Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയോ.. അയ്യോ.. റൂമില്ലെന്ന് ഹോട്ടലുകാർ

nayanthara

നയൻതാര എവിടെപ്പോയാലും വിവാദവും കൂടെ ഉണ്ടാകും. പ്രണയവും പ്രണയത്തകര്‍ച്ചയും എന്നു വേണ്ട വിവാദങ്ങൾ എപ്പോഴും താരത്തിനെ വിടാതെ പിന്തുടരുകയാണ്. അതിപ്പോൾ സ്റ്റാർ ഹോട്ടൽ വരെ എത്തി നിൽക്കുന്നു.

നടിയെ കാണുന്നത് പോലും ചിലരെ ഭയപ്പെടുത്തുമത്രേ. നയന്‍താരയുടെ ദേഷ്യമാണ് ഇതിന് കാരണം. ഹൈദരാബാദിലെ സ്റ്റാർ ഹോട്ടലുകളിൽ താമസിച്ചപ്പോഴെല്ലാം എന്തെങ്കിലും നശിപ്പിക്കാതെ നയൻതാര തിരിച്ചുപോയിട്ടില്ല. തെലുങ്ക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് വാർത്ത നൽകിയിരിക്കുന്നത്.

തൊട്ടതിനും പിടിച്ചതിനുമൊക്കെ നടിക്ക് േദഷ്യമാണ്. റൂമിലെ സാധനങ്ങള്‍ അടിച്ചു തകര്‍ക്കുകയും കണ്ണിനു മുന്നില്‍ കാണുന്നവരെയൊക്കെ അസഭ്യം പറയുമെന്നുമാണ് പരാതി.ഇതൊക്കെ അനുഭവിക്കുന്നതോ പാവം ഹോട്ടൽ ജീവനക്കാരും. നയൻതാര വന്നുപോയി കഴിഞ്ഞാൽ റൂമിൽ വലിയ അറ്റകുറ്റപ്പണി ചെയ്യേണ്ടിവരുമെന്ന സ്ഥിതിയാണ്. ഇതൊക്കെ കണ്ടും കേട്ടും മടുത്ത ജീവനക്കാരും നടിെയ ഇനി സഹിക്കാന്‍ പറ്റില്ലെന്നാണു പറയുന്നത്.

ഇതോടെയാണ് നയൻതാരയെ ഹോട്ടലുകളിൽ പ്രവേശിപ്പിക്കേണ്ട തീരുമാനം ചില സ്റ്റാർ ഹോട്ടലുകൾ എടുത്തത്. ഹൈദരാബാദിലെ ഒരു പ്രമുഖ ഹോട്ടൽ നടിയ്ക്ക് റൂം കൊടുക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു.

Your Rating: