Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകനെ നാണംകെടുത്തി പ്രിയങ്ക ചോപ്ര; വിഡിയോ

priyanka

മാധ്യമങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള തല്ല് ഒരു പുതിയ കാര്യമൊന്നുമല്ല. താരങ്ങളിൽ നിന്നും ചില ചോദ്യങ്ങൾക്ക് കടുത്ത പ്രതികരണം നേരിടേണ്ടി വന്നിട്ടുണ്ട് മാധ്യമ പ്രവര്‍ത്തകർക്ക്. പ്രിയങ്ക ചോപ്രയും ചെയ്തത് അതാണ്, ദീപിക പദുക്കോണുമായി പ്രിയങ്ക അസ്വാരസ്യത്തിലാണെന്ന് വാർത്തകളുണ്ടല്ലോ എന്നായിരുന്നു ചോദ്യം.

പ്രിയങ്കയ്ക്ക് അതിഷ്ടപ്പെട്ടില്ല. മാധ്യമങ്ങൾ തന്നെയാണ് തങ്ങളെ സുഹൃത്തുക്കളാക്കുന്നതും പിന്നീട് ശത്രുക്കാളായി ചിത്രീകരിക്കുന്നതെന്നുമെന്നുമാണ് പ്രിയങ്ക മറുപടി നൽകിയത്. പ്രിയങ്ക ചോപ്രയ്ക്ക് പുറമെ ദീപിക പദുക്കോണും ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യമാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്.  

Your Rating: