Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീന പോയി ആനന്ദം വന്നു

anarkali

ആനന്ദം സിനിമ കൗമാരക്കാരുടെ കഥപറഞ്ഞ് പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇൗ സിനിമയിലെ ഒാരോ താരങ്ങളും ചർച്ചയാവുകയാണ്. ചിത്രത്തിൽ ബോയിക്കട്ടു മുടിയുമായെത്തിയ ഉൗമക്കുട്ടിയെ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും.

സിനിമയിൽ ദർശനയായി എത്തിയ ഇൗ പെൺകുട്ടി യഥാർഥത്തിൽ കൊച്ചിക്കാരി അനാർക്കലി മരിക്കാറാണ്. അനാർക്കലി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഒാൺലൈനിലൂടെ.

എങ്ങനെ ഇൗ സിനിമയിലെത്തി?

എന്റെ ചേച്ചി‌യുടെ സുഹൃത്തായിരുന്നു ആനന്ദത്തിന്റെ കാമറാമാൻ ആനന്ദ്. അദ്ദേഹം എന്റെ ഫോട്ടോ കണ്ട് ഇൗ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.

anarkali-1

ബോയിക്കട്ട് ഹെയർ സ്റ്റൈൽ സിനിമയ്ക്കു വേണ്ടി ചെയ്തതാണോ?

അയ്യോ അല്ല, അത് ഞാൻ പത്താം ക്ലാസ് കഴിഞ്ഞപ്പോഴേ വെട്ടിയതാ, സിനിമയ്ക്കുവേണ്ടി ചെയ്തതൊന്നുമല്ല. ഇൗ ഹെയർസ്റ്റൈൽ എനിക്കിഷ്ടമാണ്.

അനാർക്കലി എന്ന പേര് വ്യത്യസ്തമാണല്ലോ?

എന്റെ അച്ഛന്റെ സുഹൃത്താണ് ഇൗ പേരിട്ടത്.

ലാൽജോസിന്റെ നീനയിലേക്ക് ക്ഷണിച്ചിരുന്നുവെന്നു കേട്ടു?

ഞാൻ 12-ാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു നീനയിലേക്ക് വിളിച്ചത്. അത്ര വലിയകഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിയുമോ എന്ന േപടി ഉണ്ടായിരുന്നു. ഒരുപാട് അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നു. അന്നത് ചെയ്യാൻ സാധിച്ചില്ല. എന്തായാലും എൽജെ ഫിലിംസിൽ കൂടി തന്നെ സിനിമയിലെത്താൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.

anarkali-2

കുടുംബം , പഠനം?

എറണാകുളത്താണ് വീട്. വീട്ടിൽ അച്ഛൻ, അമ്മ, ചേച്ചി എന്നിവരാണുള്ളത്. ചേച്ചി നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്തിൽ മമ്മൂട്ടി അങ്കിളിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ‍െ‍‍ജഎൻയുവിൽ ഗവേഷണ വിദ്യാർഥിയാണ്. ഞാൻ തിരുവനന്തപുരം മാർ ഇവാനിയസിൽ ഡിഗ്രി രണ്ടാംവർഷം വിദ്യാർഥിനിയാണ്.

പ്രതികരണം?

ഫെയ്സ്ബുക്കിലൂടെയാണ് കൂടുതൽ പ്രതികരണം വരുന്നത്. ഇൗ ഉൗമക്കുട്ടിയെ ഇഷ്ടമാണ്. ഞാനും ഇതുപോലെ തന്നെയാണ് എന്നൊക്കെ പറ‍ഞ്ഞ് ഒരുപാട് കമന്റുകൾ വരുന്നുണ്ട്.

ആനന്ദം എത്ര തവണ കണ്ടു?

aanadam-movie

നാലു തവണ കണ്ടുകഴിഞ്ഞു. ഇപ്പോൾ തീയറ്റർ വിസിറ്റ് ഉണ്ട്. ഞങ്ങൾ ഏഴുപേരും ചേർന്നാണ് പോകുന്നത്. വളരെ വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

കഥാപാത്രത്തെ പോലെ ഉൗമക്കുട്ടി ആണോ അനാർക്കലിയും?

അത്രയ്ക്ക് ഉൗമക്കുട്ടി അല്ല. പരിചയമായാൽ എല്ലാവരോടും മിണ്ടും. അങ്ങോട്ട് കയറി മിണ്ടാൻ കുറച്ച് മടിയാണ്.

ഭാവി പരിപാടി?

പരീക്ഷ വരുന്നു. പഠിക്കണം. ഒപ്പം സിനിമ വന്നാൽ ചെയ്യും.  

Your Rating: