Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നും മറയ്ക്കാനില്ലാതെ ഒരു സംശയം: അതു പ്രീതി തന്നെയോ ?

preety

ബോളിവുഡ് താരം പ്രീതി സിന്റയും ഭർത്താവ് ജീന്‍ ഗുഡ് ഇനോഫും ലണ്ടനിലെ നഗ്ന റസ്‌റ്റോറന്‍റില്‍ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങൾ പ്രചരിക്കുന്നു. ചിത്രവുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണവും പുറത്തുവന്നിട്ടില്ലെന്നിരിക്കെ ഇതൊക്കെ വെറും ആരോപണങ്ങൾ മാത്രമാണെന്നാണ് പ്രീതിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

റസ്റ്റോറന്റിൽ രണ്ടുപേരും പരിപൂര്‍ണ്ണ നഗ്നരായി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹണിമൂണ്‍ ആഘോഷങ്ങളുടെ ഭാഗമായി ലണ്ടനില്‍ എത്തിയ ഇരുവരും പക്ഷേ ഇൗ റസ്റ്റോറന്റിൽ പോയെന്നതിന് സ്ഥിരീകരണമില്ല.

ലണ്ടനിലെ പ്രശസ്തമായ ന്യൂഡ് റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുവാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് നേരത്തേ പ്രീതി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു മനസ്സിൽ വച്ച് ആരോ മന:പൂർവം മോർഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതുമാവാം. എന്തായാലും താരസുന്ദരിയുടെ ‘മേക്കോവർ’ ബോളിവുഡിനെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.

Your Rating: