Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഫ്രീക്ക് പിള്ളേരുടെ കഥ: വിപിൻ

vipin-atle

ഹോംലീ മീല്‍സിലൂടെ നല്ല നാടന്‍ രുചിയുള്ള വിഭവങ്ങള്‍ വിളമ്പി പ്രേക്ഷകരുടെ മനസ്സ് നിറച്ച തിരക്കഥാകൃത്താണ്. വിപിന്‍ ആറ്റ്ലി. കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബെന്‍’ എന്ന ചിത്രത്തിലൂടെ വിപിന്‍ സ്വതന്ത്ര സംവിധായകനാകുന്നു ചിത്രത്തിന്‍റെ വിശേഷങ്ങള്‍ വിപിന്‍ തന്നെ അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ നാടന്‍ശൈലിയില്‍ പങ്കുവെക്കുന്നു 

ബെന്‍ കുട്ടികളുടെ സിനിമയാണോ

കുട്ടികള്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു എന്നു മാത്രം. ഇത് മുതിര്‍ന്നവര്‍ക്കും പ്രത്യേകിച്ച് യൂത്തിനും വേണ്ടിയുള്ള സിനിമയാണ്. പിന്നെ ബ്രോ സാധാരണ കുട്ടികള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ ഭയങ്കര സെന്‍റിയും നന്മയുമൊക്കെ കുത്തി നിറക്കുന്ന സീനാണ്. പക്ഷേ നമ്മുടെ പടം അങ്ങനെയല്ല. ഇത് ഫ്രീക്ക് പിള്ളേരുടെ കഥയാണ്. പറമ്പുതോറും കേറി ഇറങ്ങി നടക്കണ കുരുത്തംക്കെട്ട കുറെ പിള്ളേരുടെ കഥയാണ്. 

ben-movie-stills

ഹോംലീ മീല്‍സ് കോമഡി ട്രാക്കിലായിരുന്നു , ബെന്‍ ഗൗരവക്കാരനാണോ

ഹ്യൂമറും സീരിയസ് രംഗങ്ങളും ഇടകലര്‍ന്നതാണ് ഇതിന്‍റെ സ്ക്രിപ്പ്റ്റ്. കോമഡി ട്രാക്കില്‍ തന്നെയാണ് ബെനും കഥ പറയുന്നത്. റിയലിസ്റ്റിക്ക് സ്റ്റോറിയാണ്. നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണ്. 

ആരൊക്കെയാണ് പ്രധാനവേഷങ്ങളില്‍ 

മാസ്റ്റര്‍ ഗൗരവ് മേനോനും മാസ്റ്റര്‍ ആദീശും പൊള്ളിച്ചു അടുക്കിയിട്ടുണ്ട്. സൂരാജ് വെഞ്ഞാറമൂട് പതിവ് കോമഡിയില്‍ നിന്ന് മാറി വ്യത്യസ്തമായൊരു വേഷം ചെയ്യുന്നു. പടം കാണുമ്പോ ബഡിക്കു മനസ്സിലാകും മച്ചാന് വെറുതെ അല്ല നാഷണല്‍ അവാര്‍ഡ് കിട്ടിയതെന്ന്. വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബ് ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഹോംലീ മീല്‍സ് ടീമിലെ രാജേഷ് ശര്‍മ, ഡിജെ ഡൊമനിക്ക്, അന്‍വര്‍ ഷെരീഫ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

jibu-ben

കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം, പശ്ചാത്തല സംഗീതം, സംവിധാനം മേനോനും പണ്ഡിറ്റിനും ഭീഷണിയാകുമോ

അത് അങ്ങനയല്ല ഭായ്, പാട്ടും മ്യൂസിക്കും നുമ്മ ചെയ്താല്‍ നന്നാകും എന്നു തോന്നി. മ്യൂസിക്കിനോട് പണ്ടേ താല്‍പര്യമുണ്ട്. അത്യാവശ്യം കൂറെ ജിംഗിള്‍സൊക്കെ ചെയ്തിട്ടുണ്ട്. ഓരോ സീന്‍ ചെയ്യുമ്പോഴും നുമ്മടെ മനസ്സില്‍ ഒരു മ്യൂസിക്ക് ഉണ്ട്. അത് നുമ്മ വേറെ ഒരു മച്ചാനോട് പറഞ്ഞ് മനസ്സിലാക്കി ചെയ്യിപ്പിച്ച് സീന്‍ കോണ്‍ട്രയാകുന്നതിനേക്കാള്‍ നല്ലത് തന്നെ ചെയ്യുന്നതാണ് എന്നു തോന്നി. 

എന്താണ് ബെനിന്‍റെ ഹൈലൈറ്റ്

ഒരേ സമയം രണ്ടു സിനിമ കാണുന്ന ഫീലായിരിക്കും ബെന്‍ കാണുമ്പോള്‍ ഉണ്ടാകുക. ഫസ്റ്റ് ഹാഫ് ബ്രൈറ്റായിട്ടും സെക്കന്‍റ് ഹാഫ് അല്‍പം ഡാര്‍ക്കായിട്ടുമാണ് വര്‍ക്ക് ചെയ്തിരിക്കുന്നത്. മലയാള സിനിമയില്‍ ഇന്നേ വരെ ലൊക്കേഷന്‍ ആവാത്ത മുളവുകാട് ഗ്രാമത്തിന്‍റെ ഭംഗി ഫ്രെയിമിലാക്കിയിട്ടുണ്ടെന്ന പ്രത്യേകതയും ഉണ്ട്.

അപ്പോ ബ്രോ ഫ്രണ്ട്സിനോടും ബഡിസിനോടുമൊക്കെ പടം തിയറ്ററില്‍ വന്ന് കണ്ടു വിജയിപ്പിക്കണമെന്ന് പറയണം.