Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രോളന്മാർ ഭീരുക്കളാണെന്ന് അനുഷ്ക ശർമ

troll-anushka

വിരാട് കോഹ്‌ലിയുമായി ബന്ധപ്പെട്ട് തന്നെ ട്രോളിയ ട്രോളന്മാർക്ക് അവസാനം മറുപടിയുമായി അനുഷ്ക രംഗത്തെത്തി. തന്നെ നിരന്തരം അപമാനിച്ചു ട്രോളുന്നവര്‍ ഭീരുക്കളോ സ്ത്രീ വിരോധികളോ ആയിരിക്കുമെന്ന് അനുഷ്ക പ്രതികരിച്ചു. തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകളുടെ പേരിലോ അഭിനയിച്ച സിനിമകളുടെ പേരിലോ ആണ് ക്രൂശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ തനിക്ക് ബന്ധമില്ലാത്ത കാര്യത്തില്‍ ട്രോള്‍ ചെയ്യുന്നതോ? അത് വേദനാജനകമാണെന്ന് അനുഷ്‌ക പറഞ്ഞു.

ക്രിക്കറ്റ് മത്സരങ്ങളിൽ കോഹ്‌ലി പെട്ടന്നു തന്നെ പുറത്തായാലും ഇന്ത്യ തോറ്റാലും അതിന് കാരണം ഗാലറിയിലെ അനുഷ്‌കയുടെ സാന്നിദ്ധ്യമാണെന്ന് ആരോപിച്ച് ഓണ്‍ലൈനില്‍ നടി വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ട്രോളുകള്‍ അതിരുകടന്നപ്പോള്‍ അനുഷ്‌കയെ പ്രതിരോധിച്ച് കോഹ്‌ലി തന്നെ രംഗത്തും വന്നു.

തനിക്ക് എന്നും പോസിറ്റീവ് എനര്‍ജി മാത്രമേ അനുഷ്കയുടെ സാന്നിധ്യം നല്‍കിയിട്ടുള്ളൂ എന്നും, വെറുതെ തന്‍റെ സ്പോര്‍ട്സിലേക്ക് അവരെ വലിച്ചിടരുതെന്നുമായിരുന്നു കോഹ്‌ലിയുടെ അഭ്യർത്ഥന. എന്നാൽ അപ്പോഴൊന്നും ഈ വിഷയത്തിൽ അനുഷ്ക പ്രതികരിച്ചു കണ്ടില്ല. ഇടക്കാലത്ത് അകല്‍ച്ചയിലായിരുന്ന പ്രണയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ട്രോളുകൾക്കെതിരെ അനുഷ്ക നേരിട്ട് പ്രതികരിക്കുന്നത്.
 

Your Rating: