Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്ക് നടനുമായുള്ള പ്രണയം; ക്ഷുഭിതയായി നിത്യ

nithya

ഗോസിപ്പുകളെന്ന് കേൾക്കുന്നതേ നടിമാർക്ക് ദേഷ്യമാണ്. പ്രണയവാർത്തകളാണെങ്കിൽ പറയുകയേ വേണ്ട. തെന്നിന്ത്യൻ സുന്ദരി നിത്യ മേനോനും അങ്ങനെയൊരു ഗോസിപ്പിന് ഇരയായി. അതും വിവാഹം കഴിഞ്ഞ ഒരു നടനുമായി നടി കടുത്ത പ്രണയത്തിലാണെന്നായിരുന്നു വാർത്ത. വിവാഹമോചനം കഴിഞ്ഞു നിൽക്കുന്ന നടന്റെ വിവാഹ ബന്ധം തകര്‍ന്നതിന് പിന്നിലും നിത്യയാണ് എന്നായിരുന്നു ആരോപണം.

കിച്ച സുദീപിന്റെ പേരു ചേർത്താണ് വാർത്ത പ്രചരിച്ചത്. മുടിഞ്ചാ ഇവനെ പുടി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നായകന്‍ കിച്ച സുദീപും നിത്യയും പ്രണയത്തിലായെന്നും ഇരുവരും ഒരുമിച്ചാണ് താമസമെന്നും ഗോസിപ്പ് കോളങ്ങളിൽ വാർത്ത വന്നിരുന്നു. ഇപ്പോൾ വാർത്തയ്ക്ക് മറുപടിയുമായി നിത്യ മേനോൻ തന്നെ രംഗത്തെത്തിയിരിക്കുന്നു.

kicha-nithya

‘ഓരോ ചിത്രങ്ങൾ ചെയ്യുന്ന സമയങ്ങളിലും ഇത്തരം വ്യാജവാർത്തകൾ പ്രചരിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ വാർത്തകളോട് പ്രതികരിക്കാനും തോന്നാറില്ല. എന്നാൽ വിവാഹിതരായ നടന്മാരുമായി തന്റെ പേര് ചേർത്ത് കഥകൾ ഉണ്ടാകുന്നത് അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. ’–നിത്യ പറയുന്നു.

‘വേറൊരാളുടെ കുടുംബജീവിതത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. വിവാഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് വിശ്വസിക്കുന്നില്ല. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങൂ എന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്’–നിത്യ ചോദിക്കുന്നു.
 

Your Rating: