Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയെ ആകർഷിച്ച ആ നടൻ !

george-nayan ജോർജ് ക്ലൂണി, നയൻതാര

പ്രായമിത്ര പിന്നിട്ടിട്ടും നയൻതാരയുടെ താരറാണിപ്പട്ടത്തെ തകര്‍ക്കാൻ മറ്റൊരു നടിമാർക്കും തെന്നിന്ത്യയില്‍ ഇതുവരെ സാധിച്ചിട്ടില്ല. ഗോസിപ്പുകളും പ്രണയത്തകർച്ചയും ഉണ്ടായിട്ടുള്ള നയൻതാര ഇപ്പോഴും ഒറ്റയ്ക്ക് തന്നെ.

ഈ അടുത്തിടെ നല്‍കിയ അഭിമുഖത്തിൽ നയന്‍താര തന്റെ വിവാഹ സ്വപ്‌നങ്ങളെ കുറിച്ച് പറയുകയുണ്ടായി. ‘ഒരു കുടുംബ ജീവിതം ഞാനും ആഗ്രഹിയ്ക്കുന്നു. വിവാഹത്തില്‍ വിശ്വസിയ്ക്കുന്ന ആളാണ് ഞാന്‍. കുടുംബ ജീവിതം ആഗ്രഹിയ്ക്കുന്നുണ്ട്. ഒരിക്കല്‍ വിവാഹം ഉണ്ടാവും. പക്ഷെ അത് ഇത്ര വർഷം കഴിഞ്ഞെന്നോ എപ്പോൾ നടക്കുമെന്നോ പറയാന്‍ കഴിയില്ല. അതിനൊരു സമയം നിശ്ചയിച്ചിട്ടില്ലെന്ന് സത്യം.

ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ. നമ്മളെ നമ്മെ തന്നെ സ്വയം വിലയിരുത്തുന്നത് അതനുസരിച്ചായിരിക്കും മറ്റുള്ളവരും നമ്മളെ നോക്കി കാണുക. എല്ലാ കാര്യങ്ങളിലും ശരിയായ നിലപാട് എപ്പോഴും ഒരു വ്യക്തിയ്ക്ക് ഉണ്ടായിരിക്കണം.

എന്റെ കഴിവില്‍ എനിക്കുള്ള വിശ്വാസവും, കഠിനാധ്വാനവുമാണ് 12 വര്‍ഷമായി ഈ മേഖലയില്‍ തുടരുന്നതിനുള്ള കാരണം. കരിയറില്‍ ഉയര്‍ച്ചയിലൂടെയും താഴ്ചയിലൂടെയും കടന്ന് പോയി. വീഴ്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവന്നതിന് ശേഷം തിരക്കഥകള്‍ ശ്രദ്ധിച്ച് എടുക്കാന്‍ ശ്രമിച്ചു. എല്ലാ ചിത്രങ്ങളും എന്റെ ആദ്യ ചിത്രങ്ങളായി കാണാന്‍ തുടങ്ങി. നയൻസ് പറയുന്നു.

സത്യസന്ധമായിരിക്കുക എന്നതാണ് ഒരു ആണില്‍ ഞാൻ കാണുന്ന ആകര്‍ഷണം. പക്ഷെ അത്തരത്തിലുള്ളവരെ കണ്ടത്തുക ഇന്ന് പ്രയാസമാണ്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ഹോളിവുഡ് നടൻ ജോര്‍ജ്ജ് ക്ലൂണിയാണെന്നും നയന്‍താര പറഞ്ഞു.

നയൻതാരയ്ക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. വിക്രമിനൊപ്പം ഇരുമുരുകന്‍, കാര്‍ത്തിയ്‌ക്കൊപ്പം കശ്‌മോര, ഫഹദിനും ശിവകാർത്തികേയനുമൊപ്പം മോഹന്‍ രാജ ചിത്രം,തെലുങ്കില്‍ ബാബു ബന്‍ഗാരത്തിനൊപ്പം, ചിരഞ്ജീവി ചിത്രവും.

Your Rating: