Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രുതിയും ഗൗതമിയും പിണക്കത്തിൽ

shruthi-gauthami

ശ്രുതി ഹാസനും ഗൗതമിയും തമ്മിൽ അത്ര സ്വരചേർച്ചയില്ലലെന്ന് വാർത്ത. കമൽഹാസന്‍ നായകനാകുന്ന സബാഷ് നായ്ഡു എന്ന ചിത്രത്തിൽ‌ ഇരുവരും ഒന്നിച്ചാണ്. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ആണ് ഗൗതമി.

എന്നാൽ ഗൗതമി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളൊന്നും ശ്രുതി ഹാസന് ഇഷ്ടപ്പെടുന്നില്ലത്രേ. സിനിമയുടെ അമേരിക്കൻ ഷെഡ്യൂളില്‍ ഇത് മൂലം പ്രശ്നങ്ങളുണ്ടായെന്നും റിപ്പോർട്ട് ഉണ്ട്.

ഇതല്ല തന്റെ സ്റ്റൈലെന്നും ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കാറില്ലെന്നും ശ്രുതി പറയുന്നു. ഗൗതമി വസ്ത്രങ്ങൾ മാറ്റി വേറൊന്ന് കൊണ്ടുവന്നാലും ശ്രുതി സമ്മതിക്കുന്നുണ്ടായിരുന്നില്ല. അവസാനം ശ്രുതിയുടെ ഇഷ്ടത്തിന് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു. 

Your Rating: