Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീശാന്തിനൊപ്പം അഭിനയിച്ചത് പരുങ്ങലോടെ: നിക്കി ഗൽറാണി

sreesanth-nikki

തമിഴിലും മലയാളത്തിലും തിരക്കേറിയ യുവനടിയാണ് നിക്കി ഗൽറാണി. ക്രിക്കറ്റ് താരമായിരുന്ന ശ്രീശാന്ത് ആദ്യമായി നായകവേഷത്തിലെത്തുന്ന ടീം ഫൈവ് എന്ന ചിത്രത്തിൽ നിക്കിയാണ് നായിക. ശ്രീശാന്തിന്റെ പ്രണയിനിയാണ് നിക്കി എത്തുന്നത്.

ചെറുപ്പംമുതലേ അറിയുന്ന ഒരു ക്രിക്കറ്റ് താരത്തിനൊപ്പം അഭിനയിക്കുക അല്‍പം വിഷമംപിടിച്ച പണിയായിരുന്നെന്ന് നിക്കി പറയുന്നു. ശ്രീശാന്ത് ഒരു മികച്ച അഭിനേതാവ് ആണെന്നതിൽ യാതൊരു സംശയവുമില്ലെന്നും നിക്കി പറഞ്ഞു.

സിനിമാതാരമെന്നതിലുപരി ക്രിക്കറ്റ് താരമെന്ന നിലയിലാണ് ഞാൻ ശ്രീശാന്തിനെ അറിയുന്നത്. അങ്ങനെയൊരാളെ കാമറയ്ക്ക് മുന്നിൽ കാണുന്നത് ആദ്യം ദഹിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും നിക്കി പറഞ്ഞു. ആദ്യമായി അഭിനയിക്കുന്നതിന്റെ യാതൊരു പരിഭവവും കൂടാതെയായിരുന്നു ശ്രീശാന്തിന്റെ പ്രകടനമെന്നും നിക്കി കൂട്ടിച്ചേർത്തു.

നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറിന്റെയാണു സംഗീതം. ബാബു ആന്റണിയാണു മറ്റൊരു പ്രധാനം വേഷം ചെയ്യുന്നത്. അഖില്‍ എന്ന ബൈക്ക് അഭ്യാസിയെയാണ് ശ്രീശാന്ത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അഷ്‌കര്‍ അലി, രാജീവ് രംഗന്‍, ഷേര്‍ളി, മഞ്ജു സതീഷ് തുടങ്ങിയവര്‍ക്കൊപ്പം ബൈക്ക് അഭ്യാസികളായ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഞ്ച് ബൈക്ക് അഭ്യാസികളുടെ കഥ അതിസാഹസികമായി ദൃശ്യവത്കരിക്കുന്ന ടീം ഫൈവ് ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും.