Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യയെ പരിഹസിച്ച് സോനം കപൂർ

aishwarya-sonam

പർപിൾ നിറം ചുണ്ടിലണിഞ്ഞ് കാനിലെത്തിയതിന് ട്രോളുകളുടെയും വാക്പോരുകളുടെയും പെരുമഴയായിരുന്നു ഐശ്വര്യ റായിക്കു മേൽ. സിനിമാ ലോകത്തെ ചൂടൻ ചർച്ചാ വിഷയത്തിൽ നിന്ന് മുക്തി നേടി വരുന്നതിനിടയിലിതാ വീണ്ടും ഐശ്വര്യയ്ക്കിട്ടൊരു തട്ടു കൊടുത്തിരിക്കയാണ് ഒരു നടി. അത് മറ്റാരുമല്ല, അനിൽ കപൂറിന്റെ മകൾ സോനം കപൂർ തന്നെ. ഐശ്വര്യയെ കളിയാക്കിയും പിന്നെ അൽപം പുകഴ്ത്തലുമായി സോനം തന്റെ നയം വ്യക്തമാക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ. ഇതായിരുന്നു സോനത്തിന്റെ വാക്കുകൾ.

" എല്ലാവരും നല്ല ഫാഷനിലും മേക്കപ്പിലുമൊക്കെ നടക്കുന്നത് ഇതൊക്കെ കണ്ട് എല്ലാവരും ചർച്ച ചെയ്യണമെന്ന് വിചാരിച്ചു തന്നെയാണ്. ഞാൻ കരുതുന്നത് ഐശ്വര്യയുടെ ആവശ്യവും ഇതുതന്നെ ആയിരിന്നുവെന്നാണ്. അവരാഗ്രഹിച്ചതെന്താണോ അത് നേടി എന്നാണ് താൻ കരുതുന്നത്.

നല്ല കാര്യം തന്നെ. ഒരു പരസ്യത്തിനായാണ് അന്ന് ഐശ്വര്യയെത്തിയത് എന്നൊന്നും താൻ കരുതുന്നില്ല. എന്തായാലും സംഗതി ചർച്ചയായി. ഐശ്വര്യയാണ് എവിടെയും ട്രെൻ‍ഡിങ്. തുടർച്ചയായ പതിനഞ്ചാം വർഷവും ഇങ്ങനെ കാനിലെത്താൻ കഴിയുന്നത് വലിയ കാര്യമാണ്." സോനം പറഞ്ഞു. പിന്നെയൊരു പരിഭവവും പറഞ്ഞു, താനും മുൻപ് പർപ്പിൾ കളറും കറുപ്പുമൊക്കെ ചുണ്ടിലണിഞ്ഞിട്ടുണ്ട്. അന്നു പക്ഷേ ഒരാളു പോലും തന്നെ കുറിച്ച് പറഞ്ഞില്ല.

ഇതാദ്യമായിട്ടൊന്നുമല്ല സോനം ഐശ്വര്യയെ ഇങ്ങനെ കളിയാക്കുന്നത്. തന്റെ അച്ഛനോടൊപ്പം അഭിനയിച്ചയാളാണ് ഐശ്വര്യ, അതുകൊണ്ട് അവരെ ഞാൻ ആന്റിയെന്നേ വിളിക്കൂവെന്ന് ഒരിക്കൽ സോനം പറഞ്ഞിരുന്നു. അത് വലിയ വാർത്തയുമായിരുന്നു. ഇതിപ്പോൾ തനിക്ക് കിട്ടാത്ത ശ്രദ്ധ ഐശ്വര്യക്ക് ലഭിച്ചതിൽ അസൂയപൂണ്ടാണ് സോനത്തിന്റെ കമന്റെന്നാണ് ചിലരുടെ വാദം. 

Your Rating: