Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതെന്തൊരു വേഷം; ആരാധകരെ ഞെട്ടിച്ച് കാതറിൻ ട്രീസ

catherine

െതന്നിന്ത്യയിലെ സൂപ്പർതാരങ്ങളും താരസുന്ദരികളും ഒത്തുചേർന്ന അവാർഡ് നിശയായിരുന്നു അറുപത്തിമൂന്നാമത് ഫിലിംഫെയർ പുരസ്കാരനിശ. സ്റ്റൈലന്‍ ലുക്കില്‍ താരങ്ങള്‍ എത്തുമ്പോള്‍ ആരാധകരുടെ ശ്രദ്ധ അവരണിഞ്ഞിരിയ്ക്കുന്ന വേഷത്തിലേക്കും പതിയും.

catherine-tresa

സിനിമയിൽ പോലും കാണാനാകാത്ത പുതുപുത്തൻ സ്റ്റൈലിൽ ആയിരിക്കും താരസുന്ദരികൾ എത്തുക. അക്കൂട്ടത്തിൽ ആരാധകരെയും താരങ്ങളെയും ഒരുപോലെ ഞെട്ടിച്ചത് കാതറിൻ ട്രീസയാണ്.

ഫിലിംഫെയർ അവാർഡ് 2016 ഫോട്ടോഗാലറി കാണാം

tresa

സ്വിം സ്യൂട്ട് പോലൊരു വേഷം. അർദ്ധനഗ്നമായ മേനിയിൽ അടിമുടി ഗ്ലാമറയാണ് തെന്നിന്ത്യൻ സുന്ദരി കാതറിൻ എത്തിയത്. അവാർഡുകൾ ഒന്നും ഇല്ലായിരുന്നെങ്കിലും ഡാൻസ് പെർഫോമൻ‌സിലൂടെയും കാണികളെ നടി ആവേശഭരതിരാക്കി.

മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ സിനിമാ മേഖലയില്‍ കഴിഞ്ഞ വര്‍ഷം വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചവരെ ആദരിക്കുന്ന അവാർഡ് നിശയാണ് ഫിലിംഫെയര്‍. മലയാളത്തിൽ നിന്ന് മമ്മൂട്ടി, ജയസൂര്യ, നിവിൻ പോളി, പാർവതി എന്നിവരും തമിഴിൽ നിന്ന് ധനുഷ്, വിക്രം, ആര്യ, നയൻതാര തുടങ്ങിയവരും എത്തിയിരുന്നു. 

Your Rating: