Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ ഗ്ലാമറസ്സായി, ബിഗ് ബിക്ക് അനിഷ്ടം

amitabh-aiswarya

കരൺ ജോഹർ ചിത്രമായ ‘എയ് ദിൽ ഹൈ മുഷ്കിൽ’ എന്ന ചിത്രത്തിൽ റൺബീർ കപൂറിനൊപ്പമുള്ള ഐശ്വര്യ റായിയുടെ ചൂടൻ രംഗങ്ങളിൽ അമിതാബ് ബച്ചന് അതൃപ്തി. തന്റെ മരുമകൾ അഭിനയിക്കുന്നതിൽ ബിഗ് ബിക്ക് എതിർപ്പില്ലെങ്കിലും ഗ്ലാമറസ് രംഗങ്ങൾ അദ്ദേഹത്തിന് ഉൾക്കൊള്ളാനാകുന്നില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങൾ പറയുന്നത്. 

ചിത്രത്തിന്റെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കണമെന്ന് ബച്ചൻ കരൺ ജോഹറിനോട് നേരിട്ട് ആവശ്യപ്പെട്ടതായാണ് സൂചന. റൺബീറുമൊത്തുള്ള ഐശ്വര്യയുടെ കിടപ്പറ രംഗങ്ങളാണത്രെ ബച്ചനെ ചൂടാക്കിയത്. ഐശ്വര്യയ്ക്കും റൺബീറിനുമൊപ്പം ഫവദ് ഖാനും അനുഷ്കാ ശർമയും ഇൗ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സെപ്റ്റംബർ 9–ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വരും. 

Your Rating: