Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കർ ചിത്രത്തിൽ മാധവൻ ?

madhavan-dulquer

പതിനാറു വര്‍ഷം മുമ്പ് അലൈ പായുതേ എന്ന മണിരത്നം ചിത്രത്തിലൂടെ വന്ന് ദക്ഷിണേന്ത്യയുടെ മനസുകീഴടക്കിയ നടനാണ് മാധവന്‍. തമിഴ് സിനിമയുടെ ലിയനാര്‍ഡോ ഡികാപ്രിയോ എന്ന് വിശേഷിപ്പിക്കാം നമുക്ക് മാധവനെ. തന്‍റെ സിനിമാ സങ്കല്‍പങ്ങളെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും മനസു തുറക്കുന്നു മാധവന്‍.

കഴിഞ്ഞ പതിനാറ് വര്‍ഷമായി ദക്ഷിണേന്ത്യന്‍ സിനിമയുടെ പുഞ്ചിരിയാണ് രംഗനാഥന്‍ മാധവന്‍ അഥവാ ആര്‍ മാധവന്‍. അലൈപായുതേ മുത്‍ ഇരുതി സുട്രു വരെ മലയാളം തമിഴ് പ്രേക്ഷരുടെ മനസു കീഴടക്കി മാധവന്‍ ഇവിടെയുണ്ട്. സമകാലീനരായ മറ്റു താരങ്ങള്‍ വര്‍ഷം മൂന്നു നാലും സിനിമ ചെയ്യുന്പോള്‍ അ‍ഞ്ചു വര്‍ഷത്തിനിടെ അ‍ഞ്ചു സിനിമയില്‍ മാത്രം അഭിനയിച്ചാണ് മാധവന്‍ വ്യത്യസ്തനാകുന്നത്. അതിന് വ്യക്തമായ നിലപാടും ന്യായീകരണവും മാധവനുണ്ട്.

There should be variety in my movies says Actor Madhavan

പുതുതലമുറയെ പിടിച്ചിരുത്തുന്ന എന്തെങ്കിലും തന്‍റെ സിനിമകളില്‍ ഉണ്ടായിരിക്കണമെന്ന് മാധവന് നിര്‍ബന്ധമുണ്ട്. തമിഴില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ചെയ്ത മൂന്നു സിനിമകളാകട്ടെ ഒന്നിനൊന്ന് വ്യത്യസ്തം. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഹിന്ദിയില്‍ നിന്നുമെല്ലാം താരങ്ങള്‍ മലയാളത്തിലേക്കെത്തുന്പോള്‍ എന്തുകൊണ്ട് മാധവന്‍ മാത്രം വരുന്നില്ല എന്ന ചോദ്യത്തിന് വളരെ ലളിതമാണ് മാധവന്‍റെ മറുപടി. മലയാളം അറിയാത്തതു തന്നെ കാരണം.

എങ്കിലും മലയാളികള്‍ പൂര്‍ണമായി നിരാശരാകേണ്ടതില്ല. ഉടന്‍ തന്നെ മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു ചിത്രത്തിന്‍റ ഭാഗമാവുകയാണ് താനെന്ന് മാധവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതാപ് പോത്തന്‍ ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ലൗ ഇന്‍ അഞ്ചെങ്കോയില്‍ മാധവനും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഈ നാല്‍പ്പത്തിയാറാം വയസിലും എങ്ങനെ സ്ത്രീ പ്രേക്ഷകരുടെ പ്രിയതാരമായി മാധവന്‍ നിലനില്‍ക്കുന്നു? ഈ ചോദ്യത്തിനു മാത്രം മാധവന്‍റെ പക്കലും ഉത്തരമില്ല.പതിനൊന്നു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് മലയാളത്തിലേക്കുള്ള മാധവന്‍റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍.

Your Rating: