Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂനം ബജ്‌വ രഹസ്യമായി വിവാഹിതയായി; വരന്‍ സംവിധായകന്‍ ?

poonam പൂനം ബജ്‌വ , സുനില്‍ റെഡ്‌ഡി

തെന്നിന്ത്യൻ സുന്ദരി പൂനം ബജ്‌വ വിവാഹിതയായതായി റിപ്പോർട്ട്. കന്നഡയിലെ യുവസംവിധായകന്‍ സുനില്‍ റെഡ്‌ഡിയെ നടി വിവാഹം കഴിച്ചതായും അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ംറജിസ്‌റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നന്നു വിവാഹവുമെന്നുമാണ് സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഓം ത്രിഡി, തിക്ക എന്നീ തെലുങ്ക് ചിത്രങ്ങളുടെ സംവിധായകയകനാണ് സുനില്‍ റെഡ്ഡി.

മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരിയിലും മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമൊപ്പം ചൈനാടൗണിലും അഭിനയിച്ച പൂനം ബജ്‌വ മലയാളികള്‍ക്കും സുപരിചിതയായ നായികയാണ്‌. പെരുച്ചാഴി, മാന്ത്രികന്‍, സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്‌ തുടങ്ങിയ സിനിമകളിലും പ്രധാനവേഷം ചെയ്‌തിരുന്നു.

ഭരത്‌ നായകനായ സെവലിലൂടെ തമിഴില്‍ എത്തിയ പൂനം റോമിയോ ജൂലിയറ്റ്‌, അരമനൈ 2 എന്നീ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബോഗി, ഗുണ്ടു കത്തിരികൈ എന്നിവയില്‍ അഭിനയിച്ചു വരികയാണ്‌. അതേസമയം പൂനം ബജ്‌വ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
 

Your Rating: