Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണിയാണെന്ന വാർത്ത; ചുട്ടമറുപടിയുമായി കരീന

kareena

ബോളിവുഡ് സുന്ദരി കരീന കപൂർ ഗർഭിണിയാണെന്ന് ബിടൗണിൽ വാർത്ത വന്നിരുന്നു. ബോളിവുഡ് പാപ്പരാസികൾ നിരന്തരം ഇങ്ങനെയുള്ള ഊഹാപോഹ വാർത്തകൾ സൃഷ്ടിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ജോൺ എബ്രഹാം, ശിൽപ ഷെട്ടി എന്നിവർക്കെതിരെയും ഇത്തരം വാർത്തകൾ വന്നിരുന്നു.

കരീന ഇപ്പോൾ പുതിയ ചിത്രങ്ങളിലൊന്നും കരാർ ഒപ്പിടാതിരുന്നതാണ് പാപ്പരാസികൾ ഇങ്ങനെയൊരു വാർത്ത സൃഷ്ടിക്കാൻ കാരണമായത്. ലണ്ടനിൽ അവധി ആഘോഷിക്കാൻ പോയ കരീന തിരിച്ചെത്തിയപ്പോൾ മാധ്യമപ്രവർത്തകർ ചോദിക്കാനുള്ളതും ഇതുതന്നെയായിരുന്നു.

Kareena Kapoor's FUNNY Reaction On Pregnancy Rumours

അതിനുള്ള കരീനയുടെ മറുപടി ഇങ്ങനെ. ഞാനൊരു സ്ത്രീയാണെന്നും ഒരിക്കൽ ദൈവം ഇങ്ങനെ അനുഗ്രഹം നൽകുമെന്നും വിചാരിക്കുന്നു. ഇപ്പോഴൊന്നും അതിനെക്കുറിച്ച് പ്രതികരിക്കാനില്ല. നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുമ്പോൾ എനിക്ക് തന്നെ ആവേശം തോന്നുന്നു. ലണ്ടനിൽ തനിക്ക് അഞ്ച് കുട്ടികളുണ്ടെന്നും തമാശമട്ടിൽ കരീന പ്രതികരിച്ചു.

Your Rating: