Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതല്ല ആ അസാം എംഎൽഎ !

ankoor-sapna സപ്ന വ്യാസ് പട്ടേൽ , അങ്കൂർലത ദേക

വാട്ട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം താരം അങ്കൂർലത ദേകയാണ്. കക്ഷിയെ അറിയില്ലെ ? താരം അസാമിലെ ബിജെപി എംഎൽഎയാണ്. സിനിമാ നടിയായതിനാൽ അങ്കൂർ പെട്ടന്നുതന്നെ സോഷ്യൽമീഡിയയുടെ പ്രിയതാരമായി മാറി.

sapna-new സപ്ന വ്യാസ് പട്ടേൽ

എന്നാൽ അങ്കൂർലതയുടെ പേരിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ വ്യാജമാണെന്ന് അധികമാർക്കും അറിയില്ല. സപ്ന വ്യാസ് പട്ടേൽ എന്ന ഫിറ്റ്നസ് ട്രെയിനറുടെ ഗ്ലാമർ ചിത്രങ്ങളാണ് അങ്കൂറിന്റെ പേരിൽ പ്രചരിക്കുന്നത്.

sapna സപ്ന വ്യാസ് പട്ടേൽ

സപ്ന തന്നെ ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെങ്കിലും ദേശീയമാധ്യമങ്ങൾ അടക്കമുള്ളവർ സപ്നയുടെ ഫോട്ടോ ആഘോഷിക്കുകയാണ്. എന്തായാലും ഈ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും അത് അടഞ്ഞ അദ്ധ്യായമാണെന്നും സ്പന വ്യക്തമാക്കുന്നു.

അങ്കൂർലതയും സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. സാക്ഷാൽ രാം ഗോപാൽ വർമ വരെ അങ്കൂർലതയുടെ സൗന്ദര്യത്തിൽ വീണുപോയി. ഇപ്പോഴാണ് ഇവിടെ അച്ചാദിൻ വന്നതെന്നാണ് രാമു പറയുന്നത്. എംഎൽഎമാരെല്ലാം ഇങ്ങനെ സൗന്ദര്യമുളളവരാണെങ്കിൽ ഇവിടെ അച്ചാദിൻ വന്നു കഴിഞ്ഞു. നന്ദി അങ്കൂർലത ജി, നന്ദി മോദി ജി. ഇപ്പോൾ ആദ്യമായി ഞാൻ രാഷ്ട്രീയം ഇഷ്ടപ്പെട്ട് തുടങ്ങി. രാമു പറഞ്ഞു.

angoor അങ്കൂർലത ദേക

മെയ് 19ന് വന്ന തിരഞ്ഞെടുപ്പ് വിധിയിലൂടെ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിനെ തകര്‍ത്ത് അസാമിൽ ബിജെപി സർക്കാർ അധികാരത്തിലേറിയിരുന്നു. ഈ സർക്കാരിലെ ഏറ്റവും കൂടുതൽ തിളങ്ങുന്ന താരമാണ് അങ്കൂര്‍ലത. അസമീസ് സിനിമാ രംഗത്ത് ഏറ്റവും അഭിനയശേഷിയുള്ളതും മനോഹരിയുമായ നടിയാണ് അങ്കൂര്‍ലത.

Your Rating: