Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്മി മേനോൻ ഇനി പഠിക്കില്ല

lakshmi-menon

തമിഴകത്ത് ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് ലക്ഷ്മി മേനോൻ. കൊമ്പന്‍, വേതാളം, മിരുതന്‍ തുടങ്ങി അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റാകുമ്പോഴും സിനിമയിൽ നിന്ന് ലക്ഷ്മി അൽപം അകലം പാലിച്ചിരുന്നു. പഠനത്തിന് പ്രാധാന്യം നൽകാനായിരുന്നു ലക്ഷ്മി ഇങ്ങനെയൊരു തീരുമാനമെടുത്തത്.

lakshmi-menon-plus-two

എന്നാൽ സിനിമയിൽ തിരക്ക് കൂടിയതോടെ നടി ഇപ്പോൾ പൂർണമായും പഠനം ഉപേക്ഷിക്കുന്നുവെന്ന് വാർത്തകൾ. പ്ലസ് ടുവിന് നല്ല മാര്‍ക്കോടെ പാസായ ലക്ഷ്മി മേനോന്‍ കൊച്ചിയില്‍ ഒരു കൊളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നിരുന്നു.

lakshmi-menon-ajith

എന്നാല്‍ ഷൂട്ടിങ് തിരക്കു കാരണം ലക്ഷ്മി മേനോന് പഠനത്തിന്റെ ഭാഗമായി ചെയ്ത് തീര്‍ക്കേണ്ട പ്രൊജക്ടുകള്‍ ചെയ്യാൻ കഴിഞ്ഞില്ല. മിക്കദിവസവും അവധി. അവസാനം കൊളേജ് മാനേജ്മെന്റ് ലക്ഷ്മിയുടെ വീട്ടില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തിൽ കൊളേജ് പഠനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് ലക്ഷ്മി മേനോൻ.

വിജയ് സേതുപതി നായകനാകുന്ന രക്കയാണ് ലക്ഷ്മിയുടെ പുതിയ ചിത്രം. രത്തിന ശിവയാണ് സംവിധാനം. 

Your Rating: