Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമിത കാത്തിരിക്കുന്നു

namitha-pramod-interview Namitha Pramod

ക്രിസ്മസിന് നമിത കാത്തിരിപ്പിലാണ്. ഒാരോ ഫോൺവിളിക്കായും കാതോർത്തിരിക്കുകയാണ് ഇൗ താരസുന്ദരി. അടി കപ്യാരെ കൂട്ടമണിയുടെ പൊതുജനാഭിപ്രായമറിയാ‌‌നുള്ള കാത്തിരിപ്പാണിത്.. എന്തായാലും വിളികൾ വന്നു തുടങ്ങി. പടം തീയറ്ററുകൾ നിറയ്ക്കും എന്നു തന്നെയണ് നമിതയും കേൾക്കുന്നത്. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി നടി നമിത പ്രോമദ്.

ടെൻഷനുണ്ടോ?

ക്രിസ്മസായതുകൊണ്ട് കസിൻസെല്ലാം എന്നോടൊപ്പം വീട്ടിലുണ്ട്. ഞങ്ങളെല്ലാവരും കൂടി അടിച്ചു പൊളിക്കുകയാണ്. എല്ലാ സിനിമയും ഇറങ്ങുമ്പോഴുള്ളതു പോലുള്ള ടെൻഷൻ ഇതിനുമുണ്ട്. ഒാരോ കോൾ വരുമ്പോഴും സിനിമയെക്കുറിച്ചുള്ള അഭിപ്രായമായിരിക്കും വരുന്നതെന്നാണ് കരുതുക. കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു. ധ്യാനും നിർമാതാക്കളുമെല്ലാം വിളിച്ച് തീയറ്ററിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് പറഞ്ഞു.

namitha-friends Movie Poster

അടി കപ്യാരെ കൂട്ടമണിയിലെ കഥാപാത്രം?

തമിഴ് ടച്ചുള്ള കഥാപാത്രമാണ്. അധിഷ്ട ലക്ഷ്മി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു മെൻസ് ഹോസ്റ്റലിൽ അകപ്പെട്ടു പോകുന്ന പെൺകുട്ടിയുടെ കഥയാണ് ഇത്. ഹോസ്റ്റൽ ജീവിതം മിസ് ചെയ്യുന്നവർക്ക് ഇത് കാണുമ്പോൾ ശരിക്കും നൊസ്റ്റാൾജിയ തോന്നും.

Songs

ധ്യാനുമായി പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു?

അതെയോ? എപ്പോൾ? സത്യമായിട്ടും ഞാൻ അറിഞ്ഞിട്ടില്ല. എന്നോടാരും ചോദിച്ചിട്ടുമില്ല. ചിലപ്പോൾ സിനിമയിൽ നിന്നുള്ള ഫോട്ടോകൾ കണ്ട് ആളുകൾ തെറ്റിദ്ധരിച്ചതാവും. എന്തായാലും ഇതുവരെ പ്രണയത്തിലല്ല.

അന്തസുണ്ടോടാ നിനക്കൊക്കെ എന്നു ചോദിക്കുന്നവരോട്?

ഇത് ഇൗ സിനിമയിൽ മുകേഷേട്ടന്റെ കഥാപാത്രം ധ്യാനിനോടും കൂട്ടുകാരോടും ചോദിക്കുന്ന ചോദ്യമാണ്. വളരെ സ്ട്രിക്ട് ആയിട്ടുള്ള ഒരു ഹോസ്റ്റൽ മേധാവിയുടെ കഥാപാത്രമാണ് മുകേഷേട്ടന്റേത്. താനറിയാതെ പിള്ളേർ ഒന്നും ചെയ്യില്ല എന്ന് മിഥ്യാ ധാരണയുള്ള പള്ളീലച്ഛന്റെ കഥാപാത്രമാണ് മുകേഷേട്ടന്റേത്.

namitha MOVIE POSTER & NAMITHA

ചെറുപ്പക്കാരുടെ സിനിമ? കോമഡി ചിത്രമാണോ?

അതെ ചെറുപ്പക്കാരുടേതായ എനർജി സിനിമയ്ക്കുണ്ട്. അജുവർഗീസും ധ്യനും നീരജ് മാധവുമെല്ലാം തകർത്തഭിനയിച്ചിട്ടുണ്ട് ചിത്രത്തിൽ. അതുകൊണ്ട് തന്നെ സിനിമയുടെ ചിത്രീകരണ സമയം വളരെ രസമുള്ളതായിരുന്നു. ഭാനു പ്രസാദ് എന്ന കഥാപാത്രത്തെയാണ് ധ്യാൻ അവതരിപ്പിക്കുന്നത്. അജുവർഗീസ് ബ്രൂണോയും നീരജ് റെമോയുമായി വേഷമിടുന്നു. പുതുമുഖം ജോൺ വർഗീസാണ് സംവിധാനം. ജോണും അഭിലാഷ് നായരും ചേർന്നാണ് കഥയെഴുതിയിരിക്കുന്നത്. സാന്ദ്രാ തോമസ് വിജയ് ബാബുകൂട്ടുകെട്ടിലുള്ള ഫ്രൈഡേ ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. ഇവർതന്നെയാണ് എന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചതും.