Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവ്യയല്ല, ഇറയാണ് ബിടൗണിലെ താരം

ira-khan

ബിടൗണിലെ ഗ്ലാമർ ലോകത്ത് സിനിമയിൽ ഇറങ്ങാതെ തന്നെ ഇടംപിടിച്ചവരാണ് അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ, സെയിഫ് അലി ഖാന്റെ മകൾ സാറ അലി ഖാൻ, ശ്രീദേവിയുടെ മക്കളായ ജാൻവി കപൂറും ഖുശി കപൂർ. ഈ നിരയിലേക്ക് ഇപ്പോൾ മറ്റൊരു താരപുത്രി കൂടിയെത്തിയിരിക്കുന്നു. ആമിർ ഖാന്റെ മകൾ ഇറാ ഖാൻ. ആമിർ ഖാന്റെ ആദ്യ ഭാര്യ റീനയിലുണ്ടായ മകളാണ് ഇറാ.

aamir-era

ഇത്രയും കാലം ഇറാ ഖാൻ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇറയുടെ സൗന്ദര്യമാണ് ബിടൗണിലെ ചർച്ച. ഇന്ത്യൻ രീതിയിലുള്ള വസ്തങ്ങൾ ധരിച്ചു പാർട്ടികളിൽ എത്തിയതോടെയാണ് ഇറ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പച്ച സാരിയുടുത്ത ഇറയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഇനി എല്ലാവർക്കും അറിയേണ്ടത് ഇറയുടെ ബോളിവുഡ് പ്രവേശനം എന്നെന്നാണ്.

reena-ira

പതിനേഴുകാരിയായ ഇറ, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ്. എന്നാൽ അച്ഛനെപ്പോലെ വലിയ സിനിമാകമ്പമൊന്നും മകൾക്കില്ല. പെയിന്റിങ് കലാകാരി കൂടിയായ ഇറയുടെ ഇഷ്ടവും താല്പര്യവുമെല്ലാം നല്ലൊരു ആർട്ടിസ്റ്റ് ആവുക എന്നതാണ്. ഇറയ്‌ക്ക് എല്ലാ പിന്തുണയുമായി അമ്മ റീന ദത്തയും കൂടെയുണ്ട്.