Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയാള്‍ ശശിയ്ക്കായി 12 കിലോ കുറച്ച ശ്രീനിവാസൻ

sreenivasan-ayal-sasi-1

സിനിമയ്ക്കും കൃഷിക്കുമിടയിൽ വരമ്പുകെട്ടി രണ്ടിനും സ്നേഹം നൽകി വളർത്തുന്ന ശ്രീനിവാസൻ അൽപ കാലത്തെ മൗനത്തിനുശേഷം മടങ്ങിവരികയാണ്.
സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘അയാൾ ശശി’ എന്ന ചിത്രത്തിലൂടെ...

∙ എവിടെയായിരുന്നു ശ്രീനിവാസൻ...?

എവിടെയും പോയിട്ടില്ല; ഇവിടെത്തന്നെയുണ്ട്... അങ്ങനെ സിനിമയോടു വലിയൊരു അകൽച ഉണ്ടായെന്നു തോന്നിയിട്ടില്ല. ശ്രദ്ധ അൽപം കൂടുതൽ ജൈവകൃഷിയിലായതു കൊണ്ടു തോന്നുന്നതാകും. സിനിമകൾ രണ്ടുമൂന്നെണ്ണം പൂർത്തിയായിക്കഴിഞ്ഞു. ഇനിയും വരും സിനിമകൾ... സമയമുണ്ടല്ലോ. പുതിയതായി വരുന്ന ‘അയാൾ ശശി’ എന്ന ചിത്രത്തിന്റെ തയാറെടുപ്പിനുതന്നെ അഞ്ചുമാസത്തോളം വേണ്ടിവന്നു. കൊഴുപ്പുള്ള ഭക്ഷണം പൂർണമായി ഒഴിവാക്കി വേവിക്കാത്ത പച്ചക്കറിയും പഴങ്ങളും മാത്രം കഴിച്ച് 12 കിലോ ഭാരം കുറച്ചു. ശാരീരകിമായി അവശത തോന്നുന്ന തരത്തിലുള്ള കഥാപാത്രമാണു ചിത്രത്തിലേത്. പക്ഷേ, ആളു ബഹുമിടുക്കനുമാണ്.

∙ എന്തുകൊണ്ടാണ് എഴുതാത്തത്...?

എഴുത്ത്... ഞാൻ എഴുതുന്നുണ്ടായിരുന്നു... ഇടയ്ക്കു ചിലകാരണങ്ങൾ കൊണ്ടു മുടങ്ങി. അതിനുപിന്നിൽ വ്യക്തിപരവും അല്ലാത്തതുമായ കാരണങ്ങളുണ്ട്. സത്യൻ അന്തിക്കാടും ഞാനും ഒന്നിക്കുന്ന ഒരു ചിത്രം വരും... ആലോചനകളും ചിന്തകളും തുടരുകയാണ്. സ്വന്തം സിനിമ രണ്ടുവർഷത്തിനുള്ളിൽ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ആശയം വിദൂരത്തിലാണ്.

∙ പുതിയ തലമുറ, മക്കൾ... അവരെക്കുറിച്ച്...?

അവർ അവരുടെ സ്വന്തം ഇടം കണ്ടെത്തിയെന്നാണ് എന്റെ വിശ്വാസം. കഠിനമായി അധ്വാനിക്കാതെ ഈ മേഖലയിൽ രക്ഷയില്ലെന്നു ബോധ്യപ്പെട്ടിട്ടുണ്ട് രണ്ടാൾക്കും. ആത്മാർഥതയോടെ പ്രവർത്തിച്ചാൽ അതിന്റെഫലം കിട്ടും. അവരുടെ സിനിമകളുടെ കാര്യത്തിൽ ആദ്യമൊക്കെ ശ്രദ്ധിച്ചിരുന്നു ഇപ്പോൾ ശരിക്കും എനിക്കു റോളില്ല... ഞങ്ങൾ പല കാരണങ്ങൾ കൊണ്ടും തിരക്കുകൾ കൊണ്ടും രണ്ടുവഴിക്ക് ആയതിൽ പിന്നെ കാര്യമായിശ്രദ്ധിക്കാൻ സമയം കിട്ടാറില്ല. പിന്നെ ഉപദേശങ്ങൾ ചോദിക്കേണ്ട കാര്യമില്ലല്ലോ; അവർക്കറിയാം കാര്യങ്ങൾ...

sreenivasan-ayal-sasi-2

∙ ‘അയാൾ ശശി’യെക്കുറിച്ച്...?

‘അസ്തമയം വരെ’ എന്ന ചിത്രം സംവിധാനം ചെയ്ത സജിൻ ബാബുവാണു സംവിധായകൻ. ഒരു രാഷ്ട്രീയ ആക്ഷേപ ചിത്രം. ഒപ്പം സാമൂഹിക വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. പലരും അവകാശപ്പെടുന്നതു പോലെയല്ല... പൂർണമായും വ്യത്യസ്തമായ ചിത്രമാണിത്. പരമ്പരാഗത സിനിമ ആലോചിക്കാത്ത വിഷയം. പ്രതിഫലത്തിനുവേണ്ടിയല്ല ഞാൻ ഈ ചിത്രം ചെയ്തത്. തിരക്കഥയിലുള്ള വ്യത്യസ്തതയും പൂർണതയും കൊണ്ടാണ്.