Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയും മോഹൻലാലും അല്ല മറ്റൊരു നടനാണ് എന്റെ ഹീറോ: പാർവതി

parvathi-omanakuttan പാർവതി ഓമനക്കുട്ടൻ. ചിത്രം ആർ എസ് ഗോപൻ

അവധിയാഘോഷിക്കാൻ ചങ്ങനാശേരിയിലെ കുടുംബവീട്ടിലെത്തിയ ബോളിവുഡ് താരവും മുൻ മിസ് വേൾഡ് റണ്ണർ അപ്പുമായ പാർവതി ഓമനക്കുട്ടനുമായി ഒരു ചിറ്റ് ചാറ്റ്

മലയാളത്തിൽ നായികയായാൽ ആരാവണം നായകൻ മോഹൻലാൽ or മമ്മൂട്ടി?

രണ്ടു പേരും വേണ്ട, ദുൽഖർ

ഏറ്റവും സുന്ദരിയെന്ന് തോന്നിയത്?

ഹിന്ദിയിൽ രേഖ. മലയാളത്തിൽ ഇഷ്ടം ശോഭന. പുതിയ ആളുകളിൽ പാർവതിയെ ഇഷ്ടമാണ്. നന്നായി അഭിനയിക്കുന്ന കുട്ടി.

ജീവിക്കാനിഷ്ടം?

ഇപ്പോൾ മുംബൈയിലാണ്. കുറച്ചു കഴിയുമ്പോൾ അതും മടുക്കും. യൂറോപ്പിൽ സെറ്റിൽ ചെയ്യാനിഷ്ടം.

കല്യാണം?

ഏതു റിലേഷനിലും ആത്മാർത്ഥതയുണ്ടാകണം. കല്യാണം ഉടനെ ഇല്ല

വരൻ മലയാളിയായിരിക്കുമോ?

സാധ്യതയില്ല

പാർട്ണർക്കു നിർബന്ധമായും വേണ്ട രണ്ട് ഗുണങ്ങൾ..

തമാശ പറയാനും ആസ്വദിക്കാനും കഴിവുണ്ടാകണം ഫോർവേഡ് തിങ്കിങ് വേണം.

മലയാളികൾ?

ചിന്തകളിൽ കുറച്ചുകൂടി പുരോഗമനം വന്നാൽ മലയാളികൾ പെർഫെക്ട്

പാർവതിയുടെ ഫാഷൻസ്റ്റേറ്റ്മെന്റ്

കംഫർട്ട്! ബിക്കിനിയാണെങ്കിലും ഫുൾ സ്കർട്ടാണെങ്കിലും ഓകെ. പക്ഷേ, കംഫർട്ടബിൾ ആയിരിക്കണം. സാരിയിൽ ഞാൻ നല്ല കംഫർട്ടാണ്. സ്വന്തമായി സാരി ഉടുക്കാനറിയാമെന്നു മാത്രമല്ല. അമ്മയെ കൂടി സാരി ഉടുപ്പിക്കുന്നത് ഞാനാണ്.

ഇഷ്ടവേഷം

ഷോർട്സും ടീ ഷർട്ടും

സ്വന്തം രൂപത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത്–

എന്റെ ചിരി. ചിരിയുടെ സൗന്ദര്യം കൊണ്ടല്ല. ഞാൻ ചിരിക്കുമ്പോൾ എന്തായാലും കാണുന്നവർ കൂടി ചിരിക്കും.

ഡയറ്റ്

ഇഷ്ടമുള്ളതെല്ലാം കഴിക്കും. നന്നായി വർക്ക് ഔട്ട് ചെയ്യും

ഇഷ്ടം

യാത്ര ചെയ്യാൻ

ഇഷ്ടമില്ലാത്തത്

രണ്ടു സ്വഭാവം കാണിക്കുന്ന ആളുകളെ

അത്ഭുതമായി തോന്നിയിട്ടുള്ളത്.

അലാമിന്റെ സ്നൂസിങ് ഓപ്ഷൻ.

Your Rating: