Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേക്കപ്പ് കൂടിയോ? ഇനിയെന്തു ചെയ്യാനാ!: മഡോണ

madonna-movie

പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലും തമിഴിലും തരംഗമായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. മഡോണയുടെ രണ്ടാമത്തെ മലയാളചിത്രമാണ് ദിലീപ് നായകനായി എത്തിയ കിങ് ലയർ. വേനലവധിക്കാലത്ത് തിയറ്ററുകളിൽ ആഘോഷമായി ചിത്രം മുന്നേറുമ്പോൾ സിനിമയുടെ വിശേഷങ്ങളുമായി മഡോണ മനോരമ ഓൺലൈനിൽ....

Madonna Sebastian

സംവിധായകർ തന്ന വിശ്വാസമാണെല്ലാം

സന്തോഷം അതുമാത്രമേ പറയുവാനുള്ളൂ. ഒരുപാട് എന്‍ജോയ് ചെയ്ത് അഭിനയിച്ച ചിത്രങ്ങളാണ് രണ്ടും. തമിഴിലും മലയാളത്തിലുമുള്ള രണ്ടും സിനിമകളിലെയും ടീമുകൾ ഒരുപാടൊരുപാട് പരിചയസമ്പന്നരായിരുന്നു. അറിഞ്ഞോ അറിയാതെയോ ആ സ്വാധീനം നമ്മിലേക്കുമെത്തും. സിനിമയിൽ എന്റെ വേഷം നന്നായി െചയ്തിട്ടുണ്ടെന്ന് പ്രേക്ഷകർക്ക് തോന്നുന്നുവെങ്കിൽ അത‌് ഇതുകൊണ്ടു കൂടിയാണ്. പിന്നെ സംവിധായകർ എന്നിലർപ്പിച്ച വിശ്വാസം കൊണ്ടും. ആ വിശ്വാസം അത്രയേറെ വലിയ പിന്തുണ നൽകും.

എന്നെ സംബന്ധിച്ച് ഡയറക്ടർ ഒരു വിശ്വാസം കാണിച്ചാൽ അമ്പത് ശതമാനം കഥാപാത്രമായി. പിന്നെ ഞാനും കൂടി ചെയ്യുമ്പോൾ എഴുപത്തിയഞ്ച് ശതമാനം കൂടിയാകും. എന്നിലേല്‍പ്പിച്ച ജോലി നന്നായി ചെയ്യണം എന്ന ആഗ്രഹമേയുള്ളൂ. പിന്നെ പ്രേമത്തിന്റെ തെലുങ്കില്‍ അഭിനയിക്കുമെന്ന് കരുതിയേയില്ല. ഇപ്പോൾ അതിന്റെ ഷൂട്ടിങിലാണ്. അതും നല്ലൊരു എക്സ്പീരിയൻസ് ആണ്.

അത്ഭുതപ്പെടുത്തുന്ന ദിലീപ്

king-liar

ഇതുവരെ ചെയ്തതിൽ ഏറ്റവും വ്യത്യസ്തമായ ചിത്രമാണ് കിങ് ലയർ. അഭിനയവും അങ്ങനെ തന്നെ വേണമല്ലോ. ആ ചിത്രം ചെയ്യാൻ ഏറ്റവും വലിയ പിന്തുണ കിട്ടിയത് ദിലീപേട്ടനിൽ നിന്നും ലാൽ സാറിൽ നിന്നുമാണ്. അവരുടെ ഇത്രയും വർഷത്തെ അനുഭവ സമ്പത്തിനെ കുറിച്ച് നമ്മളോടും പങ്കുവയ്ക്കും. എങ്ങനെ ചെയ്യണം എന്നൊക്കെ വിശദമായി പറഞ്ഞു തന്ന് നമുക്കൊപ്പം കൂടും. സ്നേഹമുള്ള വ്യക്തിത്വങ്ങളായിരുന്നു അവർ. സിനിമ വൻ ഹിറ്റായെങ്കിൽ അത് ദിലീപേട്ടൻ ആൻഡ് ടീമിന്റെ പ്രയത്നമാണ്.

ലാൽ സർ ഒരു സീനിനെ കുറിച്ച് പറ‍യുമ്പോൾ അതിനെ കുറഞ്ഞത് അഞ്ചു ശൈലിയിലെങ്കിലും ദിലീപേട്ടൻ അഭിനയിച്ചു കാണിക്കും നിമിഷങ്ങൾക്കകം. നമ്മള്‍ സിനിമയിൽ കാണുന്നതിനേക്കാൾ രസകരമാണ് അത് നേരിട്ടു കാണാം. അത്രയേറെ നല്ലതുമാണ്. ഒരുപക്ഷേ സിനിമയുടെ ദൈർഘ്യം കുറയ്ക്കാൻ വേണ്ടി മാത്രമാകും ആ സീനൊക്കെ വേണ്ടെന്നു വയ്ക്കുന്നത്.

വിജയ് സേതുപതിക്കൊപ്പം

വിജയ് സേതുപതി എനിക്കൊരുപാട് ഇഷ്ടമുള്ളൊരു ആക്ടർ ആണ്. സത്യത്തിൽ ഷൂട്ടിങിലെ ആദ്യ ദിനത്തിൽ ‍ഞങ്ങൾ അധികം സംസാരിക്കാറൊന്നുമുണ്ടായിരുന്നില്ല. സിനിമയിലേതു പോലെ അവസാനമൊക്കെയായപ്പോഴാണ് സുഹൃത്തുക്കളായത്. പിന്നെ മൊത്തം ടീമും അതുപോലെ രസകരമായിരുന്നു. നമുക്ക് നമ്മളുടേതായ ഫ്രീഡം തന്നു വിശ്വാസം തന്നു.

madonna-sebastian

ഞാൻ കുറച്ച് റിസര്‍വ്ഡ്...പക്ഷേ

ഞാനിങ്ങനെ എവിടെയെങ്കിലുമൊരിടത്തിരുന്നു വെറുതെയിങ്ങനെ ചിന്തിച്ചൊക്കെയിരിക്കുന്ന കൂട്ടത്തിലുള്ളൊരാളാണ്. അൽപം റിസര്‍വ്ഡ് ആണ്. സിനിമ കോമഡിയായിരുന്നുവെങ്കിലും എനിക്ക് ഒരുപാട് ഹാസ്യം ചെയ്യേണ്ടി വന്നിട്ടില്ല. അഥവാ അങ്ങനെ ചെയ്യേണ്ടി വന്നാലും സംവിധായകരുടെ സഹായത്തോടെയായിരിക്കുമല്ലോ അത് ചെയ്യുന്നത്. പിന്നെ കോമഡി ചെയ്യണമെങ്കിൽ ഒന്നുകിൽ നമ്മൾ കുറച്ചൊക്കെ ആ നേച്ചർ ഉള്ളവരായിരിക്കണം. അല്ലെങ്കിൽ ഒരുപാട് പരിചയസമ്പത്ത് വേണം അത്തരം വേഷങ്ങൾ ചെയ്ത്. എനിക്കിപ്പം ഇത് രണ്ടുമില്ല.

madonna

സെലിനായിട്ട് തന്നെയാണല്ലോ ഇപ്പോഴും ആളുകൾ കാണുന്നത്

അത് പ്രേമം തന്ന ഭാഗ്യമാണ്. അഭിനയരംഗത്തേക്ക് ഒരിക്കലെങ്കിലും ഞാൻ എത്തിച്ചേരുമെന്ന് കരുതിയേയില്ല. എന്നിലേക്ക് വന്നു ചേർന്നതാണ് സിനിമ. അത്രയും വലിയൊരു ചലച്ചിത്രമാണ് കിട്ടിയതും. സത്യത്തില്‍ അത് വലിയ ഭാഗ്യമാണ്.

king-liar-dileep-madonna

പ്രേമത്തിൽ നിന്ന് തമിഴ് വഴി കിങ് ലയറിലെത്തുമ്പോൾ

എന്നും നമ്മളൊരു വിദ്യാർഥി ആയിരിക്കും സിനിമയിൽ. ഓരോ ചലച്ചിത്രത്തിലും എന്തെങ്കിലുമൊക്കെ പഠിക്കുവാനുണ്ടാകും. ഓരോ ചലച്ചിത്രം കഴിയുമ്പോഴും കുറച്ചു കൂടി നന്നായി ചെയ്യാൻ കഴിയണം എന്നൊരു ആഗ്രഹമുണ്ട്. ഓരോ വേഷവും ചെയ്യാൻ കിട്ടുമ്പോൾ എന്നിൽ നിന്ന് മാറി വേഗത്തിൽ ആ കഥാപാത്രമായി മാറുവാൻ കഴിയണേയെന്ന് പ്രാർഥിക്കാറുണ്ട്. പിന്നെ കിങ് ലയറിലെത്തുമ്പോള്‍ ഇംപ്രൂവ് ആയോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷേ കാതലും കടന്തുപോകും എന്ന ചിത്രത്തിലെ ചില സീനുകളൊക്കെ ചെയ്തപ്പോൾ ആലോചിച്ചു, ഒരുപക്ഷേ കുറച്ചുനാള്‍ മുൻപായിരുന്നെങ്കിൽ ചെറുതായിട്ടൊന്നു ബുദ്ധിമുട്ടിേയനെയെന്ന്.

madonna-seb

പ്രേമത്തിൽ വളരെ കുറച്ചേ മഡോണ ചെയ്തിട്ടുള്ള. എന്നിട്ടും പ്രേക്ഷകരിൽ നിന്ന് കിട്ടിയത് അത്ഭുതപ്പെടുത്തുന് പ്രതികരണമാണ്. കിങ് ലയറിലെത്തുമ്പോൾ എങ്ങനെ വിലയിരുത്തുന്നു?

നമ്മൾ നല്ലൊരു ആക്ടറാണെങ്കിൽ ഒറ്റ സീനിൽ അഭിനയിച്ചാൽ മതി നമ്മുടെ സാന്നിധ്യമറിയിക്കുവാൻ എന്നാണ് എന്റെ വിശ്വാസം. മോഹൻലാലിനെ പോലൊരു ആക്ടറിനെ കൊണ്ടു വന്ന് രണ്ട് സീനിൽ അഭിനയിപ്പിച്ചാലും മതി. അല്ലേ.

ഒരു സിനിമയിൽ നമ്മളെത്ര സീനുകളിലുണ്ട് എന്നതിലല്ല കാര്യം. നമ്മള്‍ടെ അഭിനയം എത്രത്തോളമുണ്ടായിരുന്നുവെന്നതിലാണ്. പതിയെ പതിയെ അങ്ങനെ വിലയിരുത്തുവാനാണ് എനിക്കിഷ്ടം.

vijay-madonna

ഭാഗ്യനായിക എന്ന് വിശേഷിപ്പിക്കുമ്പോൾ?

അയ്യോ ഇല്ല. ഒരിക്കലും അങ്ങനെ പറയുന്നത്. കാരണം ഇതൊന്നും നമ്മൾടെ കയ്യിലുള്ള കാര്യമല്ല. ഇപ്പോഴത്തെ സാഹചര്യം വച്ച് അങ്ങനെ പറഞ്ഞിട്ട് നാളെ മറിച്ച് സംഭവിച്ചാൽ അത് ആ ആളിന് എന്തുമാത്രം ബാധിക്കും. ഭാഗ്യനായിക എന്നൊക്കെ പറയുമ്പോൾ ഇക്കാര്യം ചിന്തിക്കുന്നുണ്ടോയെന്നൊന്നും അറിയില്ല. പിന്നെ നമ്മളെ അങ്ങനെ വിശേഷിപ്പിക്കുമ്പോൾ അത് മറ്റുള്ളവർക്കും കുറച്ച് വിഷമമുണ്ടാക്കില്ലേ. അത് നമുക്കും ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് അങ്ങനെ പറയുന്നതിനോട് എനിക്ക് താൽപര്യമില്ല.

madonna-makeup

പെരുംനുണയനെ പ്രണയിക്കുന്ന നായിക?

നായകൻ പറയുന്നതെന്തോ അത് സത്യമാണെന്ന് വിശ്വസിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു കഥാപാത്രമാണ്. ഒത്തിരി പാവമാണ്. സിനിമ കണ്ട് കഴിയുമ്പോൾ അത് മനസിലാകും. പിന്നെ അതുപോലെ നായകൻ അയാളുടെ കാര്യം നേടിയെടുക്കുവാൻ വേണ്ടി നുണപറയുന്നുവെങ്കിലും ആരെയും വേദനിപ്പിക്കണമെന്ന ഉദ്ദേശ്യമൊന്നുമില്ല. അയാൾ അവളെയും വേദനിപ്പിക്കുമെന്ന് കരുതിയില്ല.

madonna-sebastian

മേക്കപ്പ് കൂടിയെന്ന് ട്രോളുകൾ വരുന്നുണ്ടല്ലോ?

അതിനെ കുറിച്ച‌റിയില്ല. കാരണം സിനിമ കണ്ടിട്ടില്ല. പിന്നെ ഡബ്ബിങിന്റെ സമയത്ത് കുറച്ച് സീനുകൾ കണ്ടിരുന്നു. അന്നേരം കരുതിയത് അത് കളറിങിന്റെ ആണെന്നാണ്. ചിലപ്പോൾ മേക്കപ്പ് കൂടിയിട്ടുണ്ടാകും. എന്തായാലും എനിക്കൊന്നും ഇനി ചെയ്യാനാകില്ലല്ലോ. അല്ലേ. അതിനെ കുറിച്ചോർത്തൊന്നും വിഷമിക്കുന്നില്ല. ട്രോളുകളൊക്കെ ശ്രദ്ധിക്കാറുണ്ട്. പിന്നെ അതുവച്ച് ഞാൻ ജോലിയെ വിലയിരുത്തിക്കഴിഞ്ഞാൽ അതിനേ നേരമുണ്ടാകൂ. പിന്നെ പോസിറ്റിവ് ആയ കാര്യങ്ങൾ കാണാനാണ് ഇഷ്ടം. ആയിരം കമന്റുകൾക്കിടയിൽ മൂന്നെണ്ണം നെഗറ്റീവ് അയിട്ടാണെങ്കിൽ അത് ശ്രദ്ധിക്കാതെ ബാക്കിയുള്ളത് നോക്കുന്നതാണ് നല്ലതെന്നാണ് എന്റെ വിശ്വാസം. ഇതൊക്കെ പറയുന്ന കേട്ടിട്ട് ഞാൻ ഭയങ്കര പോസിറ്റിവ് ആണെന്ന് ചിന്തിക്കല്ലേ. അങ്ങനെയാകാൻ ആഗ്രഹമുണ്ട്.

പാട്ടോ അതോ സിനിമയോ?

madonna-sebastian-3

അഭിനയത്തെ കുറിച്ച് ജീവിതത്തിൽ ആലോചിച്ചിരുന്നേയില്ല. അതുകൊണ്ട് പ്രതീക്ഷകളുമില്ലായിരുന്നു. പാടുമെന്ന് ചിന്തിച്ചിരുന്നില്ല. പിന്നെ സിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ ഇഷ്ടമായി. അതെനിക്കൊരു പുതിയ കാര്യമാണ്. എങ്കിലും ഇപ്പോൾ കുറേ വേഷങ്ങൾ െചയ്ത് കഴിഞ്ഞപ്പോൾ എനിക്കത് ഏറെ ഇഷ്ടപ്പെട്ടു. ലൈഫ് ഒരുപാട് ഡിഫറന്റാണ്, കുറേ കൂടി കളർഫുൾ ആണ്. കുറേ നല്ല വേഷങ്ങൾ െചയ്ത് സിനിമയിൽ തുടരണമെന്നാണ് ആഗ്രഹം.

പിന്നെ പാട്ട് അത് കുഞ്ഞിലേ എനിക്കൊപ്പമുള്ളതാണ്. അതില്ലാത്തൊരു എന്നെ എനിക്ക് പോലും സങ്കൽപിക്കാനാകില്ല. അതെന്നും ഒപ്പമുണ്ടാകും. തെലുങ്ക് മൂവിയുടെ തിരക്ക് കഴിഞ്ഞാൽ പിന്നെ പാട്ടിൽ കുറച്ചു കൂടി ശ്രദ്ധിക്കണം. മ്യൂസിക് ബാൻഡ് ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

ആരാധകരൊക്കെയെങ്ങനെയാണ് പ്രതികരിക്കുന്നത്?

ഞാൻ ഇൻട്രോവെർട്ട് ആയ ഒരാളാണ്. പക്ഷേ എഫ്ബി വഴി ആരാധകരെ അറിയാൻ കഴിയുന്നുണ്ട്. ഒരുപാട് സ്നേഹമുള്ള ആൾക്കാരാണ്. എഫ് ബി പേജിലൊക്കെ വരുന്നത് നല്ല കമന്റ്സ് ആണ്. അപ്രതീക്ഷിതമായ സ്നേഹമാണവർ തരുന്നത്. പിന്നെ നമ്മൾടെ വർക്ക് പ്രേക്ഷകർ എന്‍ജോയ് ചെയ്യണമെന്നത് നമ്മളുടെയും കൂടി ആവശ്യമാണല്ലോ.

ഇനിയെന്ത് വേഷം?

ഇതുവരെ ചെയ്യാത്തൊരു വേഷമാണെനിക്കിഷ്ടം. കുറച്ച് പഠനമൊക്കെ നടത്തി. അതിനായൊരു വർക്‌‍ഷോപ്പിലൊക്കെ പങ്കെടുത്ത് അങ്ങനെയൊക്കെ ചെയ്യണമെന്നാണ് ആഗ്രഹം.

Your Rating: