Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാജൽ അഗർവാളിനെ വിശാൽ അപമാനിച്ചെന്ന് വ്യാജവാർത്ത

kajal-fake

ബോളിവുഡിലും തരംഗമാകാൻ ഒരുങ്ങുകയാണ് കാജല്‍ അഗർവാൾ. കാജൽ നായികയായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം ദോ ലഫ്സോം കി കഹാനി റിലീസ് ചെയ്തിരുന്നു. റിലീസിന് മുന്നേ ഉണ്ടായ ലിപ്‌ലോക്ക് വിവാദങ്ങളും കാജലിന്റെ പ്രതികരണവുമെല്ലാം ബിടൗണിൽ ചൂടൻ ചർച്ചയായിരുന്നു.

Paayum Puli - Silukku Marame - Official Video Song | D Imman | Vishal | Suseenthiran

എന്തായാലും ബിടൗണിലെ ഗോസിപ്പ്കോളങ്ങളിൽ കാജൽ അഗർവാൾ തന്നെയാണ് ഇപ്പോഴും ചർച്ച. അത്തരമൊരു ഗോസിപ്പുവാർത്തയിൽ പെട്ടുപോയത് തമിഴ് നടൻ വിശാലും. നടി കാജൽ അഗർവാളിനെ ചിത്രീകരണത്തിനിടയ്ക്ക് മദ്യപിച്ചെത്തിയ താരം ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് വാർത്ത. മദ്യാസ്കതിയിലായിരുന്ന താരം സിനിമയുടെ ചിത്രീകരണത്തിനിടെ കാജലിന്റെ ശരീര ഭാഗങ്ങളിൽ കയറിപ്പിടിക്കുകയും ഇതേതുടർന്ന് ദേഷ്യപ്പെട്ട് താരം സെറ്റിൽ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വാർത്ത.

ഇതോടെ സിനിമയുടെ റിലീസ് തന്നെ പ്രതിസന്ധിയിലായെന്നും കഴിഞ്ഞ അഞ്ച് മാസമായി ചിത്രം റിലീസ് ചെയ്യാൻ സാധിക്കാതെ അണിയറപ്രവർത്തകര്‍ ബുദ്ധിമുട്ടുകയാണെന്നും വാർത്തയിൽ പറയുന്നു.

kajal-vishal

ഈ വ്യാജവാർത്തയിൽ നടിയെ ഉപദ്രവിക്കുന്ന രീതിയിലുള്ളൊരു ചിത്രമാണ് കൊടുത്തിരിക്കുന്നത്. ചിത്രത്തിലുള്ളത് കാജലും നടൻ വിശാലും. എന്നാൽ വിശാലിന്റെ മുഖം അവ്യക്തമാക്കിയാണ് കൊടുത്തിരിക്കുന്നത്.

സത്യത്തിൽ ഈ ചിത്രം സുശീന്ദ്രൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പായും പുലി എന്ന ചിത്രത്തിലേതാണ്. ചിത്രം കഴിഞ്ഞ സെപ്റ്റംബറിൽ റിലീസ് ചെയ്യുകയും ചെയ്തു.

ബോളിവുഡിൽ കാജൽ ശ്രദ്ധനേടികഴിഞ്ഞതിന് പിന്നാലെയായിരുന്നു വ്യാജവാർത്ത പടർന്നത്. ദേശീയമാധ്യമങ്ങളിലടക്കം ഈ വ്യാജവാർത്ത വന്നുകഴിഞ്ഞു. ഈ വിഷയത്തിൽ കാജലിന്റെ പ്രതികരണം കാത്തിരിക്കുകയാണ് ആരാധകർ. 

Your Rating: