രാധാന്യമുള്ള വേഷങ്ങളാണോ ഇപ്പോൾ തിരഞ്ഞെടുക്കുന്നത്?

സിനിമയിൽ എത്തിയിട്ട് ഇത്രവർഷമായില്ലേ, എന്നെക്കൂടി എക്സൈറ്റ് ചെയ്യിക്കുന്ന വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. അതല്ലാതെ നായകൻ മാത്രമേ ആകൂ എന്ന വാശിയില്ല. ഈയിടെയായി അടുപ്പിച്ച് സീരിയസ് വേഷങ്ങളാണ് ചെയ്തത്. ഇനി അതിൽ നിന്നൊരു മാറ്റമായിരിക്കും വരാൻ പോകുന്നത്. ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമകളായിരിക്കും ഇനി വരുന്നത്. പലതരം കഥാപാത്രങ്ങൾ ചെയ്യുന്നതാണ് നടൻ എന്ന നിലയിൽ എനിക്ക് സംതൃപ്തി തരുന്നത്.