Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്യന്റെ പ്രണയം; ഷാരൂഖ് പ്രതികരിക്കുന്നു

aryan-shahrukh

ഷാരൂഖ് ഖാന്റെ സിനിമാ ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും കുറിച്ചറിയാൻ എല്ലാവർക്കും എപ്പോഴുമുണ്ട് കൗതുകം. അതിൽ ഒരു കാരണം അദ്ദേഹത്തിന്റെ കുട്ടികളാണ്. കുട്ടികൾക്കൊപ്പമുള്ള നിമിഷങ്ങളെ സാമൂഹിക മാധ്യമങ്ങളിലും അഭിമുഖങ്ങളിലും പങ്കുവയ്ക്കാൻ ഷാരൂഖിന് ഒട്ടും മടിയില്ല.

അതുകൊണ്ടു തന്നെ മക്കളായ ആര്യനും സുഹാനയും അബ്‌‍‍റാമും ഷാരൂഖിനെ പോലെ തന്നെ നമുക്ക് സുപരിചിതരാണ്. മൂന്നു വർഷം മുൻപ് മൂന്നാമത്തെ കുട്ടിയായ അബ്‍റാമും കൂടിയെത്തിയതോടെ കുട്ടികളോടൊപ്പമുള്ള നിമിഷങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ഷാരൂഖിനു തന്നെ ഹരമായി എന്നു പറയാം. കാണാൻ നമുക്കും. ഇപ്പോൾ അബ്റാമിനേക്കാളും ആരാധകർക്ക് അറിയാൻ താൽപര്യം ആര്യനെ കുറിച്ചാണ്. അടുത്തിടെ നടന്ന ഇൻറർവ്യൂവിലെ ഒരു ചോദ്യം ആര്യന്റെ പ്രണയത്തെ കുറിച്ചായിരുന്നു. ഷാരൂഖിന്റെ മറുപടി ഇങ്ങനെയായിരുന്നു...

ഞാൻ കുട്ടികളുമായി തമാശയും കളിചിരികളുമായി സമയം ചെലവിടുന്നയാളാണ്. എങ്കിലും അത്തരം കാര്യങ്ങളെ കുറിച്ച് അവരൊരിക്കലും എന്നോടത് പറയാറില്ല. ഇത്തരം കാര്യങ്ങൾ സംസാരിക്കുക‌ അമ്മ ഗൗരിയോടാണ്. രക്ഷകർത്താവെന്ന നിലയിൽ എന്നോട് ഇത്തരം കാര്യങ്ങൾ പറയുന്നതിനേക്കാൾ കൂടുതൽ ഗൗരിയോടാണ് പറയുക. അതുകൊണ്ട് ഇതിനെ കുറിച്ചൊക്കെ അവരോട് ചോദിക്കുന്നതാകും നല്ലത്. എന്തായാലും ഷാരൂഖിന് ഒരുകാര്യത്തിൽ ഉറപ്പുണ്ട്. അങ്ങനെയെന്തെങ്കിലുമൊരു ബന്ധമുണ്ടെങ്കിൽ അതൊരിക്കലും തന്റെ സിനിമകളിലേതു പോലെയാകില്ല. അതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരിക്കും. ഇതാണ് ഷാരൂഖിന്റെ അഭിപ്രായം.

കൂൾ ഡാഡി എന്നു പേരു കേൾപ്പിച്ചയാളാണ് ഷാരുഖ്. ഇതുപോലൊരു അച്ഛനെ കിട്ടിയിരുന്നുവെങ്കിൽ ആരും പറ‍ഞ്ഞു പോകും. തന്നെ പോലെ തന്നെയാണ് ഗൗരി എന്ന് പറയുക മാത്രമല്ല, മക്കളെ കുറിച്ചുള്ള ഇത്തരം കാര്യങ്ങൾ ചോദിച്ചുകൊണ്ട് തനിക്കരികിലേക്ക് വരുന്നതിൽ കാര്യമില്ലെന്നും കൂടിയുള്ള മുന്നറിയിപ്പാണ് ഷാരുഖ് ഈ മറുപടിയിലൂടെ നൽകിയത്.  

Your Rating: