Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളുകളിൽ നിന്ന് ചീത്ത കേട്ടിട്ടുണ്ട്: ശാലിൻ സോയ

shalin

പ്ലസ് ടു കഴിയും മുൻപേ രണ്ടു ഷോർട്ട് ഫിലിമുകളുടെ സംവിധായിക. ദാ ഇപ്പോൾ ഒരു തമിഴ് ചിത്രത്തിലെ നായികയും. ഈ മിടുക്കിയാണ് ശാലിൻ‌ സോയ. അവതാരക, സീരിയലിലെ വില്ലത്തി, നർത്തകി അങ്ങനെ ചെയ്ത വേഷങ്ങളെല്ലാം ഗംഭീരമാക്കിയ ശാലിന്റെ സിനിമാ സ്വപ്നങ്ങളിലേക്ക്...

ചെറുപ്പത്തിലേ ഒരുപാട് കാര്യങ്ങൾ ചെയ്യുവാനായല്ലോ?

സിനിമ പണ്ടേ പാഷനാണ്. അഭിനയവും സംവിധാനവും ഒരുപോലെയിഷ്ടം. വീട്ടിലും ഇതൊക്കെ ചെയ്യുന്നതിൽ പൂർണ പിന്തുണയായിരുന്നു. സിനിമാ ബാക്ക്ഗ്രൗണ്ട് ഒന്നും വീട്ടിലാർക്കുമില്ല. പക്ഷേ ഒരു കാര്യം നമ്മൾ ചെയ്യണമെന്നാഗ്രഹിക്കുമ്പോൾ, ചെയ്തോളൂ എന്നു പറയുന്നതു തന്നെ വലിയ കാര്യമല്ലേ. അതാണ് ഊർജ്ജവും ഉത്സാഹവും.

shaalin-zoya

മമ്മിയും ആർട്ടിസ്റ്റാണ്. മമ്മിയാണ് ചെറുപ്പത്തിലേ ഡാൻസുമായൊക്കെ ഒരു ബന്ധമുണ്ടാക്കിയത്. പിന്നെ വളർന്നപ്പോൾ ഞാൻ പൂർണമായും ഇൻവോൾവ്ഡ് ആയി അതിൽ. അതുകൊണ്ടാകാം ഇങ്ങനെ ചെയ്യുവാനായത്.

തമിഴിലേക്ക്?

മലയാളത്തിൽ ഞാൻ ചെയ്ത വർക്കുകളൊക്കെ കണ്ടിട്ട് സംവിധായകൻ ഈ ചിത്രത്തിലേക്ക് വിളിച്ചതാണ്. ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ്. തനി നാടൻ പെൺകുട്ടി. എങ്കിലും അവളൽപം ബോൾഡ് ആണ്. ചിത്രത്തിന്റെ പ്രിവ്യൂ കണ്ടിട്ട് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്.

shaalin-tamil

ഭാഷ അറിയാത്തതുകൊണ്ട് നല്ല കഷ്ടപ്പെട്ടാണ് ചെയ്തത്. ഡയലോഗൊക്കെ എഴുതി കാണാതെ പഠിച്ച് അഭിനയിക്കേണ്ടി വന്നു. നല്ല പരിശ്രമം നടത്തി സിനിമയ്ക്കായി. ഒരു മാസത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. മണ്ണാർകുടി എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം.

എന്തുതരം വേഷം ചെയ്യുവാനിഷ്ടം?

shalin

അങ്ങനെയില്ല. ഏത് വേഷവും ചെയ്യാനിഷ്ടമാണ്. കഥാപാത്രം ആവശ്യപ്പെടുന്നുവെങ്കിൽ ഗ്ലാമർ വേഷം ചെയ്യാനും പ്രശ്നമില്ല. പക്ഷേ ഏത് കഥാപാത്രം ചെയ്താലും അത് ആളുകൾ എന്നെന്നും ഓർത്തിരിക്കുന്നതായിരിക്കണം. അതാണ് ആഗ്രഹം.

അഭിനയമാണോ സംവിധാനമാണോ ഇഷ്ടം?

രണ്ടും ഒരുപോലെ ഇഷ്ടമാണ്. രണ്ടിലും മികച്ചതാകണമെന്നാണ് ആഗ്രഹം. ഇപ്പോൾ പ്ലസ് ടു കഴിഞ്ഞതേയുള്ളൂ. ഒരു വര്‍ഷം കഴിഞ്ഞേ അടുത്ത കോഴ്സിന് ചേരുന്നുള്ളൂ. സിനിമയെ കുറിച്ച് കൂടുതൽ പഠിക്കാൻ വേണ്ടിയാണ് ഈ ഇടവേള. സിനിമ അത്രയ്ക്ക് പാഷനാണ്.

shalin

സീരിയലിലെ വില്ലത്തി വേഷം, ആങ്കറിങ് ഇവയിലൊക്കെ സജീവമായിരുന്നല്ലോ?

അതെ. ആങ്കറിങിൽ നിന്നൊക്കെ മാറിയത് സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാനായിരുന്നു. പിന്നെ സീരിയലിലെ വില്ലത്തി വേഷവും ശ്രദ്ധ നേടിയിരുന്നു. അത്തരമൊരു വേഷമായതുകൊണ്ട്, ഷൂട്ടിങ് സമയത്തൊക്കെ ആളുകളിൽ നിന്നൊക്കെ ചീത്ത കേട്ടിട്ടുണ്ട്. അന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്നേയുണ്ടായിരുന്നുള്ളൂ.

shaalin-tamil1

കുടുംബം?

എറണാകുളത്താണ് സ്ഥിര താമസം. പപ്പ ബഷീർ. റിയാദിൽ ബിസിനസാണ്. മമ്മി ബാനിഷ ചേട്ടൻ ഷാനിദ് റഹ്മാന്‍. ചേട്ടൻ ഞാൻ ചെയ്ത ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു.