Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി നർഗീസ് ഫക്രി ഇന്ത്യ വിടുന്നു

narghese-fakri

ബോളിവുഡ് നടി നർഗീസ് ഫക്രി ഇന്ത്യ വിടുന്നെന്ന് റിപ്പോർട്ട്. ബോളിവു‍ഡ് ഉപേക്ഷിച്ച് കുടുംബത്തിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസാക്കുകയാണ് നടിയുടെ ആഗ്രഹമെന്നാണ് വാർത്ത. ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്നും നടി തീരുമാനമെടുത്തിട്ടുണ്ടത്രേ.

നടൻ ഉദയ് ചോപ്രയുമായുള്ള പ്രണയബന്ധം തകർന്നതാണ് ഇതിന് കാരണമെന്നും റിപ്പോർട്ട് ഉണ്ട്. റോക്ക്സ്റ്റാറിലൂടെ പ്രേക്ഷകശ്രദ്ധ കവർന്ന നടി ഉദ‌യ്‌യുമായി പ്രണയത്തിലായതോടെ സിനിമയിൽ ശ്രദ്ധിക്കാതെയായി. അതിനിടെയാണ് ഇരുവരുടെയും പ്രണയബന്ധം തകരുന്നത്. അങ്ങനെ ചില ഐറ്റം ഡാൻസുകളിലും ചെറിയ വേഷങ്ങളിലും മാത്രമായി നടി ഒതുങ്ങുകയും ചെയ്തു. നടിയുടേതായി പുറത്തിറങ്ങിയ ഹൗസ്ഫുൾ 3യും അസ്ഹറും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടുമില്ല. പുതിയ ചിത്രമായ ഡിഷ്യൂം ഈ വെള്ളിയാഴ്ച റിലീസിനെത്തും.
 

Your Rating: