Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത സിനിമയില്‍ നായകന്‍ ദിലീപ് : നാദിര്‍ഷ

nadirsha-latest

സിനിമാക്കാരുടെ ഇടയിൽ ഒരു പറച്ചിലുണ്ട്, നാദിർഷ കൈപിടിച്ച് ഫ്ലൈറ്റിൽ കയറ്റിയ ആർക്കും പിന്നീട് ഫ്ലൈറ്റിൽ നിന്ന് ഇറങ്ങേണ്ടി വന്നിട്ടില്ല എന്ന്. അത്ര ഹിറ്റായിരുന്നു നാദിർഷ സംഘടിപ്പിക്കുന്ന ഗൾഫ് പരിപാടികൾക്ക്. ഓരോ ഗൾഫ് ഷോകളും ഹിറ്റാകുന്നതോടെ അതിൽ പങ്കെടുത്ത ഓരോ കലാകാരന്മാരുടെയും രാശിയും തെളിയും. സ്റ്റേജിലെ താരങ്ങളെ സിനിമയിലെ താരങ്ങളാക്കി മാറ്റിയ നാദിർഷയ്ക്ക് സംവിധായകന്റെ തൊപ്പി അണിയുക അത്ര പ്രയാസമുള്ള കാര്യമല്ലായിരുന്നു. സിനിമയിലേക്കുള്ള വാതിൽ വളരെ എളുപ്പും നാദിർഷയ്ക്കു മുന്നിൽ തുറക്കുമായിരുന്നു.

പക്ഷെ നാദിർഷ കാത്തിരുന്നു ഒന്നും രണ്ടുമല്ല 25 വർഷം. ഈ വർഷം നാദിർഷയുടെ ആദ്യ ചിത്രം അമർ അക്ബർ അന്തോണി പുറത്തിറങ്ങുകയാണ്. 2015 നാദിർഷയെ സംബന്ധിച്ച് ഭാഗ്യം വർഷം കൂടിയാണ്. ഏപ്രിൽ 2ന് യൂട്യൂബിലിട്ട ബേൺ മൈ ബോഡിയെന്ന ഹ്രസ്വചിത്രം നാദിർഷ എന്ന നടന്റെ ജീവിതത്തിലെ പൊൻതൂവൽ കൂടിയായിരുന്നു. പുതിയ സിനിമയെക്കുറിച്ചും ബേൺ മൈ ബോഡിയെക്കുറിച്ചും നാദിർഷ സംസാരിക്കുന്നു.

ആദ്യ സിനിമ പുറത്തിറങ്ങുകയാണ്. പേരിൽ നിന്നു തന്നെ തുടങ്ങാം. പഴയ അമർ അക്ബർ ആന്റണിയുമായി പുതിയ അമർ അക്ബർ അന്തോണിയ്ക്ക് ബന്ധമുണ്ടോ?

യാതൊരു ബന്ധവുമില്ല. ഇത് ഒരു കോമഡി ഫാമിലി ത്രില്ലറാണ്. ഹാസ്യത്തിന് തന്നെയാണ് കൂടുതൽ പ്രാധാന്യം. കുടുംബപ്രേക്ഷകർക്ക് ആസ്വദിച്ച് കാണാവുന്ന സിനിമയായിരിക്കും ഇത്.

nadirsha-prithviraj

ആരാണ് പുതിയ അമർ അക്ബർ അന്തോണി? സിനിമയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാമോ?

പൃഥ്വിരാജ് ജയസൂര്യ ഇന്ദ്രജിത്ത്. ക്ലാസ്മേറ്റ്സിൽ ഒന്നിച്ച കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകതയുണ്ട്. പക്ഷെ അത്തരം നൊസ്റ്റാൾജിയകളൊന്നും ഈ സിനിമയിൽ ഇല്ല. കഥാപാത്രങ്ങളെക്കുറിച്ച് കൂടുതൽ ഒന്നും പറയാറായിട്ടില്ല. നമിതാപ്രമോദാണ് നായിക.

എന്തുകൊണ്ടാണ് സംവിധായകനാകാൻ ഇത്രയധികം വൈകിയത്?

എനിക്ക് സ്വയം ഒരു ആത്മവിശ്വാസം വേണമായിരുന്നു. അതിനുള്ള സമയം എടുത്തു. പിന്നെ തിരക്കുള്ള താരങ്ങളെവെച്ചാണ് എന്നും ഗൾഫ് ഷോകൾ സംഘടിപ്പിച്ചിരുന്നത്. ഇതുവരെ അതിൽ യാതൊരു പിഴവും സംഭവിച്ചിട്ടില്ല. ആ ഒരു ആത്മവിശ്വാസത്തിന്റെ പുറത്താണ് സംവിധായകൻ ആകുന്നത്. ഇത്രയും കാലം സിനിമാമേഖലയിൽ നിന്ന അനുഭവസമ്പത്താണ് എന്നെ സംവിധായകനാക്കിയത്.

BURN MY BODY Short Film

സിനിമാമേഖലയിലെ അനുഭവ സമ്പത്താണോ ബേൺ മൈ ബോഡിയിലെ കഥാപാത്രത്തെ ഇത്രയും മികച്ചതാക്കിയത്?

ബേൺ മൈ ബോഡി ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്കൊരു വെല്ലുവിളിയായിരുന്നു. ശവത്തിനോട് കാമം തീർക്കുന്ന മോർച്ചറി സൂക്ഷിപ്പുകാരൻ ആകാൻ സംവിധായകൻ എന്നെ സമീച്ചപ്പോൾ എനിക്ക് സത്യത്തിൽ അതിനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു. ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് നേരത്തെ എന്നെ അറിയില്ല. പക്ഷെ എനിക്ക് ഈ കഥാപാത്രം ചെയ്യാൻ പറ്റും എന്ന വിശ്വാസം അവർക്കുണ്ടായിരുന്നു അങ്ങനെയാണ് ബേൺ മൈ ബോഡിയിൽ അഭിനയിക്കുന്നത്. അവർ തന്ന ആത്മവിശ്വാസമാണ് കഥാപാത്രത്തെ ഇത്രയും മികച്ചതാക്കിയത്.

nadirsha-burn-my-body

ചിത്രം ഇറങ്ങിയതിനു ശേഷം ബാലൻ.കെ.നായരോടൊക്കെ പണ്ട് സ്ത്രീകൾക്ക് തോന്നിയ പേടി നാദിർഷയോടും തോന്നി തുടങ്ങിയോ?

അങ്ങനെ ഒരു പേടി പ്രേക്ഷകർക്ക് തോന്നിയെങ്കിൽ അത് ആ കഥാപാത്രത്തിന്റെ വിജയമാണ്. ഇതുവരെ 10 ലക്ഷത്തിലധികം പ്രേക്ഷകരാണ് ബേൺ മൈ ബോഡി കണ്ടത്. ബലാത്സംഗ രംഗത്തിൽ അഭിനയിക്കുന്നതിലും പ്രയാസമായിരുന്നു ഇതിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ. ഇത് ചെയ്യണോ വേണ്ടായോ എന്നൊരു ആശയകുഴപ്പം എനിക്കുണ്ടായിരുന്നു. ഏറ്റെടുത്താൽ അത് ഒരു നടനെന്ന രീതിയിൽ എന്റെ കരിയറിന് ഗുണം ചെയ്യും, പക്ഷെ ആളുകൾ എന്തു വിചാരിക്കും എന്ന പേടിയുണ്ടായിരുന്നു പ്രത്യേകിച്ചും കുടുംബം. ഭാര്യയോട് കാര്യം അവതരിപ്പിച്ചു. അവളാണ് ധൈര്യമായി അഭിനയിക്കാൻ പറഞ്ഞത്. ഭാര്യ സമ്മതിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ഇങ്ങനെയൊരു കഥാപാത്രം ചെയ്യില്ലായിരുന്നു. ഇന്നതെ സാഹചര്യത്തിൽ ഒരുപാട് പ്രസക്തിയുള്ള ഒരു ഹൃസ്വചിത്രമാണ് ബേൺ മൈ ബോഡി.

nadirsha-dileep

വീണ്ടും സംവിധാനത്തിലേക്ക് വരാം. എന്തുകൊണ്ടാണ് ആദ്യ ചിത്രത്തിൽ സുഹൃത്തായ ദിലീപിനെ നായകനാക്കാതിരുന്നത്?

അവനു ചേർന്ന കഥയല്ല ഇത്. ഈ സിനിമ വിജയിച്ചാൽ തീർച്ചയായും അടുത്ത സിനിമ ദിലീപിനെ വെച്ചായിരിക്കും. ഒന്നും പറയാൻ പറ്റില്ല. എല്ലാം പ്രേക്ഷകരുടെ കൈയ്യിലാണ്. പ്രേക്ഷകർ ആദ്യ സിനിമ സ്വീകരിച്ചാൽ ദിലീപിനെവെച്ചൊരു സിനിമ ഉണ്ടാകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.