Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർലി കുർത്ത തരംഗമായതിനു പിന്നിൽ

sameera-dulquer സമീറ സനീഷ്, ദുൽഖർ സൽമാൻ

തൊട്ടതെല്ലാം ഹിറ്റാക്കുന്ന സംവിധായകരെപ്പോലെയാണ് കോസ്റ്റ്യം ഡിസനൈർ സമീറ സനീഷും. സമീറയുടെ ഹിറ്റ് ലിസ്റ്റിലെ പുതിയ ഹിറ്റാണ് ചാർലി കുർത്ത. ദുൽഖറിന്റെ ചാർലി താടി ഹിറ്റായതിന് പിന്നാലെ ചാർലി കുർത്തയും തരംഗമാവുകയാണ്. ചാർലി കുർത്ത ഡിസൈൻ ചെയ്തതിന്റെ വിശേഷങ്ങൾ സമീറാ സനീഷ് പറയുന്നു:

സംവിധായകൻ മാർട്ടിൻപ്രകാട്ട് ദുൽഖർ സൽമാന്റെ ചാർലിയെക്കുറിച്ചു പറഞ്ഞപ്പോൾ ഏകദേശ രൂപം മനസ്സിലുണ്ടാക്കി. നിറയെ യാത്ര ചെയ്യുന്ന കഥാപാത്രമായതുകൊണ്ട് ഏതു സ്ഥലത്തെ വേഷമെന്ന് വേർതിരിച്ചറിയാൻ സാധിക്കാത്ത തരത്തിലുള്ള പുതുമയുള്ള ഒരെണ്ണമാകണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.

dulquer-charlie

ചാർലിയ്ക്ക് ആദ്യം കൊടുത്ത വേഷം പ്ലെയ്ൻ കുർത്തയായിരുന്നു, സോഫ്റ്റായ മെറ്റീരിയലാണ് ഉപയോഗിച്ചത്. പ്ലെയ്ൻ കുർത്തയിൽ നിന്നാണ് അൽപ്പം കൂടി ഡിസൈനുള്ള കുർത്തയാകാമെന്ന് തീരുമാനിക്കുന്നത്. ചൈനീസ് കോളറുകളുള്ള മൂന്ന് ബട്ടണുകൾ തുറന്നിട്ട രീതിയിലുള്ള കുർത്തയും ഒപ്പം ഒരു സ്റ്റാളും നൽകിയപ്പോൾ ചാർലി കുർത്ത പൂർണ്ണരൂപത്തിലെത്തി. താടിയുള്ള കഥാപാത്രമായതുകൊണ്ട് അതിന് ഇണങ്ങുന്നതാകണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഇന്ന രീതിയിലുള്ള കോസ്റ്റ്യൂ വേണമെന്ന് നിർബന്ധം പിടിക്കാത്ത ആളാണ് ദുൽഖർ. വിലകൂടിയ ഡ്രസ്സുകളെ ധരിക്കൂ എന്നൊന്നും ദുൽഖറ് നിബന്ധനകൾ വെയ്ക്കാറില്ല, ലോക്കൽചെരുപ്പ് കൊടുത്താൽ പോലും ഇടും. അങ്ങനെയുള്ള ആൾക്ക് വേണ്ടി ഡിസൈൻ ചെയ്യുമ്പോൾ അദ്ദേഹത്തിന് കംഫർട്ടബിളായ ഡ്രസ് നൽകേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.

സംവിധായകൻ മാർട്ടിൻപ്രകാട്ട് ഫോട്ടോഗ്രാഫറും കൂടിയായതിനാൽ ജൂനിയർ ആർട്ടിസ്റ്റിന്റെ വസ്ത്രാലങ്കാരത്തിനു വരെ പ്രാധാന്യം നൽകും. അദ്ദേഹത്തിന്റെ ഈ കണിശത ഡിസൈനറെന്ന നിലയിൽ എനിക്ക് നല്ല സ്വാതന്ത്ര്യം തന്നു. അതുകൊണ്ടും കൂടിയാണ് ചാർലി കുർത്തയെ വൈവിധ്യമാർന്ന രീതിയിൽ ചെയ്യാൻ സാധിച്ചത്.

charlie-dulquer

എനിക്ക് വ്യക്തിപരമായി ചാർലിയിലെ പാർവതിയുടെ ഡ്രസുകളും ഒരുപാട് ഇഷ്ടമാണ്. മരിയാൻ സിനിമ ഇറങ്ങിയപ്പോൾ തന്നെ പാർവതിയുടെ ഒപ്പം വർക്ക്ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്റെ ആ ആഗ്രഹം കൂടിയാണ് ചാർലിയിലൂടെ സഫലമായത്.