Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ ഗര്‍ഭിണിയാണെന്ന വാർത്ത; മറുപടിയുമായി അഭിഷേക്

ash

ബോളിവുഡിൽ പാപ്പരാസികളുടെ പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ് അഭിഷേകും ഐശ്വര്യയും. തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഗോസിപ്പുകൾക്ക് കൃത്യമായ മറുപടി പറയാനും ഇരുവരും മടിക്കില്ല. അതിലൊന്നാണ് ഐശ്വര്യ റായി ഗർഭിണിയാണെന്ന് വാര്‍ത്ത.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യക്ഷപ്പെട്ടത് മുതലാണ് ഐശ്വര്യ റായ് രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പരന്നത്. യൂന്‍സ് ബ്രാന്റിന്റെ ബീഡഡ് കേവ് ഗൗണ്‍ ധരിച്ചായിരുന്നു ഐശ്വര്യ ചടങ്ങില്‍ എത്തിയത്.

ഐശ്വര്യ ഗര്‍ഭിണിയാണെന്ന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ രംഗത്ത്. ഐശ്വര്യ റായി ഗര്‍ഭിണിയാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു അഭിഷേക് പ്രതികരിച്ചത്. ഐശ്വര്യയോടും താന്‍ ഇക്കാര്യം പറയാമെന്നും അഭിഷേക് പറഞ്ഞു. ഐശ്വര്യയുടെ ഗര്‍ഭക്കഥയില്‍ സത്യമില്ലെന്നും അഭിഷേക് വ്യക്തമാക്കി. 

Your Rating: