Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ഗെറ്റപ്പിൽ ഫഹദ്

fahad

സിനിമയ്ക്ക് വേണ്ടി വ്യത്യസ്ത ഗെറ്റപ്പുകൾ ശ്രമിച്ച് നോക്കുന്ന നടനാണ് ഫഹദ് ഫാസിൽ. സംവിധായകൻ മനസ്സില്‍ കാണുന്ന കഥാപാത്രത്തെ പതിന്മടങ്ങ് മികച്ചതാക്കാൻ ഫഹദ് ശ്രമിക്കാറുണ്ട്.

കുറച്ച് നാളുകൾക്ക് മുൻപ് തല മൊട്ടയടിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് അൻവർ റഷീദിന്റെ പുതിയ പ്രോജക്ടിന്റെ ഭാഗമായായിരുന്നു. ചിത്രത്തിന് വേണ്ടി വിവിധ ഗെറ്റപ്പുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഫഹദ് മൊട്ടയടിച്ചതും.

കഴിഞ്ഞ ദിവസം നസ്രിയ ഫേസ്ബുക്കിൽ ഫഹദിനൊപ്പം െസൽഫി പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിൽ മറ്റൊരു ഗെറ്റപ്പിലാണ് ഫഹദിനെ കാണാൻ സാധിച്ചത്. പുതിയ തമിഴ് സിനിമയുടെ ഗെറ്റപ്പ് ആണ് ഇതെന്നും സൂചനയുണ്ട്.

മോഹൻരാജ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ഫഹദിന്റെ ഏറ്റവും പുതിയ പ്രോജക്ട്. ഫഹദിന്റെ ആദ്യ തമിഴ് അരങ്ങേറ്റം കൂടിയാണ്. ശിവകാർത്തികേയനും നയൻതാരയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.  

Your Rating: