Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യ മറ്റു നടന്മാരേക്കാൾ ഒരുപാട് മുകളിൽ: തിരു

thiru-suriya സൂര്യയ്ക്കൊപ്പം 24 ന്റെ ലൊക്കേഷനിൽ തിരു

ആറു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഛായാഗ്രാഹകൻ തിരു എന്ന തിരുനാവുക്കരശ് സൂര്യയുടെ 24 ലൂടെ തമിഴ് സിനിമയിൽ തിരിച്ചെത്തുന്നത്. ഭരതൻ സംവിധാനം ചെയ്ത തേവർ മകൻ എന്ന സിനിമയിൽ പിസി ശ്രീറാമിന്റെ അസോസിയേറ്റായി പ്രവർത്തിക്കവേ കമലഹാസൻ തിരുവിന്റെ കാമറ ശൈലി ശ്രദ്ധിച്ചിരുന്നു. അതിന്റെ ഫലമായി കമലഹാസൻ തന്റെ മള്ളീർ മട്ടും എന്ന സിനിമയിലൂടെ തിരുവിനെ സ്വതന്ത്ര ഛായാഗ്രാഹകനായി അവരോധിച്ചു. തുടർന്ന് കമലിന്റെ ഹേ റാം , ആളവന്താൻ, കാതലാകാതല എന്നീ സിനിമകൾക്കായി ഛായാഗ്രഹണം നിർവഹിച്ചു.

24-making-5 തിരു


ശാന്താറാം അവാർഡ് നേടിയ തിരുവിനെ പ്രിയദർശന്റെ കാഞ്ചീവരം എന്ന സിനിമയുടെ മികച്ച ഛായാഗ്രഹണത്തിനായി ദേശീയ പുരസ്കാരം ലഭിക്കേണ്ടതായിരുന്നുവെങ്കിലും തലനാരിഴ വ്യത്യാസത്തിൽ അത് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ബോളിവുഡിൽ ചേക്കേറിയ തിരുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡിൽ ഖരം മസാല, ഫൂൽ ബുല‌യ്യാ, ക്രിഷ് 3 എന്നിങ്ങനെ പത്തോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. 24 ന്റെ വിശേഷങ്ങളുമായി തിരു മനോരമ ഓൺലൈനിൽ....

∙ എന്താണ് താങ്കൾക്ക് തമിഴിൽ ഇത്രയും വലിയ ഇടവേളയുണ്ടാവാൻ കാരണം?

vikram-thiru വിക്രം കുമാറിനൊപ്പം തിരു

ഹിന്ദിയിലെ തിരക്ക് ഒരു കാരണമാണ്. പിന്നെ തമിഴിൽ എന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായ ഒരു പ്രോജക്ട് തേടിയെത്തിയുമില്ല. ഇന്ന് സിനിമോട്ടോഗ്രാഫിയും ടെക്നോളജിയുമൊക്കെ വളരെയധികം പുരോഗമിച്ചു കഴിഞ്ഞു. സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി പ്രയോജനപ്പെടുത്താൻ തക്കവണ്ണമുള്ള കഥകളും സ്ക്രിപ്റ്റും നമുക്കില്ല. അത്തരത്തിൽ ‍ഞാൻ കാത്തിരുന്ന തരത്തിലുള്ള ഒരു സ്ക്രിപ്റ്റായിരുന്നു 24 ന്റേത്. അതുകൊണ്ട് മറ്റുള്ള തിരക്കുകൾ മാറ്റിവച്ച് 24 ന് ഛായാഗ്രഹണം നിർവഹിച്ചു.

∙ സംവിധായകൻ വിക്രം കുമാറിനെക്കുറിച്ച്?

24-making-3

24 പുറത്തിറങ്ങുന്നതോടെ അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ അവഗണിക്കാനാവാത്ത മികച്ച സംവിധായകനായി മാറും. ഇതിനു മുൻപ് പലതവണ അദ്ദേഹത്തിനോടൊപ്പം വർക്കു ചെയ്യുവാനായി ക്ഷണിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാലും ഞങ്ങൾക്ക് ഒന്നിക്കുവാനായില്ല. സൂര്യയാണ് ഈ സിനിമയ്ക്ക് എന്തായാലും വർക്ക് ചെയ്യണം കഥ കേൾക്കൂ എന്ന് ആവശ്യപ്പെട്ടത്. വിക്രം കുമാർ എന്റെ മുന്നിലിരുന്ന് കഥ പറയുമ്പോൾ ഞാൻ വളരെ ശ്രദ്ധാപൂർവം കേട്ടു.

24-making

സ്ക്രിപ്റ്റ് പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ മറുപടി ഒന്നും പറയാതെ മൊബൈൽ ഫോൺ ഡയൽ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്താടാ ഇവൻ ഇത്ര സീരിയസായി കഥ പറഞ്ഞിട്ടും മറുപടി ഒന്നും പറയാതെ സെൽഫോണിൽ ശ്രദ്ധിക്കുകയാണല്ലോ എന്ന സങ്കടം തീർച്ചയായും ഒരു പക്ഷേ വിക്രം കുമാറിനുണ്ടായിരുന്നിരിക്കാം. ഞാൻ ഫോൺ ചെയ്തത് സൂര്യയ്ക്കായിരുന്നു. സർ കഥകേട്ടു വളരെയധികം ഇഷ്ടപ്പെട്ടു എനിക്ക് ഈ പടം ചെയ്യണം എന്നു ഞാൻ പറഞ്ഞു. അത്രയ്ക്കും മനോഹരമായ ഒരു സ്ക്രിപ്റ്റാണ്. ഒരു ട്രാവൽ.. സയൻസ് ഫിക്ഷൻ ടൈം എന്നതിലുപരി വൈകാരികതയും പ്രണയവുമൊക്കെയുള്ള എല്ലാവരും ഇഷ്ടപ്പെടുന്ന വിനോദ ഘടകങ്ങളും അടങ്ങിയ സിനിമയാണ് 24.

∙ സൂര്യയെക്കുറിച്ച്...?

suriya-thiru

തമിഴിൽ എല്ലാ നടന്മാരും വളരെയധികം ഡെഡിക്കേറ്റഡാണ് എന്നതിൽ സംശയമില്ല. എന്നാൽ അതിൽ തന്നെ സൂര്യ ഒരു പാട് മുകളിലാണ്. സിനിമയോടുള്ള ഡെഡിക്കേഷൻ പ്രാക്ടിക്കലായി പ്രവർത്തിച്ചുകാണിക്കുകയും ചെയ്യുന്ന നടനാണ് സൂര്യ. അദ്ദേഹമല്ല 24 ന്റെ നിർമാതാവെങ്കിൽ ഈ സിനിമ ഇത്ര പെട്ടെന്നൊന്നും പുറത്തു വരില്ലായിരുന്നു. ടെക്നീഷ്യൻസിന്റെ സാങ്കേതികമായിട്ടുള്ള എന്ത് ആവശ്യവും അപ്പോഴപ്പോൾ നിറവേറ്റി എല്ലാ സൗകര്യങ്ങളും ചെയ്ത് തന്ന് നല്ല നിർമാതാവായും അദ്ദേഹം തന്റെ കടമ നിർവഹിച്ചു. ഒരു നടൻ എന്ന രീതിയിലും അദ്ദേഹം വളരെയധികം റിസ്ക്കെടുത്തു. ഒരു കഥാപാത്രത്തിന് മേയ്ക്കപ്പിടാനും മേക്കപ്പ് മാറ്റുവാനും നാലു മണിക്കൂർ വീതം സമയമെടുക്കും. അദ്ദേഹം മൂന്ന് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

suriya-24-1

ആത്രേയയെ മാത്രമല്ല മൂന്നു കഥാപാത്രങ്ങളും അദ്ദേഹം വളരെ റിസ്ക്കെടുത്താണ് ചെയ്തത്. അത് സിനിമ കാണുമ്പോൾ ബോധ്യമാവും. സൂര്യയ്ക്ക് 24 ഇന്ത്യൻ സിനിമയിലെ നായക നടന്മാർക്കിടയിൽ ഒരു പ്രത്യേക മാനം നൽകും. തീർച്ച. അതിൽ തന്നെ ആത്രേയ ഒരു പുതിയ പരിശ്രമമാണ്.

∙ 24 കണ്ടപ്പോൾ എന്തു തോന്നി...?

24-making-1

വളരെയധികം സംതൃപ്തി തോന്നി. ഞാൻ നേരത്തേ പറഞ്ഞുവല്ലോ ടെക്നോളജിയെ പ്രയോജനപ്പെടുത്താൻ തക്കവണ്ണമുള്ള കഥകൾ നമ്മുടെ പക്കലില്ലാ എന്ന്. എന്നാൽ 24 എല്ലാ ടെക്നോളജിയും ഉപയോഗപ്പെടുത്താനുള്ള ഒരു പ്ലോട്ടായിരുന്നു. അതിനു തക്കതായ കഥാമൂല്യമുണ്ട്. പ്രേക്ഷകർ ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും ‘സംതിംങ് ന്യൂ’ ആണ്. കാരണം പ്രേക്ഷകരും ടെക്നിക്കലായി വളരെയധികം പുരോഗമിച്ചു കഴിഞ്ഞു. പടം പൂർണമായും കണ്ടപ്പോൾ മനസിന് പൂർണ തൃപ്തി തോന്നി. ഒരു നല്ല സിനിമ ആരാധകരെ ആകർഷിക്കും വിധം എന്നും അവരുടെ മനസിൽ മായാതെ നിൽക്കും വിധം പുതുമയോടെ പുതിയ സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ചെയ്യാൻ കഴിഞ്ഞു എന്ന സംതൃപ്തിയാണ് 24 എനിക്ക് നൽകുന്നത്.

∙രാജമൗലിയുമായി സഹകരിച്ച അനുഭവം?

suriya-24

രാജമൗലി അദ്ദേഹത്തിന്റെ സിനിമകളിൽ വർക്കു ചെയ്യാൻ പലതവണ ക്ഷണിച്ചിരുന്നുവെങ്കിലും അത് സ്വീകരിക്കാനായില്ല. ഭാവിയിൽ അദ്ദേഹവുമായി ഒന്നിച്ചേക്കും. ബാഹുബലിയിൽ തന്നെ ഈ സൗഹൃദം മൂലമാണ് ഏതാനും രംഗങ്ങൾ ചിത്രീകരിക്കാനായത്. അതിന്റെ ക്യാമറാമാന് സുഖമില്ലാതെ വന്നപ്പോഴായിരുന്നു ഞാൻ അത് ഏറ്റെടുത്തത്. ബാഹുബലിയിലെ ഒരു ഗാനരംഗത്തിലുള്ള മദ്യശാലയിലെ നൃത്തരംഗവും ബാഹുബലി ശിവലിംഗം എടുത്തുകൊണ്ടുപോയി മലമുകളിൽ വയ്ക്കുന്ന രംഗവുമാണ് ഞാൻ ചിത്രീകരിച്ചത്.

thiru-movie

∙ തിരു തെലുങ്കിലും പ്രവേശിക്കുകയാണെന്ന് കേട്ടല്ലോ?

അതെ നല്ലൊരു അവസരം അവിടെയും എനിക്ക് കരഗതമായിട്ടുണ്ട് ശ്രീമന്തുഡുവിന്റെ സംവിധായകനും കൊറട്ട ശ്രീനിവാസു സംവിധാനം ചെയ്യുന്ന പുതിയ ജനതാഗാരേജ് ആണ് സിനിമ. ജൂനിയർ എൻ ടി ആറാണ് നായകൻ. മലയാളത്തിൽ നിന്ന് നടൻ മോഹൻലാലും ഈ സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്.
 

Your Rating: