Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ല, മിമിക്രിയെ തോൽപിക്കാനാവില്ല മക്കളേ!

Nadirshah

ഓർമകളുടെ കർട്ടനുയരുമ്പോൾ ആദ്യം കാണുന്നത് സ്റ്റേജിൽ ആറു മൈക്കുകൾ. മുന്നിൽ ജുബ്ബയും പാന്റ്സുമിട്ടു നിരന്നു നിൽക്കുന്നത് സിദ്ദിഖ്, ലാൽ, അൻസാർ, വർക്കിച്ചൻ പേട്ട, റഹ്മാൻ, കെ.എസ്.പ്രസാദ്.

1981 ൽ തുടങ്ങിയ കലാഭവന്റെ ഈ മിമിക്സ് പരേഡ് സംഘമാണ് കേരളത്തിൽ മിമിക്രിയുടെ തലതൊട്ടപ്പന്മാർ!. സംവിധായകൻ സിദ്ദിഖിന്റെ വകയായിരുന്നു മിമിക്സ് പരേഡ് എന്ന പേര്. ജുബ്ബയും പാന്റ്സും വേഷമായതിനു പിന്നിലുമുണ്ട് ഒരു ലോജിക്. ഇവ അണിഞ്ഞ് ഒരു ഷാൾ മടക്കി തലയിലിട്ടാൽ സ്ത്രീ വേഷമായി; ഷാളെടുത്തു അരയിൽക്കെട്ടിയാൽ രജനീകാന്തും!

സീനിൽ നമ്മളും

കലാഭവനും മിമിക്സ് പരേഡ് എന്ന ആശയവും ക്ലിക്കായതോടെ ഒറ്റയ്ക്കു പെർഫോം ചെയ്യുന്നതു നിർത്തി കലാകാരന്മാരെല്ലാം ട്രൂപ്പുകൾ രൂപീകരിച്ചുതുടങ്ങി. 1985ൽ ഞങ്ങളും തുടങ്ങി ഒരെണ്ണം, ‘കൊച്ചിൻ സാനിസ’. കൂനമ്മാവ് ഫാക്ട്സ് ഗാനമേള സംഘത്തോടൊപ്പം ഞങ്ങൾ കേരളം മൊത്തം കറങ്ങി.

Nadirshah | Exclusive Interview | I Me Myself | Manorama Online

‘തൊണ്ട’ ഗാനമേള

മാള അരവിന്ദൻ സിനിമയിൽ കത്തിനിൽക്കുന്ന സമയം. കൊച്ചിൻ ഓസ്കർ എന്ന പേരിൽ മാളച്ചേട്ടൻ ഒരു മിമിക്രി ട്രൂപ്പ് തുടങ്ങി. ഞങ്ങൾ കോമഡി പാർട്ടികൾ കൊച്ചിൻ ഓസ്കറിൽ ലയിച്ചു. മിമിക്സ് ഗാനമേളയായിരുന്നു ഓസ്കറിന്റെ തുറുപ്പുചീട്ട്. ഗായകരുടെയും വാദ്യോപകരണങ്ങളുടെയും ശബ്ദങ്ങൾ അനുകരിച്ച് ജനപ്രിയ ഗാനങ്ങൾ ഞങ്ങൾ വേദിയിൽ അവതരിപ്പിച്ചു.

ട്രോൾ

മിമിക്രി രംഗത്തു പുതിയ തലമുറയുണ്ടിപ്പോൾ. അവർ പൃഥ്വിരാജിനെയും ദുൽഖർ സൽമാനെയും നിവിൻ പോളിയെയുമൊക്കെ ഗംഭീരമായി അവതരിപ്പിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നും. ‘ട്രോൾ’ ഉണ്ടാക്കാൻ ന്യൂജനറേഷൻ ആശ്രയിക്കുന്നതും മിമിക്രി, സിനിമാ താരങ്ങളുടെ കോമഡി രംഗങ്ങളാണ്. അതുകൊണ്ട്, മിമിക്രിയെ തോൽപ്പിക്കാനാവില്ല മക്കളേ!!!

തയാറാക്കിയത്: ഷിബു തോമസ്

Your Rating: