Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടി കൊടുക്കുക മാത്രമല്ല കിട്ടുകയും ചെയ്തു: ശിവദ

sshivadha-idi

സുസു സുധിവാത്മീകത്തിലൂടെ രണ്ടാം വരവ് നടത്തിയ ശിവദ വീണ്ടും ജയസൂര്യയുടെ നായികയായി എത്തുന്നു. ഇടി എന്ന ചിത്രത്തിലൂടെയാണ് ശിവദയും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നത്. നാടൻപെൺകുട്ടിയായാണ് സുധിവാത്മീകത്തിൽ ശിവദ പ്രേക്ഷകരുടെ മനംകവർന്നതെങ്കിൽ ഇടിയിൽ അൽപം കലിപ്പ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങളുമായി ശിവദ മനോരമ ഓൺലൈനിൽ....

സുസു സുധിവാത്മീകത്തിനു ശേഷം വീണ്ടും ജയസൂര്യയുടെ നായികയായി?

sshivadha-1

എന്റെ രണ്ടാമത്തെ ചിത്രവും ജയേട്ടന്റെ കൂടെ. സുധി വാത്മീകത്തിന്റെ അത്രയും ടെൻഷൻ ഉണ്ടായില്ല. സാധാരണ പോലെതന്നെ ജയേട്ടൻ നല്ല സപ്പോർട്ടീവ് ആയിരുന്നു. ഇങ്ങനെ ചെയ്താൽ നന്നായിരിക്കുമെന്ന രീതിയിൽ ടിപ്സ് ഒക്കെ തരുമായിരുന്നു.

ചിത്രത്തിൽ ശിവദയും ഇടി കൊടുക്കുന്നുണ്ടെന്നു കേട്ടു?

jayan-sshivasha

ചെറുതായി ഇടി കൊടുത്ത് ഞാനും ഒന്നു പരീക്ഷിച്ചിട്ടുണ്ട്. സാജിദ് സാർ എന്നെ ഇതിലേക്കു വിളിക്കുമ്പോൾ തന്നെ പറഞ്ഞിരുന്നത് ഇതിലെ ഹീറോയിന് ഒരു സ്റ്റണ്ട് ഫിറ്റ്നസ് ഉണ്ട് എന്നായിരുന്നു.
ആ അനുഭവം ഫസ്റ്റ് ടൈം ആയിരുന്നു. റോപു കെട്ടി രംഗങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ഫൈറ്റ് ആയിട്ട് ആദ്യമായാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശ്രമിച്ചുനോക്കാമെന്നുള്ള രീതിയിലാണു തുടങ്ങിയത്. സാധാരണ ഹീറോ ഫൈറ്റ് ചെയ്യുമ്പോൾ നമ്മൾ നോക്കിഇരിക്കാറാണ് പതിവ്. പക്ഷേ അതിൽ എത്രത്തോളം സ്ട്രെയിൻ ഉണ്ടെന്നുള്ളത് ഇപ്പോഴാണ് മനസിലായത്. പുതിയ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു എനിക്ക് ഈ ഇടി.

ഫൈറ്റ് ചെയ്യാൻ വേണ്ടി നടത്തിയ മുന്നൊരുക്കങ്ങൾ?

പ്രത്യേകിച്ച് യാതൊരു തയാറെടുപ്പും നടത്തിയില്ല. ഞാൻ ഫുൾ ബ്ലാങ്ക് ആയി അവിടെ വന്നുനിന്നു. ഫൈറ്റ് മാസ്റ്റർ എല്ലാം പറഞ്ഞുതന്നു. ടീം മൊത്തത്തിൽ നമ്മളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഫൈറ്റ് സീൻ ആദ്യമായിട്ടായതുകൊണ്ടു തന്നെ ഇടിക്കുമ്പോൾ എതിർവശത്തു നിൽക്കുന്ന ആളിന് അറിയാണ്ട് കൊള്ളുമോ എന്നൊക്കെയുള്ള പേടി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത്രയും ശ്രദ്ധിച്ചാണ് ചെയ്തതും. ഇത് ഫോട്ടാ ആയിട്ട് വന്നപ്പോൾ എല്ലാവരും കൊള്ളാം നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് സപ്പോർട്ട് ചെയ്തു. അതുകൊണ്ട് വലിയ പ്രശ്നമില്ലാതെ ഇടി കൊടുക്കാൻ കഴിഞ്ഞൂന്ന് തോന്നുന്നു.

jayan-sshivasha-1

ഇടിയിലെ വേഷത്തെക്കുറിച്ച്?

കഥാപാത്രത്തിന്റെ പേര് നിത്യ എന്നാണ്. ബാങ്ക് ഉദ്യോഗസ്ഥയാണ്. ഈ ചിത്രത്തിൽ ഒരുപാട് കാരക്ടേഴ്സ് ഉണ്ട്. ഓരോരുത്തർക്കും അവരുടേതായ കാരക്ടർ സ്പേസും ഉണ്ട്. നിത്യക്കും അതുപോലെ പ്രാധാന്യമുള്ള ഒരു കാരക്ടർ ആണ്.

ഇടിയിലെ ഇടിയെക്കുറിച്ച്?

ആദ്യത്തെ ദിവസം തന്നെ സ്റ്റണ്ട് ആയിരുന്നു. ഡ്യൂപിനെ വയ്ക്കുെമന്നൊക്കെയാണ് വിചാരിച്ചത്. പക്ഷേ വച്ചില്ല. ഞാൻതന്നെ ചെയ്തു. അതിന്റെ മേലുവേദനയൊക്കെ നന്നായിട്ടുണ്ടായിരുന്നു. ശരീരത്തിൽ അവിടിവിടെയായി നീലിച്ച പാടുകളും കിട്ടി. ഒരു ഹീറോയ്ക്കൊക്കെ കിട്ടുന്നതു പോലെയുള്ള ഒരു ഇൻഡ്രൊക്ഷനും ഫൈറ്റ് ഫിറ്റ്നസുമൊക്കെ പോലെയായിരുന്നു. അത്രത്തോളം വന്നിട്ടുണ്ടോ എന്നെനിക്കറിയില്ല. പരമാവധി ഞാൻ ചെയ്തിട്ടുണ്ട്. ബാക്കി പ്രേക്ഷകർ പറയട്ടെ.

sshivadha-2

സുധി വാത്മീകത്തിലെ കല്യാണിയും ഇടിയിലെ നിത്യയും?

കല്യാണിയും നിത്യയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. നിത്യ ഭയങ്കര ബോൾഡ് ആണ്. കല്യാണി പോസിറ്റീവ് ആയ സ്വീറ്റ് ആയിട്ടുള്ള ഒരു പെൺകുട്ടിയായിരുന്നു.

Shivada Nair

ഇടിയോടു കൂടി കല്യാണിയെ മറന്ന് നിത്യയെ സ്വീകരിക്കുമോ?

അയ്യോ അതെനിക്ക് അറിയില്ല. കല്യാണി ശരിയും ആഴത്തിൽ എല്ലാവരുടെയും ഉള്ളിൽ പതിഞ്ഞ ഒരു കഥാപാത്രമായിരുന്നു. കല്യാണിയെ മറന്ന് നിത്യയോ സ്വീകരിക്കുമോ എന്നൊന്നും ചോദിച്ചാൽ എനിക്ക് പറയാൻ അറിയില്ല. പക്ഷേ നിത്യയെ ആർക്കും ഇഷ്ടപ്പെടായ്ക വരില്ലെന്നു മാത്രം അറിയാം.