Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌ആരാണ് ഹൃതിക് റോഷൻ? ദേ നാദിർഷ പറയും

nadhirshah

അമർ അക്ബർ അന്തോണിക്കു ശേഷം കട്ടപ്പനയിലെ ഹൃതിക് റോഷനു വേണ്ടി ഇറങ്ങുകയാണ് നാദിർഷ. പേരുകേൾക്കുമ്പോൾ തന്നെ മനസിൽ പലതും വരുമെങ്കിലും അതൊന്നുമായിരിക്കില്ല സിനിമയിൽ എന്ന് നാദിർഷ പറയുന്നു. പുതുമുഖതാരങ്ങളായിരിക്കും ഏറെയും. ഹൃതിക് റോഷന്റെ വിശേഷങ്ങൾ നാദിർഷ പറയുന്നു.

ആരാണ് കട്ടപ്പനയിലെ ഹൃതിക് റോഷൻ?

കഥ ഒന്നും പറയാൻ കഴിയില്ല. ഏകദേശ രൂപവും പറയാൻ കഴിയില്ല. തമാശപ്പടമാണ്. പക്കാ ഗ്രാമത്തിന്റെ കഥ, വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ, സിജു വിൽസൺ, രാഹുൽ മാധവ് സലിംകുമാർ തുടങ്ങിയവരും അഭിനയിക്കുന്നു. ഇതുവരെ പരീക്ഷിക്കാത്ത ടെപ്പ് കഥയൊന്നുമല്ല. ഒരു ഗ്രാമത്തിൽ സിനിമ മാഹവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ്. അധികം സൗന്ദര്യമൊന്നും ഇല്ലാത്ത ചെറുപ്പക്കാരനാണ്. അമർ അക്ബർ അന്തോണിയിലെ തിരക്കഥാകൃത്തായിരുന്നു വിഷ്ണു. ഇൗ സിനിമയുടെ കഥയും ബിബിന്റേയും വിഷ്ണുവിന്റേതുമാണ്.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു പേര്?

ടൈറ്റിലിന് പിന്നിൽ വേറൊരു കഥയാണ്. നിങ്ങൾ ഉൗഹിക്കുന്നതേ അല്ല. കട്ടപ്പനയിൽ നടക്കുന്ന കഥയാണ്. വ്യത്യസ്ത പ്രമേയമായതുകൊണ്ടാണ് ഇൗ കഥഞാൻ സ്വീകരിച്ചത്. വിഷ്ണുവിനെ നായകനാക്കുക എന്നത് എന്റെ തീരുമാനമായിരുന്നു.

vishnu-nadhirshah

ആദ്യ സിനിമ വൻ വിജയം. രണ്ടാമത്തേത് ടെൻഷനുണ്ടേോ?

ആദ്യ സിനിമയ്ക്കു മുമ്പും സമ്മർദമുണ്ടായിരുന്നു. സബജക്ടാണ് എന്റെ ഹീറോ. ഞാൻ നാട്ടുകാരുടെയൊപ്പം പോയി സിനിമ കാണുന്നയാളാണ്. അങ്ങനെ അവരുടെ പൾസ് മനസിലാക്കാൻ ശ്രമിക്കാറുണ്ട്. അമർ അക്ബർ അന്തോണിക്കുശേഷം ഒരുപാട് കഥകൾ വന്നു. ഞാൻ ഒരു നിർമാതാവിന്റേയും കയ്യിൽ നിന്ന് അഡ്വാൻസ് വാങ്ങിയില്ല. ദിലീപാണ് അമർ അക്ബറിന്റെ പ്രൊഡ്യൂസറും ചേർന്നാണ് ഇൗ ചിത്രം നിർമിക്കുന്നത്. ആദ്യ സിനിമ ചെയ്യുന്ന അതേ മാനസീകാവസ്ഥ തന്നെയാണ് ഇൗ സിനിമയിലും.

nadhirshah

അമർ അക്ബറിൽ പരിചയമുള്ള നടീ നടന്മാർ. എന്നാൽ ഇതിൽ പുതുമുഖങ്ങൾ?

ആദ്യ സിനിമയിൽ പരിചയമുള്ള നടീ നടന്മാരായിരുന്നു. എന്നാൽ ഇവരിലും എനിക്ക് യാതൊരു വിശ്വാസക്കുറവില്ല. ഇതിലെ ഹീറോയും മിടുക്കനാണ്. അമർഅക്ബർ അന്തോണിയിൽ ഒരു സീനിൽ വന്നിട്ടുണ്ട്. അതിനുമുമ്പ് മായാവിയിലൊക്കെ ചെറിയ സീനിൽ അഭിനയിച്ചിട്ടുണ്ട്. മിടുക്കനാണ് . ചെറിയ സീനിൽ വന്ന് കയ്യടി നേടിക്കൊണ്ടുപോകുന്നയാളാണ് വിഷ്ണുവും.

നായികയാരാണ്?

മഹേഷിന്റെ പ്രതികാരത്തിൽ സൗബിന്റെ ‍ജോഡിയായി വരുന്ന ലിജുവും പ്രയാഗമാർട്ടിനുമാണ് നായികമാർ. ധർമജന് ചിത്രത്തിൽ നല്ലൊരു വേഷമുണ്ട്. വിശ്വരൂപത്തിന് കാമറചെയ്ത ഷാംദത്ത് ആണ് ഇതിന്റെ കാമറയും ചെയ്യുന്നത്. ഇൗ മാസം പതിനേഴിന് ചിത്രീകരണം തുടങ്ങും.
 

Your Rating: